കെ ​​റെ​​യി​​ൽ പ​​ദ്ധ​​തി​​ക്കെ​​തി​​രേ ഓ​​ണ്‍​ലൈ​​ൻ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന്
Monday, May 17, 2021 10:06 PM IST
കോ​​ട്ട​​യം: കെ ​​റെ​​യി​​ൽ പ​​ദ്ധ​​തി​​ക്കെ​​തി​​രെ സം​​സ്ഥാ​​ന ത​​ല​​ത്തി​​ലു​​ള്ള ഓ​​ണ്‍​ലൈ​​ൻ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്നു ന​​ട​​ക്കും. സം​​സ്ഥാ​​ന കെ ​​റെ​​യി​​ൽ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​മൂ​​ഹി​​ക, രാ​​ഷ്ട്രീ​​യ, പ​​രി​​സ്ഥി​​തി മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​മു​​ഖ​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ചാ​​ണു ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ത്തു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കെ ​​റെ​​യി​​ൽ പ​​ദ്ധ​​തി​​ക്കെ​​തി​​രേ സോ​​ഷ്യ​​ൽ മീ​​ഡി​​യ പ്ര​​ചാ​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ക​​യാ​​ണ് ജ​​ന​​കീ​​യ സ​​മി​​തി. സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​ൻ പോ​​സ്റ്റ​​ർ, വീ​​ഡി​​യോ പ്ര​​ചാ​​ര​​ണം ന​​ട​​ത്താ​​നും നോ​​ട്ടീ​​സ് ത​​യാ​​റാ​​ക്കാ​​നും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ചേ​​ർ​​ന്ന യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.
ഇ​​ന്നു ന​​ട​​ക്കു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ സ​​മ​​ര പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ ദി​​നം പ്ര​​ഖ്യാ​​പി​​ക്കാ​​നും വീ​​ടു​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധാ​​ഗ്നി തെ​​ളി​​ക്ക​​ൽ അ​​ട​​ക്ക​​മു​​ള്ള സ​​മ​​ര പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തി സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​പ്പി​​ക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ സോ​​ഷ്യ​​ൽ മീ​​ഡി​​യ സ​​ബ് ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ച്ചാ​​ണു പ്ര​​വ​​ർ​​ത്ത​​നം സ​​ജ്ജ​​മാ​​ക്കു​​ന്ന​​തെന്ന് ചെ​​യ​​ർ​​മാ​​ൻ എം.​​പി. ബാ​​ബു​​രാ​​ജ്, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ എ​​സ്. രാ​​ജീ​​വ​​ൻ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.