കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​ര​​ണ​​പ്പെ​​ട്ട​യാളുടെ സംസ്കാരം ന​​ട​​ത്തി
Tuesday, April 13, 2021 12:39 AM IST
വൈ​​ക്കം: കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​ര​​ണ​​പ്പെ​​ട്ട ചെ​​മ്മ​​ന​​ത്തു​​ക​​ര പ​​ര്യാ​​തു​​ക​​രി ദാ​​സ​​ന്‍റെ (പാ​​പ്പാ) സം​​സ്കാ​​രം ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി. കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും കോ​​വി​​ഡ് ബാ​​ധി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് ക്വാ​​റ​ന്‍റൈ​നി​​ൽ ക​​ഴി​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ മ​​ര​​ണ​​പ്പെ​​ട്ട​​യാ​​ളു​​ടെ മൃ​​ത​​ദേ​​ഹം കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ പാ​​ലി​​ച്ച് വൈ​​ക്കം പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ സം​​സ്ക​​രി​​ച്ച​​ത്.ബി​​ബി​​ൻ രാ​​ജു, നോ​​ബി​​ൾ ത​​ങ്ക​​ച്ച​​ൻ, ശ്രീ​​ക്കു​​ട്ട​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പി​​പി​​ഇ കി​​റ്റു​​ക​​ൾ ധ​​രി​​ച്ച് സം​​സ്കാ​​രം ന​​ട​​ത്തി​​യ​​ത്. സി​​പി​​​എം ചെ​​മ്മ​​ന​​ത്തു​​ക​​ര ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി മു​​ര​​ളീ​​ധ​​ര​​ൻ, ലോ​​ക്ക​​ൽ ക​​മ്മി​​റ്റി അം​​ഗം ടി.​​എം. മ​​ജീ​​ഷ് എ​​ന്നി​​വ​​രാ​​ണ് സം​​സ്കാ​​ര​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ക്കി​​യ​​ത്.