സം​സ്ഥാ​ന സീ​നി​യ​ര്‍ വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നാ​ളെ മു​ത​ല്‍ കൊ​ടു​മ്പി​ടി​യി​ല്‍
Monday, February 22, 2021 11:41 PM IST
പാ​​ലാ: അ​​മ്പ​​താ​​മ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ര്‍ വോ​​ളി​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് 24, 25, 26 തീ​​യ​​തി​​ക​​ളി​​ല്‍ പാലാ കൊ​​ടു​​മ്പി​​ടി വി​​സി​​ബ് ഫ്‌​​ള​​ഡ്‌‌​​ലി​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ വി​​സി​​ബി​​ന്‍റെ 25-ാം വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്ത​​പ്പെ​​ടും.
കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പ​​രി​​ഗ​​ണി​​ച്ച് സം​​സ്ഥാ​​ന​​ത്തെ ര​​ണ്ടു മേ​​ഖ​​ല​​ക​​ളാ​​യി തി​​രി​​ച്ച് മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തു​​ക​​യും അ​​തി​​ല്‍ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ള്‍ നേ​​ടു​​ന്ന ജി​​ല്ലാ ടീ​​മു​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ച് ലീ​​ഗ് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പു​​രു​​ഷ, വ​​നി​​താ ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന മ​​ത്സ​​ര​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. രാ​​വി​​ലെ എ​​ട്ടി​​നും വൈ​​കു​​ന്നേ​​രം നാ​​ലി​​നും 5.30 നും ​​രാ​​ത്രി ഏ​​ഴി​​നും ദി​​വ​​സേ​​ന മ​​ത്സ​​ര​​ങ്ങ​​ള്‍ ഉ​​ണ്ടാ​​വും. മാ​​ര്‍​ച്ച് അ​​ഞ്ചി​​ന് ഭു​​വ​​നേ​​ശ്വ​​രി​​ല്‍ ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ലേ​​യ്ക്കു​​ള്ള കേ​​ര​​ള ടീ​​മം​​ഗ​​ങ്ങ​​ളെ ഈ ​​മ​​ത്സ​​ര​​ത്തി​​ല്‍നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്കും. ജോ​​സ് കെ. ​​മാ​​ണി മ​​ത്സ​​ര​​ങ്ങ​​ള്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ, പി.​​സി. ജോ​​ര്‍​ജ് എം​​എ​​ല്‍​എ, ത്രി​​ത​​ല​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​തി​​നി​​ധി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കും. കു​​ര്യാ​​ക്കോ​​സ് ജോ​​സ​​ഫ് ര​​ക്ഷാ​​ധി​​കാ​​രി​​യും ജെ​​റി ജോ​​സ​​ഫ് തു​​മ്പ​​മ​​റ്റം ചെ​​യ​​ര്‍​മാ​​നാ​​യും ത​​ങ്ക​​ച്ച​​ന്‍ കു​​ന്നും​​പു​​റം ക​​ണ്‍​വീ​​ന​​റു​​മാ​​യ ക​​മ്മി​​റ്റി പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു.