‘കു​ഴി​മ​റ്റം പാ​ലം’ വാ​ഹ​ന​യാ​ത്ര​ക്കാ​രുടെ പേടിസ്വപ്നം
Friday, January 22, 2021 11:10 PM IST
ചി​​ങ്ങ​​വ​​നം: പ​​രു​​ത്തും​​പാ​​റ -​ഹോ​​മി​​യോ കോ​​ള​​ജ് റോ​​ഡി​​ലെ കു​​ഴി​​മ​​റ്റം പാ​​ലം വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ഭീ​​ഷ​​ണി​​യാ​​കു​​ന്നു.
ഇ​​രു​​ക​​ര​​ക​​ളി​​ലും വീ​​തി കൂ​​ടി​​യ റോ​​ഡി​​ലെ ഇ​​ടു​​ങ്ങി​​യ പാ​​ലം നാ​​ട്ടു​​കാ​​ർ​​ക്കു പോ​​ലും പേ​​ടി സ്വ​​പ്ന​​മാ​​ണ്. പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്കു മു​​ൻ​​പ് പ​​ണി​​ത പാ​​ല​​ത്തോ​​ടൊ​​പ്പ​​മു​​ള്ള ഇ​​രു​വ​​ശ​​ത്തേ​​യും റോ​​ഡ് കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ വീ​​തി കൂ​​ട്ടി​​യി​​രു​​ന്നു.
ഒ​​രു വാ​​ഹ​​ന​​ത്തി​​നു മാ​​ത്രം ക​​ട​​ന്നു​​പോ​​കാ​​വു​​ന്ന പാ​​ല​​ത്തെ അ​​ധി​​കൃ​​ത​​ർ അ​​വ​​ഗ​​ണി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഹോ​​മി​​യോ കോ​​ള​​ജ് മു​​ത​​ൽ പാ​​ലം വ​​രെ​​യു​​ള്ള റോ​​ഡ് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ൻ​​പേ വീ​​തി​കൂ​​ട്ടി ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ൽ ടാ​​റിം​​ഗ് ന​​ട​​ത്തി​​യി​​രു​​ന്നു.
പ​​രു​​ത്തും​​പാ​​റ വ​​രെ​​യു​​ള്ള ബാ​​ക്കി ഭാ​​ഗ​​ത്തി​​ന്‍റെ​​യും ടാ​​റിം​​ഗ് അ​​ട​​ക്ക​​മു​​ള്ള പ​​ണി​​ക​​ൾ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാ​​ണ്. ഇ​​രു​​വ​​ശ​​ത്തെ​​യും റോ​​ഡ് ന​​വീ​​ക​​രി​​ച്ച​​തോ​​ടെ ശ​​രാ​​ശ​​രി വേ​​ഗ​​ത​​യി​​ലെ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു​​പോ​​ലും ഇ​​ടു​​ങ്ങി​​യ പാ​​ലം അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​ണ്. രാ​​ത്രി കാ​​ല​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന അ​​പ​​രി​​ചി​​ത​​ർ പ​​ല​​പ്പോ​​ഴും അ​​പ​​ക​​ട​​ത്തി​​ൽ പെ​​ടാ​​ത്ത​​ത് ഭാ​​ഗ്യം കൊ​​ണ്ടാ​​ണ്. പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി​​ക​​ൾ പോ​​ലും കാ​​ടും പ​​ട​​ർ​​പ്പും കൊ​​ണ്ട് നി​​റ​​ഞ്ഞു കി​​ട​​ക്കു​​ന്ന​​തും അ​​പ​​ക​​ട​​സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.
പ​​ന​​ച്ചി​​ക്കാ​​ട്ടു ഭാ​​ഗ​​ത്തു​​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് എ​​ളു​​പ്പ മാ​​ർ​​ഗ​​മാ​​ണ് ഈ ​​റോ​​ഡ്.
നി​​ര​​വ​​ധി ബ​​സു​​ക​​ളും മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളും ഓ​​ടു​​ന്ന റോ​​ഡി​​ലെ പാ​​ല​​ത്തി​​ന്‍റെ അ​​വ​​സ്ഥ ക​​ണ്ടി​​ട്ടും അ​​ധി​​കൃ​​ത​​ർ ക​​ണ്ണ​​ട​​യ്ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി.
അ​​ടി​​യ​​ന്ത​​ര​​മാ​​യി പാ​​ലം റോ​​ഡി​​ന് അ​​നു​​യോ​​ജ്യ​​മാ​​യ ത​​ര​​ത്തി​​ൽ പു​​തു​​ക്കി പ​​ണി​​യ​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.