തേ​​ടി​​യെ​​ത്തു​​ന്ന ദൈ​​വിക സാ​​ന്നി​​ധ്യം തി​​രി​​ച്ച​​റി​​യ​​ണം: ബി​​ഷ​​പ് ഡോ. സാ​​ബു കോ​​ശി ചെ​​റി​​യാ​​ൻ
Sunday, January 24, 2021 11:48 PM IST
കോ​​ട്ട​​യം: ജീ​​വി​​ത​​സാ​​ഹ​​ച​​ര്യം ഏ​​തു ത​​ന്നെ​​യാ​​യാ​​ലും ചു​​റ്റു​​പാ​​ടു​​ക​​ളി​​ലെ സ​​മൂ​​ഹം അ​​പ​​ര​​ന്‍റെ സൗ​​ഖ്യ​​ത്തി​​നു ത​​ട​​സം നി​​ല്ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലും ബ​​ല​​ഹീ​​ന​​രെ തേ​​ടി​​യെ​​ത്തു​​ന്ന ദൈ​​വി​​ക സാ​​ന്നി​​ദ്ധ്യം തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്ന് സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ് ഡോ. ​സാ​​ബു കോ​​ശി ചെ​​റി​​യാ​​ൻ.
സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക തൃ​​തീ​​യ ജൂ​​ബി​​ലി സ്മാ​​ര​​ക ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ 55- മ​​ത് യോ​​ഗ​​ങ്ങ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു​​കൊ​​ണ്ട് കോ​​ട്ട​​യം ബേ​​ക്ക​​ർ മൈ​​താ​​നി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സി​​എ​​സ്ഐ കൊ​​ല്ലം കൊ​​ട്ടാ​​ര​​ക്ക​​ര മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ് മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്കി. ബ്ര​​ദ​​ർ സ​​ന​​ൽ​​രാ​​ജ് വ​​ച​​ന​​ഘോ​​ഷ​​ണം ന​​ട​​ത്തി. ബി​​ഷ​​പ്പ് തോ​​മ​​സ് സാ​​മു​​വ​​ൽ, മ​​ഹാ​​യി​​ട​​വ​​ക ഫി​​നാ​​ൻ​​സ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് റ​​വ.​​ഡോ. ജേ​​ക്ക​​ബ് ഡാ​​നി​​യേ​​ൽ, അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ട്ര​​ഷ​​റർ കോ​​ശി വി. ​​ജോ​​ർ​​ജ്ജ്, റ​​വ.​​ഡോ.​​പി.​​കെ. കു​​രു​​വി​​ള എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ പു​​തി​​യ അ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് ഡോ.​​സാ​​ബു കോ​​ശി ചെ​​റി​​യാ​​നും പ​​ത്നി ഡോ. ​​ജെ​​സി സാ​​റാ കോ​​ശി​​ക്കും സ്വീ​​ക​​ര​​ണം ന​​ൽ​​കി.