വൈ​ക്ക​ത്തെ കാ​മ​റ​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് നാ​ളു​ക​ൾ
Monday, March 1, 2021 11:04 PM IST
വൈ​​ക്കം: വൈ​​ക്കം ന​​ഗ​​ര​​ത്തി​​ലെ പ്ര​​ധാ​​ന നി​​ര​​ത്തു​​ക​​ളി​​ലെ ജം​​ഗ്ഷ​​നി​​ല​​ട​​ക്കം സ്ഥാ​​പി​​ച്ച കാ​​മ​​റ​​ക​​ൾ പ​​ല​​തും ത​​ക​​രാ​​റി​​ലാ​​യി​​ട്ടും ന​​ന്നാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ല.
ന​​ഗ​​ര​​ത്തി​​ലെ കാ​​മ​​റ​​ക​​ളെ വൈ​​ക്കം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ ക​​ണ്‍​ട്രോ​​ൾ റൂ​​മു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ഗ​​താ​​ഗ​​ത സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും സാ​​മൂ​​ഹ്യ വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നും പോ​​ലീ​​സി​​ന് ഏ​​റെ ഉ​​പ​​ക​​രി​​ച്ചി​​രു​​ന്നു. എം​​എ​​ൽ​​എ ഫ​​ണ്ടി​​ൽ​​നി​​ന്നു ല​​ക്ഷ​​ങ്ങ​​ൾ ചെ​​ല​​വ​​ഴി​​ച്ചു മു​​പ്പ​​തി​​ല​​ധി​​കം കാ​​മ​​റ​​ക​​ളാ​​ണ് ന​​ഗ​​ര​​ത്തി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന​​ത്. ന​​ഗ​​ര​​ത്തി​​ലെ പ​​ല വാ​​ഹ​​ന അ​​പ​​ക​​ട​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള സം​​ഭ​​വ​​ങ്ങ​​ളി​​ലെ യാ​​ഥാ​​ർ​​ഥ്യം മ​​ന​​സി​​ലാ​​ക്കാ​​ൻ കാ​​മ​​റ ദൃ​​ശ്യ​​ങ്ങ​​ൾ പോ​​ലീ​​സി​​നെ ഏ​​റെ സ​​ഹാ​​യി​​ച്ചി​​രു​​ന്നു. വാ​​ഹ​​ന അ​​പ​​ക​​ട​​ങ്ങ​​ൾ തു​​ട​​ർ​​ക്ക​​ഥ​​യാ​​യ വൈ​​ക്കം - വെ​​ച്ചൂ​​ർ റോ​​ഡി​​ലെ ചേ​​രും​ചു​​വ​​ട് ജം​​ഗ്ഷ​​നി​​ൽ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന കാ​​മ​​റ ത​​ക​​രാ​​റി​​ലാ​​യി ര​​ണ്ടു മാ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞു. ഒ​​രു വ​​ർ​​ഷം മു​​ന്പ് സ്വ​​കാ​​ര്യ​ബ​​സും കാ​​റും കൂ​​ട്ടി​​മു​​ട്ടി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ കാ​​റി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന നാ​​ലു​​പേ​​ർ മ​​രി​​ച്ച​​ത് ചേ​​രും​​ചു​​വ​​ട് ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു. ഇ​​തി​​നു പു​​റ​​മേ​​യും പ​​ല അ​​പ​​ക​​ട​​ങ്ങ​​ളി​​ലാ​​യി ഇ​​വി​​ടെ നി​​ര​​വ​​ധി പേ​​രു​​ടെ ജീ​​വ​​ൻ പൊ​​ലി​​ഞ്ഞി​​ട്ടു​​ണ്ട്. കാ​​മ​​റ​​ക​​ൾ ന​​ന്നാ​​ക്കു​​ന്ന​​തി​​ന് അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.