പു​ല​ർ​ച്ചെ വ​ഴി​യെ ന​ട​ന്നു​പോ​യ യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം
Wednesday, April 7, 2021 11:30 PM IST
പാ​​ലാ: പു​​ല​​ർ​​ച്ചെ വ​​ഴി​​യെ ന​​ട​​ന്നു​​പോ​​യ യു​​വ​​തി​​യെ വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മം.
പാ​​ലാ വെ​​ള്ളി​​യേ​​പ്പ​​ള്ളി വ​​ലി​​യ​​മ​​ല​​യ്ക്ക​​ൽ ടി​​ന്‍റു മ​​രി​​യ ജോ​​ണി (26)​നാ​​ണു വെ​​ട്ടേ​​റ്റ​​ത്.
അ​​ക്ര​​മി മൂ​​ർ​​ച്ച​​യു​​ള്ള ആ​​യു​​ധം കൊ​​ണ്ടു ത​​ല​​യ്ക്കു വെ​​ട്ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചോ​​ടെ എ​​റ​​ണാ​​കു​​ള​​ത്ത് പ​​രീ​​ക്ഷ​​എ​ഴു​താ​​ൻ പോ​ക​വേ വീ​​ട്ടി​​ൽ​​നി​​ന്നി​​റ​​ങ്ങി 150 മീ​​റ്റ​​ർ പി​​ന്നി​​ട്ട​​പ്പോ​​ഴാ​​ണ് ആ​​ക്ര​​മ​​ണം.
പ​​രി​​ക്കേ​​റ്റു കി​​ട​​ന്ന യു​​വ​​തി​​യെ പു​​ല​​ർ​​ച്ചെ സ​​വാ​​രി​​ക്കി​​റ​​ങ്ങി​​യ​​വ​​രാ​​ണ് ക​​ണ്ടെ​​ത്തി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​ത്. പാ​​ലാ സി​​ഐ സു​​നി​​ൽ തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ആ​രം​ഭി​ച്ചു.
മാ​​താ​​വും ര​​ണ്ടു സ​​ഹോ​​ദ​​രി​​മാ​​രു​​മൊ​​ത്ത് വെ​​ള്ളി​​യേ​​പ്പ​​ള്ളി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ക​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ ഇ​​വ​​ർ.