എസ്എസ്എൽസി: ജില്ലയിൽ 19,784 വി​ദ്യാ​ർ​ഥി​ക​ൾ പരീക്ഷാ ഹാളിലേക്ക്
Wednesday, April 7, 2021 11:30 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ 252 സ്കൂ​​ളു​​ക​​ളി​​ലാ​​യി 19,784 വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഇ​​ന്നു മു​​ത​​ൽ പ​​ത്താം ക്ലാ​​സ് പ​​രീ​​ക്ഷ എ​​ഴു​​തും.

29 നാ​​ണു പ​​രീ​​ക്ഷ അ​​വ​​സാ​​നി​​ക്കു​​ക. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 66 സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളും 168 എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളും 12 അ​​ണ്‍ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളും ആ​​റ് ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ളു​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഇ​​വ​​രി​​ൽ 10,153 ആ​​ണ്‍​കു​​ട്ടി​​ക​​ളും 9,631 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മാ​​ണ്. പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട 2,078 പേ​​രും പ​​ട്ടി​​ക വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട 298 പേ​​രു​​മു​​ണ്ട്.

ഒ​​രു ബെ​​ഞ്ചി​​ൽ ര​​ണ്ടു​പേ​​ർ വീ​​തം 20 കു​​ട്ടി​​ക​​ളാ​​ണ് ഒ​​രു മു​​റി​​യി​​ൽ പ​​രീ​​ക്ഷ എ​​ഴു​​തു​​ക. മാ​​സ്ക് നി​​ർ​​ബ​​ന്ധ​​മാ​​ണ്. ശ​​രീ​​രോ​​ഷ്മാ​​വ് പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷ​​മാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക. സ്കൂ​​ൾ ക​​വാ​​ട​​ത്തി​​ൽ കൈ ​​ക​​ഴു​​കു​​ന്ന​​തി​​നു വെ​​ള്ള​​വും സോ​​പ്പും ക​​രു​​തും.

ക്ലാ​​സി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നു മു​​ൻ​​പ് സാ​​നി​​റ്റൈ​​സ​​ർ ന​​ൽ​​കും. കോ​​വി​​ഡ് ബാ​​ധി​​ച്ച​​വ​​ർ​​ക്കും ക്വാ​​റന്‍റൈനി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കും പ്ര​​ത്യേ​​ക മു​​റി​​ക​​ൾ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത്ത​​രം വി​​ദ്യാ​​ർ​​ഥി​​ക​​ളും മേ​​ൽ​​നോ​​ട്ട​​ക്കാ​​രും പി​​പി​​ഇ കി​​റ്റ് ധ​​രി​​ക്ക​​ണം. ഇ​​വ​​രു​​ടെ ചോ​​ദ്യ​​ക്ക​​ട​​ലാ​​സു​​ക​​ളും ഉ​​ത്ത​​ര ക​​ട​​ലാ​​സു​​ക​​ളും പ്ര​​ത്യേ​​ക​​മാ​​യാ​​ണു കൈ​​കാ​​ര്യം ചെ​​യ്യു​​ക.

എ​​ല്ലാ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളും അ​​ണു​​വി​​മു​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ൾ​​ക്ക് കു​​ടി​​വെ​​ള്ള​​വും ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​റു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന കെ. ​​ബി​​ന്ദു അ​​റി​​യി​​ച്ചു.