പാ​റ​ക്കു​ള​ത്തി​ൽ വീ​ണ​യാ​ൾ മു​ങ്ങി​മ​രി​ച്ചു
Wednesday, January 20, 2021 2:01 AM IST
നെ​ടും​കു​ന്നം: പാ​റ​ക്കു​ള​ത്തി​ൽ വീ​ണ​യാ​ൾ മു​ങ്ങി​മ​രി​ച്ചു. നെ​ടും​കു​ന്നം തൊ​ട്ടി​ക്ക​ൽ സ്വ​ദേ​ശി തൊ​ട്ടി​ക്ക​ൽ​വീ​ട്ടി​ൽ ജോ​ർ​ജു​കു​ട്ടി (49) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30നു ​മ​ഴു​വ​ൻ​കു​ഴി​യി​ലെ പാ​റ​ക്കു​ള​ത്തി​ൽ വീ​ണ ജോ​ർ​ജ് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് നാ​ട്ടു​കാ​ർ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പാ​ന്പാ​ടി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ തി​രി​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്ത​ത്. കോ​ട്ട​യം ജ​ന​റ​ലാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

ഭാ​ര്യ: നി​ർ​മ​ല (വെ​ള്ളാ​വൂ​ർ ക​പ്പ​ലാ​വും​തോ​ട്ടം കു​ടും​ബാം​ഗം). മ​ക​ൾ: ന​ന്ദ​ന​മോ​ൾ.