സൊമാ​റ്റോ​യി​ലെ തൊഴിലാളികൾ സമരത്തിൽ
Monday, February 22, 2021 11:41 PM IST
കോ​​ട്ട​​യം: ഓ​​ണ്‍​ലൈ​​ൻ ഭ​​ക്ഷ്യ വി​​ത​​ര​​ണ പ്ലാ​​റ്റ്ഫോം സോ​​മാ​​റ്റോ​​യി​​ലെ ഒ​​രു​​വി​​ഭാ​​ഗം തൊ​​ഴി​​ലാ​​ളി​​ക​​ൾ സ​​മ​​ര​​ത്തി​​ൽ.
വേ​​ത​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു തൊ​​ഴി​​ലാ​​ളി​​ക​​ളും ക​​ന്പ​​നി​​യും ത​​മ്മി​​ലു​​ണ്ടാ​​യ ത​​ർ​​ക്ക​​മാ​​ണ് സ​​മ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത്. ഇ​​ന്ന​​ലെ സ​​മ​​രം നാ​​ലാം​​ദി​​വ​​സം പി​​ന്നി​​ട്ടു. ഓ​​ൾ കേ​​ര​​ള സൊമാ​​റ്റോ റൈ​​ഡേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യം യൂ​​ണി​​റ്റ് മാ​​ത്ര​​മാ​​ണ് സ​​മ​​ര​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്തി​​ട്ടു​​ള്ള​​ത്.
വ്യ​​ക്ത​​മാ​​യ തീ​​രു​​മാ​​നം ക​​ന്പ​​നി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കും സ​​മ​​രം വ്യാ​​പി​​പ്പി​​ക്കു​​മെ​​ന്നു അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. സ​​മ​​ര​​ക്കാ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നാ​​ണു ക​​ന്പ​​നി അ​​ധി​​കൃ​​ത​​രു​​ടെ ഭീ​​ഷ​​ണി​​യെ​​ന്നും തൊ​​ഴി​​ലാ​​ളി​​ക​​ൾ ആ​​രോ​​പി​​ച്ചു.
ഒ​​രു ദി​​വ​​സം 12 മ​​ണി​​ക്കൂ​​റി​​ൽ കൂ​​ടു​​ത​​ൽ ജോ​​ലി ചെ​​യ്താ​​ലും പെ​​ട്രോ​​ൾ ചെ​​ല​​വ് ക​​ഴി​​ഞ്ഞു 400 മു​​ത​​ൽ 450 രൂ​​പ വ​​രെ​​യാ​​ണ് ഒ​​രാ​​ൾ​​ക്ക് ല​​ഭി​​ക്കു​​ന്ന​​ത്. ഒ​​രേ റൂ​​ട്ടി​​ൽ ഒ​​ന്നി​​ല​​ധി​​കം ഡെ​​ലി​​വ​​റി​​ക​​ൾ ല​​ഭി​​ച്ചാ​​ലും മു​​ന്പു​​ണ്ടാ​​യി​​രു​​ന്ന വേ​​ത​​നം ഇ​​പ്പോ​​ൾ ല​​ഭി​​ക്കു​​ന്നി​​ല്ല. ദി​​നം​​പ്ര​​തി കൂ​​ടു​​ന്ന ഇ​​ന്ധ​​ന ചെ​​ല​​വു പ​​രി​​ഗ​​ണി​​ക്കു​​ന്പോ​​ൾ വി​​ത​​ര​​ണ​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത് ലാ​​ഭ​​ക​​ര​​മ​​ല്ല. 14 മ​​ണി​​ക്കൂ​​ർ ദി​​വ​​സം ജോ​​ലി ചെ​​യ്താ​​ലും തു​​ശ്ച​​മാ​​യ വ​​രു​​മാ​​ന​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.
തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​രി​​ര​​ക്ഷ ന​​ൽ​​കു​​മെ​​ന്നു പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​പ​​ക​​ടം എ​​ന്തെ​​ങ്കി​​ലും സം​​ഭ​​വി​​ച്ചാ​​ൽ ക​​ന്പ​​നി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു ഒ​​രു സ​​ഹാ​​യം ല​​ഭി​​ക്കു​​ന്നി​​ല്ല.
കൂ​​ടാ​​തെ സ്വ​​ന്തം വാ​​ഹ​​ന​​ത്തി​​ലാ​​ണ് ഭ​​ക്ഷ​​ണം ഓ​​രോ ഇ​​ട​​ങ്ങ​​ളി​​ലും എ​​ത്തി​​ക്കു​​ന്ന​​ത്. വാ​​ഹ​​ന​​ത്തി​​നു കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ച്ചാ​​ലും ക​​ന്പ​​നി ഒ​​രു പി​​ന്തു​​ണ​​യും ന​​ൽ​​കു​​ന്നി​​ല്ല. ഈ ​​കാ​​ര്യ​​ങ്ങ​​ൾ പ​​രാ​​തി​​പ്പെ​​ടു​​ന്ന​​തി​​നു കേ​​ര​​ള​​ത്തി​​ൽ ക​​ന്പ​​നി​​യ്ക്കു ഓ​​ഫീ​​സോ ഉ​​ദ്യോ​​സ്ഥ​​രോ ഇ​​ല്ല.
ഒ​​രു ടീം ​​മെ​​ന്പ​​റാ​​ണു തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ട് സം​​സാ​​രി​​ക്കാ​​റു​​ള്ള​​ത്. ശ​​ന്പ​​ളം കൂ​​ട്ട​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്പോ​​ൾ ക​​ന്പ​​നി മെ​​ച്ച​​പ്പെ​​ട്ടി​​ട്ടു കൂ​​ട്ടാ​​മെ​​ന്ന നി​​ല​​പാ​​ടാ​​ണു മ​​റു​​പ​​ടി. പ​​ണി​​മു​​ട​​ക്കു​​ന്ന​​വ​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ൾ ബ്ലോ​​ക്കു ചെ​​യ്യു​​മെ​​ന്നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​താ​​യും തൊ​​ഴി​​ലാ​​ളി​​ക​​ൾ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.