ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്
Wednesday, April 21, 2021 11:43 PM IST
കോ​​ട്ട​​യം: കോ​​വി​​ഡ് വ്യാ​​പ​​ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ട്രെ​​യി​​നു​​ക​​ളി​​ൽ യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ കു​​റ​​വ്. കോ​​ട്ട​​യം​​ വ​​ഴി​​യു​​ള്ള ഏ​​റെ വ​​ണ്ടി​​ക​​ളി​​ലും ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ 20 ശ​​ത​​മാ​​നം വ​​രെ യാ​​ത്ര​​ക്കാ​​രി​​ൽ കു​​റ​​വു​​ണ്ടാ​​യി. അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​ൻ താ​​ത്പ​​ര്യം കാ​​ണി​​ച്ചാ​​ൽ ദീ​​ർ​​ഘ​​ദൂ​​ര വ​​ണ്ടി​​ക​​ളി​​ൽ അ​​ധി​​കം ബോ​​ഗി​​ക​​ളോ സ്പെ​​ഷ​​ൽ ട്രെ​​യി​​നു​​ക​​ളോ ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നും റെ​​യി​​ൽ​​വേ അ​​നു​​വ​​ദി​​ച്ചു.
ക​​ന്യാ​​കു​​മാ​​രി -​ഹൗ​​റ വീ​​ക്‌​ലി ട്രെ​​യി​​നി​​ലും തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ -​ഹൗ​​റ ദ്വൈ​​വാ​​ര ട്രെ​​യി​​നി​​ലും നാ​​ഗ​​ർ​​കോ​​വി​​ൽ -​ഷാ​​ലി​​മാ​​ർ വീ​​ക്‌ലി സ്പെ​​ഷ​​ൽ ട്രെ​​യി​​നി​​ലും അ​​ധി​​ക​​മാ​​യി ഓ​​രോ സ്ലീ​​പ്പ​​ർ കോ​​ച്ചു​​ക​​ൾ​​ക്കൂടി അ​​നു​​വ​​ദി​​ച്ചു.