ത​​ദ്ദേ​​ശ​​ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വാ​​ർ​​ഷി​​ക പ​​ദ്ധ​​തി​​ക്ക് ആ​​സൂ​​ത്ര​​ണ സ​​മി​​തി അം​​ഗീ​​കാ​​രം
Monday, February 22, 2021 11:41 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ 17 ത​​ദ്ദേ​​ശ ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ 2021-22ലെ ​​വാ​​ർ​​ഷി​​ക പ​​ദ്ധ​​തി​​ക്ക് ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി അം​​ഗീ​​കാ​​രം ന​​ൽ​​കി.
ഇ​​തോ​​ടെ ജി​​ല്ല​​യി​​ൽ ആ​​കെ 29 ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വാ​​ർ​​ഷി​​ക പ​​ദ്ധ​​തി​​ക​​ൾ​​ക്ക് അം​​ഗീ​​കാ​​ര​​മാ​​യി. പാ​​ലാ മു​​നി​​സി​​പ്പാ​​ലി​​റ്റി, ഉ​​ഴ​​വൂ​​ർ, മാ​​ട​​പ്പ​​ള്ളി, പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ, ആ​​ർ​​പ്പൂ​​ക്ക​​ര, ചി​​റ​​ക്ക​​ട​​വ്, ക​​ല്ല​​റ, കോ​​രു​​ത്തോ​​ട്, മ​​ണി​​മ​​ല, പൂ​​ഞ്ഞാ​​ർ തെ​​ക്കേ​​ക്ക​​ര, വാ​​ഴൂ​​ർ, തൃ​​ക്കൊ​​ടി​​ത്താ​​നം, പ​​ന​​ച്ചി​​ക്കാ​​ട്, നീ​​ണ്ടൂ​​ർ, വെ​​ള്ളൂ​​ർ, ക​​ട​​നാ​​ട്, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ പ​​ദ്ധ​​തി​​ക​​ളാ​​ണ് പു​​തി​​യ​​താ​​യി അം​​ഗീ​​കാ​​രം നേ​​ടി​​യ​​ത്. 2021-22ലെ ​​വാ​​ർ​​ഷി​​ക പ​​ദ്ധ​​തി​​ക്ക് അം​​ഗീ​​കാ​​രം നേ​​ടു​​ന്ന ജി​​ല്ല​​യി​​ലെ ആ​​ദ്യ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യാ​​ണ് പാ​​ലാ.
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, മേ​​ലു​​കാ​​വ്, കാ​​ണ​​ക്കാ​​രി പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ​​യും 2020-21 വാ​​ർ​​ഷി​​ക പ​​ദ്ധ​​തി ഭേ​​ദ​​ഗ​​തി​​ക​​ൾ സ​​മി​​തി അം​​ഗീ​​ക​​രി​​ച്ചു.