ആ​​രോ​​പ​​ണം അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​മെ​ന്ന്
Wednesday, January 20, 2021 12:04 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: മ​​ങ്ക​​ര ക​​ലു​​ങ്കി​​ലെ സ്വ​​കാ​​ര്യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​നു സ​​മീ​​പ​​മു​​ള്ള സി​​മ​​ന്‍റ് ഇ​​ഷ്ടി​​ക നി​​ർ​​മാ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം നി​​യ​​മവി​​രു​​ദ്ധ​​മാ​​ണ​​ന്ന ആ​​രോ​​പ​​ണം അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണ​​ന്നും സ്ഥാ​​പ​​ന​​ത്തി​​നെ​​തി​​രെ ഇ​​പ്പോ​​ൾ ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ രാ​​ഷ്‌​ട്രീ​​യ പ്രേ​​രി​​ത​​മാ​​ണെ​ന്നും ഇ​​തി​​നെ​​തി​​രെ നി​​യ​​മ​​പ​​ര​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ക​​ന്പ​​നി ഉ​​ട​​മ ജോ​​യി കോ​​ണി​​ക്ക​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.
നി​​യ​​മ​​പ്ര​​കാ​​രം ന​​ഗ​​ര​​സ​​ഭാ​ ലൈ​​സ​​ൻ​​സ്, മ​​ലീ​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ​ ബോ​​ർ​​ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, മ​​റ്റു നി​​കു​​തി​​ക​​ൾ എ​​ന്നി​​വ കൃ​​ത്യ​​മാ​​യി അ​​ട​​ച്ചാ​​ണ് സ്ഥാ​​പ​​നം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ​​യും അ​​നു​​മ​​തി​​യു​​ണ്ടെ​​ന്നും ഉ​​ട​​മ ജോ​​യി കോ​​ണി​​ക്ക​​ൽ പ​​റ​​ഞ്ഞു.