ക​​രി​​ങ്ക​​ല്ലി​​ൽ വി​​സ്മ​​യം തീ​​ർ​​ത്ത് ദേ​​വ​​ശി​​ല്പിയായി കൈലാസൻ
Sunday, April 18, 2021 12:07 AM IST
ബ്ര​​​​ഹ‌്മ​​​​മം​​​​ഗ​​​​ലം: ക​​​​രി​​​​ങ്ക​​​​ല്ലി​​​​ൽ വി​​​​സ്മ​​​​യം തീ​​​​ർ​​​​ത്ത് കൈ​​​​ലാ​​​​സ​​​​നെ​​​​ന്ന ശി​​​​ല്​​​​പി. ഭ​​​​ക്ത​​​​ർ​​​​ക്ക് മു​​​​ന്നി​​​​ൽ ക​​​​രി​​​​ങ്ക​​​​ല്ലി​​​​ൽ കൊ​​​​ത്തി ഇ​​​​ഷ്ട​​​​ദേ​​​​വ​​ന്മാ​​​​ർ​​​​ക്ക് രൂ​​​​പം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ് ഇ​​ദ്ദേ​​​​ഹം. അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശി​​​​ൽ​​​​പ​​​​ക​​​​ല​​​​യി​​​​ലൂ​​​​ടെ ബ്ര​​​​ഹ്‌മ​​​​മം​​​​ഗ​​​​ലം എ​​​​ന്ന നാ​​​​ട് പ്ര​​​​ശ​​​​സ്ത​​​​മാ​​​​വു​​​​ന്പോ​​​​ൾ കെ.​​​​എ​​​​സ്. കൈ​​​​ലാ​​​​സ​​​​നെ​​​​ന്ന ശി​​​​ൽ​​​​പി​​​​ക്ക​​​​ിത് അ​​​​ഭി​​​​മാ​​​​ന നി​​​​മി​​​​ഷം. ക​​​​ടു​​​​ശ​​​​ർ​​​​ക്ക​​​​ര​​​​യോ​​​​ഗം എ​​​​ന്ന ശി​​​​ല്പക​​​​ല​​​​യി​​​​ൽ പ്രാ​​​​വീ​​​​ണ്യ​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​ക​​ ശി​​​​ല്​​​​പി​​​​യാ​​​​ണ് ബ്ര​​​​ഹ‌്മ​​​​മം​​​​ഗ​​​​ലം ക​​​​ണ്ട​​​​ത്തി​​​​ൽ കൈ​​​​ലാ​​​​സ​​​​ൻ.

ത​​​​ടി, ലോ​​​​ഹം, ക​​​​ല്ല്, ശി​​​​ല, മ​​​​ണ്ണ് എ​​​​ന്നീ അ​​​​ഞ്ചു വ​​​​സ്തു​​​​ക്ക​​​​ളി​​​​ലും ശി​​ൽ​​പ​​​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​യാ​​​​ളാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. കേ​​​​ര​​​​ള​​​​ത്തി​​​​ലും ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി നാലപത്തിനാലില​​​​ധി​​​​കം ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലാ​​ണ് ഒ​​​​രു വ​​​​ർ​​​​ഷം കൈ​​​​ലാ​​​​സ​​​​ൻ വി​​​​ഗ്ര​​​​ഹ​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​ത്. ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷ്ഠാ ബിം​​​​ബ​​​​ങ്ങ​​​​ളും ഇ​​​​ദ്ദേ​​​​ഹം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

വി​​​​ഗ്ര​​​​ഹനി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും ശ്രേ​​​​ഷ്ഠ​​​​മാ​​​​യ നി​​​​ർ​​​​മാ​​​​ണ പ്ര​​​​ക്രിയ​​​​യാ​​​​ണ് ക​​​​ടു​​​​ശ​​​​ർ​​​​ക്ക​​​​ര​​​​യോ​​​​ഗം. ഈ ​​​​ശി​​​​ല്​​​​പ​​​​ക​​​​ലാ രീ​​​​തി പാ​​​​ര​​​​ന്പ​​​​ര്യത്ത​​​​നി​​​​മ​​​​യോ​​​​ടെ​​​​യാ​​​​ണ് കൈ​​​​ലാ​​​​സ​​​​ന്‍റെ ക​​​​ര​​​​വി​​​​രു​​​​തി​​​​ൽ പി​​​​റ​​​​വി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ഞ്ച് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ശി​​​​ല്​​​​പി​​​​ക​​​​ളെ ഒ​​​​രു​​​​മി​​​​ച്ചു കാ​​​​ണ​​​​ണ​​​​മെ​​​​ങ്കി​​​​ൽ ബ്ര​​​​ഹ‌്മ​​​​മം​​​​ഗ​​​​ല​​​​ത്തെ​​​​ത്തി​​​​യാ​​​​ൽ മ​​​​തി. തി​​​​രു​​​​നെ​​​​ൽ​​​​വേ​​​​ലി​​​​യി​​​​ലെ ശ​​​​ങ്ക​​​​ര​​​​ൻ കോ​​​​വി​​​​ലി​​​​ൽ​​നി​​​​ന്ന് ബ്ര​​​​ഹ്മ​​​​മം​​​​ഗ​​​​ല​​​​ത്ത് എ​​​​ത്തി​​​​യ ശി​​​​ല്​​​​പി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ പി​​ന്മു​​​​റ​​​​ക്കാ​​​​രാ​​​​ണി​​​​വ​​​​രെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു. ശി​​​​ൽ​​​​പി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​താ​​​​വ് ക​​​​ണ്ട​​​​ത്തി​​​​ൽ സു​​​​ബ്ര​​​​ഹ‌്മ​​​​ണ്യ​​​​നി​​​​ൽ​​നി​​​​ന്നാ​​​​ണ് കൈ​​​​ലാ​​​​സ​​​​ൻ ശി​​ല്​​​​പ​​​​വി​​​​ദ്യ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ബ്ര​​​​ഹ‌്മ​​​​മം​​​​ഗ​​​​ലം മ​​​​ഹാ​​​​ദേ​​​​വ ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു വ​​​​ന്ന ശി​​​​ല്​​​​പ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് കൈ​​​​ലാ​​​​സ​​​​ന്‍റെ മു​​​​ൻ​​​​ഗാ​​​​മി​​​​ക​​​​ൾ.

ബ്ര​​​​ഹ്‌മ​​​​മം​​​​ഗ​​​​ലം ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ മു​​​​ൻ ചി​​​​ത്ര​​​​ക​​​​ലാ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ ഇ​​ദ്ദേ​​ഹം വീ​​​​ടി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള സ്ഥ​​​​ല​​​​ത്ത് മ​​​​റ്റു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളോ​​​​ടൊ​​​​പ്പമാണ് ബിം​​​​ബ​​​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​ത്. മൂ​​​​ന്നോ അ​​​​ഞ്ചോ ന​​​​ദി​​​​ക​​​​ളു​​​​ടെ സം​​​​ഗ​​​​മ​​സ്ഥാ​​​​ന​​​​ത്തെ മ​​​​ണ്ണാ​​​​ണ് വി​​​​ഗ്ര​​​​ഹനി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കൈ​​​​ലാ​​​​സ​​​​ൻ പ​​​​റ​​​​യു​​​​ന്നു. മ​​​​ണ്ണ് കു​​​​ഴ​​​​യ്ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ഗം​​​​ഗാ​​​​ജ​​​​ലം മാ​​​​ത്ര​​​​മാ​​​​ണ്. ഒ​​​​ന്പ​​​​ത് കൂ​​​​ട്ടം ക​​​​ഷാ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു 10 ദി​​​​വ​​​​സ​​​​മെ​​​​ടു​​​​ത്ത് ശു​​​​ദ്ധി ചെ​​​​യ്ത മ​​​​ണ്ണാ​​​​ണ് വി​​​​ഗ്ര​​​​ഹ​​​​ത്തി​​​​നാ​​​​യി ക​​​​രു​​​​തു​​​​ക. തൃ​​​​ഫ​​​​ല, നാ​​​​ൽ​​​​പ്പാ​​​​മ​​​​രം, ഇ​​​​ല​​​​പ്പ​​​​ക്കാ​​​​ത​​​​ൽ, കോ​​​​ല​​​​ര​​​​ക്ക്, ക​​​​രി​​​​ങ്ങാ​​​​ലി, മ​​​​രു​​​​തി​​​​ൻ, ക​​​​രി​​​​ക്കി​​​​ൻ വെ​​​​ള്ളം എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ക​​​​ഷാ​​​​യ​​​​ത്തി​​​​ന്‍റെ ചേ​​​​രു​​​​വ​​​​ക​​​​ൾ.

വി​​​​ഗ്ര​​​​ഹ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന​​​​ത് വി​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​സ്ഥി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ്. ക​​​​രി​​​​ങ്ങാ​​​​ലി, ദേ​​​​വ​​​​ദാ​​​​രം, ച​​​​ന്ദ​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ലേ​​​​തെ​​​​ങ്കി​​​​ലു​​​​മാ​​​​ണ് അ​​​​സ്ഥി നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. തു​​​​ട​​​​ർ​​​​ന്ന് നാ​​​​ഡീഞ​​​​ര​​​​ന്പു​​​​ക​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തും.

പ​​​​ഴു​​​​ത്ത തേ​​​​ങ്ങ​​​​യു​​​​ടെ ച​​​​കി​​​​രി​​​​യാ​​​​ണ് നാ​​​​ഡീഞ​​​​ര​​​​ന്പു​​​​ക​​​​ളാ​​​​യി രൂ​​​​പ​​​​പ്പെടു​​​​ത്തു​​​​ക. തു​​​​ട​​​​ർ​​​​ന്ന് ശു​​​​ദ്ധി​​​​ചെ​​​​യ്ത മ​​​​ണ്‍​കൂ​​​​ട് അ​​​​സ്ഥി പ​​​​ഞ്ജ​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ ഓ​​​​രോ ലേ​​​​പ​​​​ന​​​​മാ​​​​യി പു​​​​ര​​​​ട്ടി ഉ​​​​ണ​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​ടു​​​​ത്ത​​​​ഘ​​​​ട്ടം. 14 ത​​​​രം ലേ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​പ​​​​യോ​​​​ഗി​​​​ച്ചു പു​​​​ര​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന മി​​​​ശ്രി​​​​ത​​​​ത്തി​​​​ൽ 62 കൂ​​​​ട്ടം പ​​​​ച്ച​​​​മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ണ്ട്. ലേ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ല്ലാം യ​​​​ഥാ​​​​ക്ര​​​​മം പു​​​​ര​​​​ട്ടി ഉ​​​​ണ​​​​ങ്ങിക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ സ്വ​​​​ർ​​​​ണം, വെ​​​​ള്ളി, ചെ​​​​ന്പ് എ​​​​ന്നി​​​​വ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ അ​​​​ര​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത് ര​​​​ജ​​​​ത​​​​ലേ​​​​പ​​​​നം വി​​​​ഗ്ര​​​​ഹ​​​​ത്തി​​​​ൽ പൊ​​​​തി​​​​ഞ്ഞ​​​​ശേ​​​​ഷം പ​​​​ട്ടി​​​​ട്ട് മൂ​​​​ടും.

വി​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ നേ​​​​ത്രോ​​ന്മീ​​​​ല​​​​നം (​​ക​​​​ണ്ണു തു​​​​റ​​​​ക്കു​​​​ക)​​കൂ​​​​ടി ക​​​​ഴി​​​​ഞ്ഞാ​​​​ൽ പി​​​​ന്നെ ശി​​​​ല്​​​​പി​​​​ക്കു​​​​പോ​​​​ലും ശ്രീ​​​​കോ​​​​വി​​​​ലി​​​​ലേ​​ക്കു പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല. ക​​​​ടു​​​​ശ​​​​ർ​​​​ക്ക​​​​ര​​​​യോ​​​​ഗം എ​​​​ന്ന അ​​​​പൂ​​​​ർ​​​​വ ശി​​​​ല്​​​​പ​​​​വി​​​​ദ്യ​​​​യി​​​​ൽ ഇ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ൽ നാ​​​​ല് ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലേ പ്ര​​​​തി​​​​ഷ്ഠ​​​​യു​​​​ള്ളൂ​​​​വെ​​​​ന്നു കൈ​​​​ലാ​​​​സ​​​​ൻ പ​​​​റ​​​​യു​​​​ന്നു.

നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലെ തി​​​​രു​​​​വ​​​​ട്ടാ​​​​ർ ആ​​​​ദി​​​​കേ​​​​ശ​​​​വ പെ​​​​രു​​​​മാ​​​​ൾ ക്ഷേ​​​​ത്രം, ക​​​​ണ്ണൂ​​​​ർ മാ​​​​ടാ​​​​യി​​​​ക്കാ​​​​വ് ദേ​​​​വീ​​​​ക്ഷേ​​​​ത്രം, തി​​​​രു​​​​വ​​​​ന​​​​ന്ത​​പു​​​​രം അ​​​​ന​​​​ന്ത​​​​പ​​​​ത്മ​​​​നാ​​​​ഭ​​​​സ്വാ​​​​മി​​ ക്ഷേ​​​​ത്രം, കാ​​​​സ​​​​ർ​​​​കോ​​​​ഡ് അ​​​​ന​​​​ന്ത​​​​പു​​​​രം ക്ഷേ​​​​ത്രം എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇവ.