എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം നേ​ടി ഡിഎംഒ മാ​തൃ​ക​യാ​യി
Saturday, January 16, 2021 11:14 PM IST
കോ​​ട്ട​​യം: എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റി​​ൽ ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ് ഒ​​ന്നാ​​മ​​നാ​​യി കോ​​വി​​ഡ് കു​​ത്തി​​വ​​യ്പ്പെ​​ടു​​ത്ത് ജി​​ല്ല​​യി​​ൽ പ്ര​​തി​​രോ​​ധ​​ത്തി​​ന് മാ​​തൃ​​ക​​യാ​​യി. ഒ​​ന്പ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി ദി​​വ​​സം 100 പേ​​ർ​​ക്കു വീ​​തം 900 പേ​​ർ​​ക്കാ​​ണു പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് ന​​ൽ​​കു​​ന്ന​​ത്. നാ​​ല് ആ​​ഴ്ച​​യ്ക്കു​​ശേ​​ഷം ര​​ണ്ടാ​​മ​​ത്തെ ഡോ​​സ് ന​​ൽ​​കും. ഒ​​ന്നാം​​ഘ​​ട്ട​​മാ​​യി 15,000 പേ​​ർ​​ക്ക് കു​​ത്തി​​വ​​യ്പ് ന​​ൽ​​കും. മ​​രു​​ന്നി​​ന്‍റെ ല​​ഭ്യ​​ത വ​​ർ​​ധി​​ക്കു​​ന്പോ​​ൾ കൂ​​ടു​​ത​​ൽ കേ​​ന്ദ്ര​​ങ്ങ​​ൾ അ​​നു​​വ​​ദി​​ച്ചു കൂ​​ടു​​ത​​ൽ പേ​​ർ​​ക്ക് വാ​​ക്സി​​ൻ ന​​ൽ​​കും.
ഒ​​ന്നാം​​ഘ​​ട്ട​​ത്തി​​ൽ ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​​ള്ള വാ​​ക്സി​​നേ​​ഷ​​ൻ ഫെ​​ബ്രു​​വ​​രി പ​​കു​​തി​​യോ​​ടെ പൂ​​ർ​​ത്തി​​യാ​​കും. മാ​​ർ​​ച്ചി​​ൽ ര​​ണ്ടി​​നു ര​​ണ്ടാ​​മ​​ത്തെ കു​​ത്തി​​വ​​യ്പ് ന​​ൽ​​കും. കു​​ത്തി​​വ​​യ്പെ​​ടു​​ത്ത ആ​​ർ​​ക്കും ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​യ​​താ​​യി ജി​​ല്ല​​യി​​ൽ റി​​പ്പോ​​ർ​​ട്ടി​​ല്ല. ഓ​​രോ വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ത്തി​​ലും മൂ​​ന്നു മു​​റി​​ക​​ളി​​ലാ​​ണു കു​​ത്തി​​വ​​യ്പിനു സം​​വി​​ധാ​​നം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
ഒ​​രേ​​സ​​മ​​യം പ​​ത്ത് പേ​​ർ എ​​ത്തു​​ന്പോ​​ഴാ​​ണ് ഒ​​രു പാ​​യ്ക്ക​​റ്റ് മ​​രു​​ന്നു പൊ​​ട്ടി​​ക്കു​​ക. നി​​ശ്ചി​​ത​​സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ഇ​​ത് ഉ​​പ​​യോ​​ഗി​​ച്ചു തീ​​ർ​​ക്ക​​ണ​​മെ​​ന്ന​​തി​​നാ​​ൽ 10 പേ​​ർ​​ക്ക് കാ​​ത്തി​​രി​​പ്പി​​നു​​ള്ള മു​​റി ത​​യാ​​റാ​​ക്കും.
ഒ​​രാ​​ളു​​ടെ കു​​ത്തി​​വ​​യ്പ് പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ അ​​ഞ്ചു മി​​നി​​റ്റ് സ​​മ​​യ​​മെ​​ടു​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തു മുതൽ അ​​ഞ്ചു​​വ​​രെ​​യാ​​ണു കു​​ത്തി​​വ​​യ്പു കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം. ഓ​​രോ​​രു​​ത്ത​​ർ​​ക്കും മു​​ൻ​​കൂ​​ർ സ​​മ​​യം അ​​നു​​വ​​ദി​​ക്കും. കോ​​വി​​ഡ് പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പിനു പ്ര​​ത്യേ​​കം സി​​റി​​ഞ്ച് ത​​യാ​​റാ​​ക്കി കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഒ​​രാ​​ൾ​​ക്ക് ഒ​​രു സി​​റി​​ഞ്ച് ഒ​​രി​​ക്ക​​ൽ മാ​​ത്ര​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​വൂ. ഉ​​പ​​യോ​​ഗ​​ത്തി​​നു​​ശേ​​ഷം അ​​ത് ന​​ശി​​പ്പി​​ച്ചു​​ക​​ള​​യും.
എ​​ച്ച്ഐ​​വി, ഹെ​​പ്പ​​റ്റൈ​​റ്റി​​സ് രോ​​ഗം ത​​ട​​യാ​​ൻ സി​​റി​​ഞ്ചു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗ​​ത്തി​​ൽ ക​​ർ​​ശ​ന ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തും.
കു​​ത്തി​​വ​​യ്പിനു​​ശേ​​ഷം അ​​ര മ​​ണി​​ക്കൂ​​ർ നി​​രീ​​ക്ഷ​​ണ​​ത്തി​​ലി​​രി​​ക്ക​​ണം. എ​​ന്തെ​​ങ്കി​​ലും ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​മു​​ണ്ടാ​​യാ​​ൽ നേ​​രി​​ടാ​​നു​​ള്ള മ​​രു​​ന്നു​​ക​​ളും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​ശ്നം ഗു​​രു​​ത​​ര​​മെ​​ന്നു ക​​ണ്ടാ​​ൽ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്ക് എ​​ത്തി​​ക്കാ​​ൻ സെ​​ന്‍റ​​റു​​ക​ളി​​ൽ ആം​​ബു​​ല​​ൻ​​സു​​ക​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കോ​​വി​​ഡ് രോ​​ഗം ഭേ​​ദ​​മാ​​യ​​വ​​ർ ആ​​രോ​​ഗ്യ​​സ്ഥി​​തി വീ​​ണ്ടെ​​ടു​​ത്ത​​ശേ​​ഷം വീ​​ണ്ടും രോ​​ഗം വ​​രാ​​തി​​രി​​ക്കാ​​ൻ പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ്പെ​​ടു​​ക്കാ​​മെ​​ന്ന് ഡി​​എം​​ഒ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ് പ​​റ​​ഞ്ഞു.
18 വ​​യ​​സി​​നു മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള എ​​ല്ലാ​​വ​​ർ​​ക്കും പ്ര​​തി​​രോ​​ധം സ്വീ​​ക​​രി​​ക്കാം. ഗ​​ർ​​ഭി​​ണി​​ക​​ൾ, മു​​ല​​യൂ​​ട്ടു​​ന്ന​​വ​​ർ, മു​​ൻ​​പ് പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പുക​​ളെ​​ടു​​ത്ത് അ​​ല​​ർ​​ജി​​യു​​ണ്ടാ​​യ​​വ​​ർ തു​​ട​​ങ്ങി​​യ​​വ​​രെ കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​നി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കും.