കു​​റി​​ച്ചി കെ​എ​​ൻ​​എം ലൈ​​ബ്ര​​റി​​യി​​ൽ അ​​ക്ഷ​​ര​​ദീ​​പം പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം
Monday, June 14, 2021 10:36 PM IST
കു​​റി​​ച്ചി: കു​​റി​​ച്ചി കെ​എ​ൻ​​എം പ​​ബ്ളി​​ക് ലൈ​​ബ്ര​​റി നി​​ർ​​ധ​​ന​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​ഹാ​​യാ​​ർ​​ഥം ന​​ട​​പ്പാ​​ക്കു​​ന്ന അ​​ക്ഷ​​ര​​ദീ​​പം പ​​ദ്ധ​​തി ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​തി​​സ​​ന്ധി നി​​റ​​ഞ്ഞ കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കാ​​ല​​ത്ത് സ​​മൂ​​ഹ​​വു​​മാ​​യി അ​​ടു​​ത്ത ബ​​ന്ധം പു​​ല​​ർ​​ത്തു​​ന്ന വാ​​യ​​ന​​ശാ​​ല​​ക​​ൾ​​ക്ക് ഒ​​ട്ട​​ന​​വ​​ധി ക്ഷേ​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ചെ​​യ്യാ​​നാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
നി​​ർ​​ധ​​ന​​രാ​​യ കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ സ​​ഹാ​​യ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​നി​​ല്ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് അ​​ക്ഷ​​ര​​ദീ​​പം പ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​സ്.​​സ​​ലിം പ​​റ​​ഞ്ഞു.
യോ​​ഗ​​ത്തി​​ൽ അ​​ദ്വൈ​​ത​വി​​ദ്യാ​​ശ്ര​​മം സെ​​ക്ര​​ട്ട​​റി ബ്ര​​ഹ്മ​​ശ്രീ ധ​​ർ​​മ​​ചൈ​​ത​​ന്യ സ്വാ​​മി​​ക​​ൾ അ​​നു​​ഗ്ര​​ഹ​​ഭാ​​ഷ​​ണം
ന​​ട​​ത്തി. വി​​വി​​ധ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ അ​​ദ്വൈ​​ത വി​​ദ്യാ​​ശ്ര​​മം ഹെ​​ഡ്മി​​സ്ട്ര​​സ് എ​​സ്.​​ടി.​ ബി​​ന്ദു ഏ​​റ്റു​​വാ​​ങ്ങി.
ലൈ​​ബ്ര​​റി സെ​​ക്ര​​ട്ട​​റി എ​​ൻ.​​ ഡി.​ ബാ​​ല​​കൃ​​ഷ്ണ​​ൻ, ടി.​​എ​​സ്.​ സാ​​ബു, മ​​നോ​​ജ് തോ​​മ​​സ്, കെ.​​എ​​ൽ.​ ല​​ളി​​ത​​മ്മ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.