വീ​​ട് വൈ​​ദ്യു​​തീ​​ക​​രി​​ച്ചു ന​​ൽ​​കി
Monday, June 14, 2021 11:07 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വീ​​ട്ടി​​ൽ വൈ​​ദ്യു​​തി​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഓ​​ണ്‍​ലൈ​​ൻ പ​​ഠ​​നം മു​​ട​​ങ്ങി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​ഠ​​നം ന​​ട​​ത്താ​​നാ​​യി കെ​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​ർ വീ​​ട് വൈ​​ദ്യു​​തീ​​ക​​രി​​ച്ചു ന​​ൽ​​കി. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ഇ​​ല്ട്രി​​ക്ക​​ൽ സെ​ക്​​ഷ​​നി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​ണ് വ​​ട​​ക​​ര ഭാ​​ഗ​​ത്തു​​ള്ള നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ന്‍റെ വീ​​ട് വൈ​​ദ്യു​​തീ​​ക​​രി​​ച്ചു കു​ട്ടി​ക​​ളു​​ടെ പ​​ഠ​​ന​​ത്തി​​നു താ​​ങ്ങാ​​യ​​ത്. വൈ​​ദ്യു​​തി ക​​ണ​​ക്‌​ഷ​​ന്‍റെ സ്വി​​ച്ച് ഓ​​ണ്‍ സ​​ബ് എ​​ൻ​ജി​നി​​യ​​ർ കെ.​​വി. വി​​ഷ്ണു നി​​ർ​​വ​​ഹി​​ച്ചു. ജീ​​വ​​ന​​ക്കാ​​രാ​​യ എം.​​പി. മ​​ധു, കെ.​​വി. ദി​​നേ​​ശ്, പി.​​ജി. മ​​നോ​​ജ്, സി. ​​പ്ര​​സ​​ന്ന​​കു​​മാ​​ർ, കെ.​​വി. അ​​നീ​​ഷ്, അ​​ഭി​​ജി​​ത്ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വീ​​ടു വൈ​​ദ്യു​​തി​​ക​​രി​​ച്ച​​ത്.