എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ
Wednesday, February 24, 2021 11:30 PM IST
കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ് ടു ​​മോ​​ഡ​​ൽ പ​​രീ​​ക്ഷ മാ​​ർ​​ച്ച് ഒ​​ന്നി​​നു തു​​ട​​ങ്ങും.
കോ​​വി​​ഡ് സു​​ര​​ക്ഷാ​​മു​​ൻ​​ക​​രു​​ത​​ലാ​​യി ഒ​​രു ക്ലാ​​സി​​ൽ പ​​ര​​മാ​​വ​​ധി 20 പേ​​ർ​​ക്കാ​​ണ് അ​​ക​​ലം പാ​​ലി​​ച്ച് ഇ​​രി​​പ്പി​​ടം ക്ര​​മീ​​ക​​രി​​ക്കു​​ക. അ​​ധ്യാ​​പ​​ക​​ർ ഗ്ലൗ​​സു​​ക​​ൾ ധ​​രി​​ക്കു​​ന്ന​​ത് സു​​ര​​ക്ഷി​​ത​​മാ​​യി​​രി​​ക്കും. പ​​രീ​​ക്ഷ​​യ്ക്കു മു​​ൻ​​പും ശേ​​ഷ​​വും സാ​​നി​​റ്റൈ​​സ് ചെ​​യ്യാ​​ൻ പ​​രീ​​ക്ഷാ​​ഹാ​​ളി​​നു മു​​ൻ​​പി​​ൽ സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തും.
മാ​​സ്ക് മു​​ഖ​​ത്തു​​നി​​ന്നു മാ​​റ്റാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല. കൂ​​ടാ​​തെ കു​​ട്ടി​​ക​​ൾ​​ക്കു പ​​രീ​​ക്ഷ​​യ്ക്കു മു​​ൻ​​പും ശേ​​ഷ​​വും സാ​​നി​​റ്റൈ​​സ​​ർ ഉ​​പ​​യോ​​ഗി​​ച്ചു കൈ​​ക​​ൾ അ​​ണു​​വി​​മു​​ക്ത​​മാ​​ക്കാം. ദി​​വ​​സം ര​​ണ്ടു പ​​രീ​​ക്ഷ​​ക​​ൾ എ​​ന്ന ക്ര​​മ​​ത്തി​​ൽ എ​​സ്എ​​സ്എ​​ൽ​​സി അ​​ഞ്ചു ദി​​വ​​സം​​കൊ​​ണ്ടു പൂ​​ർ​​ത്തി​​യാ​​ക്കും.