വ​യോ​ധി​ക​ൻ ജീ​വ​നൊ​ടു​ക്കി
Saturday, May 8, 2021 8:58 AM IST
ചി​​ങ്ങ​​വ​​നം: വ​​ർ​​ഷ​​ങ്ങ​​ളാ​​യി താ​​മ​​സി​​ച്ചി​​രു​​ന്ന മു​​റി​​യി​​ൽ നി​​ന്നും വീ​​ട്ടു​​ട​​മ ഇ​​റ​​ക്കി വി​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് അ​​തേ മു​​റി​​യി​​ൽ ത​​ന്നെ ഓ​​ട് പോ​​ളി​​ച്ചി​​റ​​ങ്ങി വ​​യോ​​ധി​​ക​​ൻ ജീ​​വ​​നൊ​​ടു​​ക്കി. നാ​​ട്ട​​കം, ഇ​​രു​​ത്തി​​ക്ക​​ൽ രാ​​ജു(62) ആ​​ണ് മ​​രി​​ച്ച​​ത്. നാ​​ട്ട​​കം സി​​മി​​ന്‍റ് ക​​വ​​ല​​യ്ക്ക് സ​​മീ​​പ​​മു​​ള്ള വാ​​ട​​ക കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​പ് വാ​​ട​​ക ന​​ൽ​​കാ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് കെ​​ട്ടി​​ട ഉ​​ട​​മ രാ​​ജു​​വി​​നെ വീ​​ട്ടി​​ൽ നി​​ന്നും പു​​റ​​ത്താ​​ക്കി മു​​റി പൂ​​ട്ടി​​യി​​രു​​ന്നു. പി​​ന്നീ​​ട് നാ​​ട്ടു​​കാ​​രു​​ടേ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടേ​​യും അ​​ഭ്യ​​ർ​​ത്ഥ​​ന​​യെ തു​​ട​​ർ​​ന്ന് ഉ​​ട​​മ മു​​റി തു​​റ​​ന്നു കൊ​​ടു​​ത്തി​​രു​​ന്നു.

എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം വീ​​ണ്ടും രാ​​ജു​​വി​​നെ പു​​റ​​ത്താ​​ക്കി മൂ​​റി പൂ​​ട്ടി. ഇ​​തി​​ൽ മ​​നം നൊ​​ന്ത് വ്യാ​​ഴാ​​ഴ്ച രാ​​ത്രി മു​​റി​​യു​​ടെ ഓ​​ട് പൊ​​ളി​​ച്ച് അ​​ക​​ത്ത് ക​​ട​​ന്ന രാ​​ജു വി​​ഷം ക​​ഴി​​ച്ചു മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്ന് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് പ​​റ​​ഞ്ഞു. മു​​റി​​യു​​ടെ ഭി​​ത്തി​​യി​​ൽ മ​​ര​​ണ കാ​​ര​​ണ​​വും എ​​ഴു​​തി വെ​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​റി​​യു​​ടെ മേ​​ൽ​​ക്കൂ​​ര പൊ​​ളി​​ച്ചി​​ട്ട നി​​ല​​യി​​ൽ ക​​ണ്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് മ​​ര​​ണ വി​​വ​​രം അ​​റി​​യു​​ന്ന​​ത്. സ​​മീ​​പ​​ത്തു നി​​ന്നു വി​​ഷ​​കു​​പ്പി​​യും ക​​ണ്ടു കി​​ട്ടി. ഇ​​യാ​​ൾ അ​​വി​​വാ​​ഹി​​ത​​നാ​​ണ്. സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്ന് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ളജ് മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. സം​​ഭ​​വ​​ത്തി​​ൽ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്.