വ​ഴി​വി​ള​ക്കി​ല്ല; കൂ​ട്ടി​ക്ക​ൽ ടൗ​ൺ ഇ​രു​ട്ടി​ൽ
Sunday, February 28, 2021 10:11 PM IST
കൂ​ട്ടി​ക്ക​ൽ: വ​ഴി​വി​ള​ക്ക് ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കൂ​ട്ടി​ക്ക​ൽ ടൗ​ൺ ഇ​രു​ട്ടി​ൽ. കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് പാ​ല​ത്തി​ന് സ​മീ​പം വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മു​ണ്ട​ക്ക​യം - ഇ​ളം​കാ​ട് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ത​റ​നി​ര​പ്പി​ൽ നി​ന്നു താ​ഴ്ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു.
മു​ണ്ട​ക്ക​യം - ഇ​ള​ങ്കാ​ട്റോ​ഡി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ കൊ​ക്ക​യാ​ർ പ്ര​ദേ​ശ​ത്തേ​ക്ക് വ​ഴി ര​ണ്ടാ​യി തി​രി​യു​ന്ന ക​വ​ല​യാ​ണ് ച​പ്പാ​ത്ത്. മ​റ്റെ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ൾ ഉ​ണ്ട്. പ​ക്ഷേ, ച​പ്പാ​ത്ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും സ​മീ​പ പ്ര​ദേ​ശ​വും രാ​ത്രി​യാ​യാ​ൽ ഇ​രു​ട്ടി​ലാ​കും. പു​ല​ർ​ച്ചെ ന​ട​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​രും ജോ​ലി സ്ഥ​ല​ത്തേ​ക്കു പോ​കാ​നാ​യി എ​ത്തു​ന്ന​വ​രും മൊ​ബൈ​ൽ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്. ക​വ​ല ആ​യ​തി​നാ​ൽ ചെ​റി​യ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണം എ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
ച​പ്പാ​ത്ത് ബ​സ് കാ​ത്തി​രി​ച്ച് കേ​ന്ദ്ര​വും ഇ​പ്പോ​ൾ ദു​രി​ത​ത്തി​ലാ​ണ്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ഉ​യ​രം കൂ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം കു​ഴി​യി​ലാ​യി. മ​ഴ​പെ​യ്താ​ൽ റോ​ഡി​ൽ നി​ന്നു​ള്ള വെ​ള്ളം മു​ഴു​വ​നും ഒ​ഴു​കി എ​ത്തും. റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും ന​വീ​ക​രി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.