വി​ള​വെ​ത്തി​യ ക​പ്പ പ​റി​ച്ചു​മാ​റ്റേ​ണ്ട ഗ​തി​കേ​ടി​ൽ ക​ർ​ഷ​ക​ർ
Tuesday, April 20, 2021 11:34 PM IST
കോ​​ട്ട​​യം: ന​​ട്ടു​​വ​​ള​​ർ​​ത്തി​​യ ക​​പ്പ വി​​ൽ​​ക്കാ​​ൻ വി​​ല​​യും വി​​പ​​ണി​​യു​​മി​​ല്ലാ​​തെ ക​​ർ​​ഷ​​ക​​ർ. ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട്ട ക​​പ്പ വി​​ള​​വെ​​ട​​ത്തു​​തീ​​രേ​​ണ്ട സ​​മ​​യം ക​​ഴി​​ഞ്ഞി​​ട്ടും വി​​ൽ​​ക്കാ​​ൻ പ​​റ്റാ​​തെ ദു​​രി​​ത​​പ്പെ​​ടു​​ക​​യാ​ണ് ഏ​​റെ​​പ്പേ​​രും.
കോ​​വി​​ഡ് മാ​​ന്ദ്യ​​ത്തി​​നൊ​​പ്പം ഭ​​ക്ഷ്യ​​ക്ഷാ​​മം മു​​ന്നി​​ൽ ക​​ണ്ട് വ​​ൻ​​തോ​​തി​​ൽ ക​​പ്പ കൃ​​ഷി ന​​ട​​ത്തി​​യ​​വ​​ർ​​ക്കെ​​ല്ലാം ഇ​​ക്കൊ​​ല്ലം കൈ​​പൊ​​ള്ളി. ഇ​​തി​​നൊ​​പ്പം കോ​​വി​​ഡി​​ന്‍റെ തീ​​വ്ര​​മാ​​യ ര​​ണ്ടാം വ​​ര​​വു​​കൂ​​ടി​​യാ​​യ​​പ്പോ​​ൾ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ് ഗ്രാ​​മീ​​ണ​​ക​​ർ​​ഷ​​ക​​ർ.
കി​​ലോ 10 രൂ​​പ നി​​ര​​ക്കി​​ൽ​​പോ​​ലും പ​​ച്ച​​ക്ക​​പ്പ വി​​ൽ​​ക്കാ​​നും വാ​​ങ്ങാ​​നും സാ​​ഹ​​ച​​ര്യ​​മി​​ല്ല. വേ​​ന​​ൽ മ​​ഴ വ​​ന്ന​​തോ​​ടെ പ​​ഴ​​യ ചു​​വ​​ട് ക​​പ്പ ഭ​​ക്ഷ​​യോ​​ഗ്യ​​മ​​ല്ലാ​​തായി്. വി​​ൽ​​ക്കാ​​നാ​​വു​​ന്നി​​ല്ലെ​​ങ്കി​​ൽ ഇ​​വ പ​​റി​​ച്ചു മാ​​റ്റി വീ​​ണ്ടും കി​​ള​​ച്ചൊ​​രു​​ക്കി അ​​ടു​​ത്ത കൃ​​ഷി ന​​ട​​ത്തേ​​ണ്ട സാ​​ഹ​​ച​​ര്യ​​വും സം​​ജാ​​ത​​മാ​​യി​​രി​​ക്കു​​ന്നു.
റ​​ബ​​ർ തോ​​ട്ട​​ങ്ങ​​ൾ വെ​​ട്ടി​​യി​ട​ത്തും കൃ​​ഷി​​യി​​ട​​ങ്ങ​​ൾ പാ​​ട്ട​​ത്തി​​നെ​​ടു​​ത്തും ബാ​​ങ്ക് ലോ​​ണി​​ൽ വ​​ലി​​യ തോ​​തി​​ൽ ക​​പ്പ ന​​ട്ട അ​​യ​​ൽ​​ക്കൂ​​ട്ട​​ങ്ങ​​ൾ​​ക്കും സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ൾ​​ക്കു​​മാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം ന​​ഷ്ട​​മു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.