സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മം ഐ​​എ​​സ്ആ​​ർ​​ഒ​​യി​​ൽനി​​ന്ന് കം​പ്യൂ​​ട്ട​​ർ പ​​രി​​ശീ​​ല​​നം നേ​​ടി​​യ ആ​​ദ്യ സ​​ന്യാ​​സി​​നി
Monday, March 8, 2021 12:09 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ന്‍റെ പ്രി​​ൻ​​സി​​പ്പ​​ൽ സ്ഥാ​​ന​​ത്തു​​നി​​ന്നു പ​​ടി​​യി​​റ​​ങ്ങു​​ന്ന സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മം ഐ​​എ​​സ്ആ​​ർ​​ഒ​​യി​​ൽ​നി​​ന്നു കം​പ്യൂ​​ട്ട​​ർ പ​​രി​​ശീ​​ല​​നം നേ​​ടി​​യ ആ​​ദ്യ സ​​ന്യാ​​സി​​നി എ​​ന്ന ബ​​ഹു​​മ​​തി​​ക്ക​​ർ​​ഹ​​യാ​​ണ്. സ​​ന്യാ​​സി​​നി​​ക​​ൾ കം​പ്യൂ​​ട്ട​​ർ പ​​രി​​ശീ​​ല​​ന രം​​ഗ​​ത്തേ​​ക്ക് ക​​ട​​ന്നു​​വ​​രാ​​ൻ വൈ​​മു​​ഖ്യം കാ​​ട്ടി​​യി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മം എം​​സി​​എ നേ​​ടു​​ക​​യും കോ​​ഴ്സി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള കം​പ്യൂ​​ട്ട​​ർ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​ള്ള ഐ​​എ​​സ്ആ​​ർ​​ഒ കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു.
ചു​​രു​​ങ്ങി​​യ​​തെ​​ങ്കി​​ലും ഇ​​വി​​ടു​​ത്തെ പ​​രി​​ശീ​​ല​​ന കാ​​ലം അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​ണെ​​ന്ന് സി​​സ്റ്റ​​ർ പ​​റ​​യു​​ന്നു. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ആ​​ദ്യ​​മാ​​യി എ​​യ്ഡ​​ഡ് ബി​​എ​​സ്‌​​സി കം​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് കോ​​ഴ്സ് ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ വ​​കു​​പ്പ് മേ​​ധാ​​വി​​യാ​​യാ​​ണ് സി​​സ്റ്റ​​റി​​ന്‍റെ വ​​നി​​താ​​ക​​ലാ​​ല​​യ​​മാ​​യ അ​​സം​​പ്ഷ​​നി​​ലെ അ​​ധ്യാ​​പി​​ക​​യാ​​യു​​ള്ള സേ​​വ​​ന​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച​​ത്.
23വ​​ർ​​ഷ​​ക്കാ​​ലം വ​​കു​​പ്പ് അ​​ധ്യ​​ക്ഷ​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മം മൂ​​ന്നു​​വ​​ർ​​ഷം കോ​​ള​​ജി​​ന്‍റെ വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ലും ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജ് ഡ​​യ​​റ​​ക്ട​​റു​​മാ​​യി​​രു​​ന്നു. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കം​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​ൻ​ഡ് ആ​​പ്ലി​​ക്കേ​​ഷ​​ൻ ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സി​​ൽ 20വ​​ർ​​ഷം അം​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ കീ​​ഴി​​ലു​​ള്ള എ​​ൻ​​ജി​​നി​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ ലാ​​റ്ററ​​ൽ എ​​ൻ​​ട്രി പ്രോ​​ഗ്രാ​​മും ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ആ​​ന്‍റ് ഡ​​ബി​​ൾ എ​​ൻ​​ട്രി പ്രോ​​ഗ്രാ​​മും ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ യൂ​​ണി​​വേ​​ഴ്സി​​റ്റി നി​​യോ​​ഗി​​ച്ച ക​​മ്മീ​​ഷ​​ൻ അം​​ഗ​​മാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു.
സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മം പ്രി​​ൻ​​സി​​പ്പ​​ലാ​​യി​​രു​​ന്ന കാ​​ല​​ത്ത് പാ​​ഠ്യ​​പാ​​ഠ്യേ​​ത​​ര സ്പോ​​ർ​​ട്സ് രം​​ഗ​​ങ്ങ​​ളി​​ൽ കോ​​ള​​ജ് മി​​ക​​ച്ച നേ​​ട്ട​​ങ്ങ​​ളാ​​ണ് കൈ​​വ​​രി​​ച്ച​​ത്. കോ​​ള​​ജി​​ന്‍റെ മെ​​യി​​ൻ ബ്ലോ​​ക്കി​​ന് പു​​തി​​യ മു​​ഖം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നും ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ സാ​​ധി​​ച്ചു. സി​​എം​​സി സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ൽ​നി​​ന്ന് ആ​​ദ്യ​​മാ​​യി എം​​സി​​എ ക​​ര​​സ്ഥ​​മാ​​ക്കി​​യ സ​​ന്യാ​​സി​​നി എ​​ന്ന ബ​​ഹു​​മ​​തി​​യും സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മ​​ത്തി​​നു​​ണ്ട്.
അ​​സം​​പ്ഷ​​ന്‍റെ സ​​പ്ത​​തി വർഷത്തിനു ശേ​​ഷ​​മാ​​ണ് സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മ​​ത്തി​​ന്‍റെ പ​​ടി​​യി​​റ​​ക്കം.
പു​​ളി​​ങ്കു​​ന്ന് മാ​​ളേ​​ക്ക​​ൽ പ​​രേ​​ത​​രാ​​യ എം.​​ഡി.​​ദേ​​വ​​സ്യ-​​ത്രേ​​സ്യാ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളും സി​​എം​​സി ച​​ങ്ങ​​നാ​​ശേ​​രി ഹോ​​ളി​​ക്വീ​​ൻസ് പ്രൊ​​വി​​ൻ​​സ് അം​​ഗ​​വു​​മാ​​ണ് സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മം. ഈ ​​മാ​​സം 31 നാ​​ണ് സിസ്റ്റർ വി​​ര​​മി​​ക്കു​​ന്ന​​ത്.