മാറ്റം കൊതിച്ച് തെ​ങ്ങ​ണ ജം​ഗ്ഷ​ൻ
Saturday, January 16, 2021 12:15 AM IST
തെ​​ങ്ങ​​ണ: തെ​​ങ്ങ​​ണ​​യി​​ലും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ന്ന വ​​ഴി​​വാ​​ണി​​ഭം നി​​യ​​ന്ത്രി​​ക്കാ​​ൻ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യം ഉ​​യ​​രു​​ന്നു. റോ​​ഡ​​രു​​കി​​ൽ പെ​​ട്ടി​​വ​​ണ്ടി​​ക​​ളി​​ലാ​​ണ് വ്യാ​​പ​​ക​​മാ​​യി വ​​ഴി​​വാ​​ണി​​ഭം വ​​ർ​​ധി​​ക്കു​​ന്ന​​ത്. മാ​​ട​​പ്പ​​ള്ളി വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ന്‍റെ സ​​മീ​​പ​​ത്തും പെ​​രു​​ന്പ​​ന​​ച്ചി​​യി​​ലു​​മാ​​ണ് വ​​ഴി​​വാ​​ണി​​ഭം വ​​ർ​​ധി​​ച്ച​​ത്.

വ​​ഴി​​യോ​​ര​​ക്ക​​ച്ച​​വ​​ട​​ക്കാ​​ർ പ​​ച്ച​​ക്ക​​റി​​ക​​ളും ഏ​​ത്ത​​ക്കു​​ല​​യും പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ളും ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന​​തി​​നാ​​ൽ പ​​ഞ്ചാ​​യ​​ത്ത് ലൈ​​സ​​ൻ​​സ്, തൊ​​ഴി​​ൽ​​ക​​രം, ഫു​​ഡ് ആ​​ൻ​ഡ് സേ​​ഫ്റ്റി, മെ​​ട്രോ​​ള​​ജി, പൊ​​ല്യൂ​​ഷ​​ൻ പെർമിറ്റുകളും എ​​ടു​​ത്ത് സെ​​ക്യൂ​​രി​​റ്റി​​യും വാ​​ട​​ക​​യും കൊ​​ടു​​ത്ത് ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന വ്യാ​​പാ​​രി​​ക​​ളു​​ടെ ക​​ച്ച​​വ​​ടം കു​​റ​​യു​​ന്ന​​താ​​യും ഇ​​ത് ഏ​​റെ ബു​​ദ്ധി​​മു​​ട്ട് സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യും തെ​​ങ്ങ​​ണാ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ബാ​​ങ്ക് വാ​​യ്പ​​പോ​​ലും തി​​രി​​ച്ച​​ട​​യ്ക്കാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​തെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. അ​​ന​​ധി​​കൃ​​ത വ​​ഴി​​വാ​​ണി​​ഭ​​ത്തി​​നെ​​തി​​രേ മാ​​ട​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്, പോ​​ലീ​​സ്, പൊ​​തു​​മ​​രാ​​മ​​ത്തു​​വ​​കു​​പ്പ് അ​​ധി​​കാ​​രി​​ക​​ൾ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് ധ​​ർ​​ണ ഉ​​ൾ​​പ്പെ​​ടെ ന​​ട​​ത്താൻ വ്യാ​​പാ​​രിവ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി തീ​​രു​​മാ​​നി​​ച്ചു. യോ​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​കെ. ഷാ​​ജി, തെ​​ങ്ങ​​ണാ ബ​​ഷീ​​ർ, ടോ​​മി​​ച്ച​​ൻ മു​​ക്ക​​ട, മാ​​ത്തു​​ക്കു​​ട്ടി തൂ​​ന്പു​​ങ്ക​​ൽ, ഷാ​​ജി കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, കെ.​​കെ. വ​​ത്സ​​പ്പ​​ൻ, ശ്രീ​​നി ശ​​ക്തി, സി.​​എ. റ​​സാ​​ലി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.