പു​ര​യി​ട​ത്തി​ന്‍റെ ഈ​ടു​കു​ത്ത്; ന​ട​ക്കു​ന്ന​ത് തോ​ട് കൈ​യേ​റ്റം
Sunday, April 18, 2021 12:53 AM IST
കോ​​ട്ട​​യം: പു​​ര​​യി​​ട​​ത്തി​​ന്‍റെ അ​​തി​​രു​സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ മ​​റ​​വി​​ലും (ഈ​​ടു​​കു​​ത്ത്) തോ​​ടു കൈ​​യ്യേ​​റ്റം ന​​ട​​ത്തു​​ന്ന​​താ​​യി പ​​രാ​​തി. തോ​​ട്ടി​​ൽ മു​​ള​​യും തെ​​ങ്ങും നാ​​ട്ടി​​യ​​തി​​നു​​ശേ​​ഷം തോ​​ട്ടി​​ൽ​​നി​​ന്നു ത​​ന്നെ ക​​ട്ട​​കു​​ത്തി​​യും കാ​​യ​​ൽ മ​​ണ്ണ് വ​​ള്ള​​ത്തി​​ൽ കൊ​​ണ്ടു​​വ​​ന്നി​​റ​​ക്കി​​യും തോ​​ട് ക​​ര​​യാ​​ക്കി മാ​​റ്റു​​ന്ന​​താ​​യാ​​ണു പ​​രാ​​തി. ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​ല്ലാം ആ​​റു​​ക​​ളും തോ​​ടു​​ക​​ളും കൈ​​ത്തോ​​ടു​​ക​​ളും ഇ​​ങ്ങ​​നെ വ്യാ​​പ​​ക​​മാ​​യി നി​​ക​​ത്തി​വ​​രു​​ന്നു​​ണ്ട്. തോ​​ടി​​ന്‍റെ വീ​​തി കു​​റ​​യു​​ന്ന​തു​മൂ​ലം നീ​​രൊ​​ഴു​​ക്കു ത​​ട​​സ​​പ്പെ​​ട്ടു വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നു കാ​​ര​​ണ​​മാ​​യി​ത്തീ​​രു​​ക​യാ​​ണ്.

മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ കൈ​​വ​​ഴി​​ക​​ളും വേ​​ന്പ​​നാ​​ട്ട് കാ​​യ​​ലി​​ൽ ചേ​​ർ​​ന്നു​​ള്ള തോ​​ടു​​ക​​ളും ഇ​​പ്പോ​​ഴും കൈ​​യ്യേ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​താ​​യാ​​ണു പ​​രാ​​തി. വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ന്‍റെ കി​​ഴ​​ക്കേ തീ​​ര​​ത്തു​​നി​​ന്ന് ഏ​​ക​​ദേ​​ശം 150 മീ​​റ്റ​​ർ ഉ​​ള്ളി​​ൽ ഒ​​ത​​ള​​ത്തോ​​ട് ക​​യ്യേ​​റു​​ന്ന​​താ​​യാ​​ണു പു​​തി​​യ ആ​​രോ​​പ​​ണം. തോ​​ടി​​ന്‍റെ പ​​ല​​ഭാ​​ഗ​​ത്തും അ​​ന​​ധി​​കൃ​​ത ക​​യ്യേ​​റ്റ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​തു പ​​തി​​വാ​​ണ്. വ​​ര​​ന്പി​​ന​​കം വ​​ഴി ഒ​​ഴു​​കു​​ന്ന വ​​ലി​​യ തോ​​ടി​​ന്‍റെ കി​​ഴ​​ക്ക് ഭാ​​ഗ​​ത്തോ​​ട്ടു​​ള്ള കൈ​​വ​​ഴി​​യും ക​​യ്യേ​​റ്റം​​മൂ​​ലം നീ​​രൊ​​ഴു​​ക്ക് നി​​ല​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ബോ​​ട്ടു​​ക​​ളും കേ​​വു​​വ​​ള്ള​​ങ്ങ​​ളും സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന തോ​​ട്ടി​​ൽ ഒ​​രു ചെ​​റു​​വ​​ള്ള​​ത്തി​​ൽ​പോ​​ലും സ​​ഞ്ച​​രി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത സ്ഥി​​തി​​യാ​​ണി​​പ്പോ​​ൾ. ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി വി​​നോ​​ദ സ​​ഞ്ചാ​​ര മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ത​​ൽ വി​​ദേ​​ശി​​ക​​ളെ​​യും സ്വ​​ദേ​​ശി​​ക​​ളെ​​യും ആ​​ക​​ർ​​ഷി​​ക്കു​​വാ​​ൻ ഇ​​ത്ത​​രം കൈ​​ത്തോ​​ടു​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം അ​​നി​​വാ​​ര്യ​​മാ​​ണ്. ഉ​​ൾ​​നാ​​ട​​ൻ ക​​നാ​​ൽ ടൂ​​റി​​സ​​ത്തി​​ന് ഏ​​റെ പ്ര​​ധാ​​ന്യ​​മു​​ള്ള തോ​​ടു​​ക​​ളും നാ​​മാ​​വ​​ശേ​​ഷ​​മാ​​യി.​വ​​ർ​​ധി​​ച്ചു​വ​​രു​​ന്ന തോ​​ട് ക​​യ്യേ​​റ്റ​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ച്ചു ക​​യ്യേ​​റി​​യ ഭാ​​ഗ​​ങ്ങ​​ൾ തി​​രി​​ച്ചെ​​ടു​​ത്തു തോ​​ട് പൂ​​ർ​​വ​​സ്ഥി​​തി​​യി​​ലാ​​ക്കി നീ​​രൊ​​ഴു​​ക്ക് പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​ണ് ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം. ഈ ​​വി​​ഷ​​യ​​ത്തി​​ൽ അ​​ധി​​കാ​​രി​​ക​​ൾ​വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ. തോ​​ടു​​ക​​ളു​​ടെ ദ​​യ​​നീ​​യാ​​വ​​സ്ഥ​​യെ​ക്കു​​റി​​ച്ചു ക​​ഴി​​ഞ്ഞ​​ദി​​വ​​സം ദീ​​പി​​ക വാ​​ർ​​ത്ത ന​​ൽ​​കി​​യി​​രു​​ന്നു.