മാ​​​​​ർ മാ​​​​​ത്യു മാ​​​​​ക്കീ​​​​​ൽ ദൈ​​​​​വോ​​​​​ന്മു​​​​​ഖ​​​​​മാ​​​​​യി സ​​​​​ഞ്ച​​​​​രി​​​​​ച്ച പു​​​​​ണ്യാ​​​​​ത്മാ​​​​​വ്: മാർ മൂലക്കാട്ട്
Wednesday, January 27, 2021 11:36 PM IST
കോ​​​​​ട്ട​​​​​യം: ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി-​​​​​കോ​​​​​ട്ട​​​​​യം വി​​​​​കാ​​​​​രി​​​​​യാ​​​​ത്തു​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​ഥ​​​​​മ ത​​​​​ദ്ദേ​​​​​ശീ​​​​യ വി​​​​​കാ​​​​​രി അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക്ക​​​​​യും കോ​​​​​ട്ട​​​​​യം വി​​​​​സി​​​​​റ്റേ​​​​​ഷ​​​​​ൻ സ​​​​​ന്യാ​​​​​സി​​​​​നീ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യ ദൈ​​​​​വ​​​​​ദാ​​​​​സ​​​​​ൻ മാ​​​​​ർ മാ​​​​​ത്യു മാ​​​​​ക്കീ​​​​​ലി​​​​​ന്‍റെ 107-ാം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​കം കോ​​​​​ട്ട​​​​​യം ഇ​​​​​ട​​​​​യ്ക്കാ​​​​ട്ട് സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ഫൊ​​​​​റോ​​​​​ന പ​​​​​ള്ളി​​​​​യി​​​​​ൽ ആ​​​​​ച​​​​​രി​​​​​ച്ചു.
18 മു​​​​​ത​​​​​ൽ 25 വ​​​​​രെ​​​​​യു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ജ​​​​​പ​​​​​മാ​​​​​ല, ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ ആ​​​​​രാ​​​​​ധ​​​​​ന, വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന എ​​​​​ന്നി​​​​​വ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. സ​​​​​മാ​​​​​പ​​​​​ന​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​യ 26നു ​​​​​രാ​​​​​വി​​​​​ലെ 11ന് ​​​​​കോ​​​​​ട്ട​​​​​യം ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ട് വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​യ​​​​​ർ​​​​​പ്പി​​​​​ച്ചു സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കി. പ്ര​​​​​തി​​​​​കൂ​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലും പ​​​​​ത​​​​​റാ​​​​​തെ അ​​​​​ജ​​​​​ഗ​​​​​ണ​​​​​ത്തോ​​​​​ടൊ​​​​​പ്പം ദൈ​​​​​വോ​​​​​ന്മു​​​​​ഖ​​​​​മാ​​​​​യി സ​​​​​ഞ്ച​​​​​രി​​​​​ച്ച പു​​​​​ണ്യാ​​​​​ത്മാ​​​​​വാ​​​​​ണ് മാ​​​​​ർ മാ​​​​​ത്യു മാ​​​​​ക്കീ​​​​ലെ​​​​​ന്ന് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ മൂ​​​​​ല​​​​​ക്കാ​​​​​ട്ട് സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.
ഫാ. ​​​​​ജ​​​​​യിം​​​​​സ് പൊ​​​​​ങ്ങാ​​​​​ന​​​​​യി​​​​​ൽ, ഫാ. ​​​​​ഗ്രെ​​​​​യ്സ​​​​​ണ്‍ വേ​​​​​ങ്ങ​​​​​യ്ക്ക​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ സ​​​​​ഹ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ച്ചു. ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ങ്ക​​​​​ൽ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ളും ഉൗ​​​​​ട്ടു​​​​​നേ​​​​​ർ​​​​​ച്ച​​​​​യു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ട​​​​​യ്ക്കാ​​​​​ട് സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ഫൊ​​​​​റോ​​​​​ന വി​​​​​കാ​​​​​രി ഫാ. ​​​​​ജോ​​​​​ണ്‍ ചേ​​​​​ന്നാ​​​​​കു​​​​​ഴി​​​​​യും വി​​​​​സി​​​​​റ്റേ​​​​​ഷ​​​​​ൻ സ​​​​​ന്യാ​​​​​സി​​​​​നി സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലെ സി​​​​​സ്റ്റേ​​​​​ഴ്സും ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്ക് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി.