മ​ഴ​യി​ൽ കു​തി​ർ​ന്ന് വി​ള​വെ​ടു​പ്പ്; മ​ല​ഞ്ച​ര​ക്ക് വി​ല​യി​ൽ നേ​ട്ട​മി​ല്ല
Wednesday, January 13, 2021 11:33 PM IST
കോ​​ട്ട​​യം: കാ​​ലം​​തെ​​റ്റി പെ​​യ്യു​​ന്ന ക​​ന​​ത്ത​മ​​ഴ​​യി​​ൽ കാ​​ർ​​ഷി​​ക വി​​ള​​വെ​​ടു​​പ്പും സം​​സ്ക​​ര​​ണ​​വും വെ​​ള്ള​​ത്തി​​ലാ​​യി. ക​​പ്പ വാ​​ട്ടി​​യു​​ണ​​ങ്ങാ​​നും കു​​രു​​മു​​ള​​കും കാ​​പ്പി​​ക്കു​​രു​​വും പ​​റി​​ച്ച് ഉ​​ണ​​ക്കി​​യെ​​ടു​​ക്കാ​​നും സാ​​ധി​​ക്കു​​ന്നി​​ല്ല. വേ​​ന​​ൽ തു​​ട​​ങ്ങി​​യ​​തി​​നു പി​​ന്നാ​​ലെ വ​​ന്ന മ​​ഴ​​യി​​ൽ പെ​​ട്ടെ​​ന്ന് പ​​ഴു​​ത്തു പാ​​ക​​മാ​​യ കു​​രു​​മു​​ള​​ക് മ​​ഴ​​യി​​ൽ പൊ​ഴി​ഞ്ഞു വീ​ഴു​ക​യാ​ണ്.
വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലെ ക​​ന​​ത്ത​മ​​ഴ ര​​ണ്ടാ​​ഴ്ച​​കൂ​​ടി തു​​ട​​രു​​മെ​​ന്നാ​​ണു കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ച​​നം. വി​​ള​​വെ​​ത്തി​​യ ക​​പ്പ ഉ​​ട​​ൻ പ​​റി​​ച്ചെ​​ടു​​ത്തി​​ല്ലെ​​ങ്കി​​ൽ ഇ​​ളം​​താ​​ളി​​ച്ചു കി​​ഴ​​ങ്ങു​​ക​​ൾ മോ​​ശ​​മാ​​കു​​ന്ന സ്ഥി​​തി​​യു​​ണ്ടാ​​കും. അ​​ടു​​ത്ത​​യാ​​ഴ്ച​​യോ​​ടെ ഇ​​ഞ്ചി​​യും മ​​ഞ്ഞ​​ളും വി​​ള​​വെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​ഞ്ചി ചു​​ര​​ണ്ടി ഉ​​ണ​​ക്കി​​യെ​​ടു​​ക്കാ​​ൻ സാ​​ഹ​​ച​​ര്യ​​മി​​ല്ല. മ​​ഞ്ഞ​​ൾ പു​​ഴു​​ങ്ങി​​യു​​ണ​​ക്കാ​​നും കാ​​ലാ​​വ​​സ്ഥ അ​​നു​​കൂ​​ല​​മ​​ല്ല. കോ​​വി​​ഡ് ലോ​​ക്ക് ഡൗ​​ണി​​ൽ വ​​ലി​​യ തോ​​തി​​ൽ ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ൾ കൃ​​ഷി​​യി​​റ​​ക്കി​​യ ക​​ർ​​ഷ​​ക​​രാ​​ണു മ​​ഴ​​യി​​ലും വി​​ല​​യി​​ടി​​വി​​ലും ദു​​രി​​ത​​ത്തി​ലാ​യ​ത്.
വാ​​ഴ​​ക്കു​​ല​​ക​​ൾ വേ​​ഗ​​ത്തി​​ൽ വി​​ള​​വെ​​ത്തി​​യ​​തോ​​ടെ വി​​റ്റ​​ഴി​​ക്കാ​​ൻ വി​​പ​​ണി​​യി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. ഏ​​ത്ത​​ക്കാ​​യ പ​​ച്ച​​യ്ക്ക് 18 രൂ​​പ​​യി​​ലേ​​ക്കും പ​​ഴം​​വി​​ല 25 രൂ​​പ​​യി​​ലേ​​ക്കും താ​​ഴ്ന്നു. പാ​​ള​​യം​​കോ​​ട​​ൻ, റോ​​ബ​​സ്റ്റ പ​​ഴ​​ത്തി​​നും വി​​ല തു​​ച്ഛ​​മാ​​യ​​തോ​​ടെ വ​​ലി​​യ സാ​​ന്പ​​ത്തി​​ക​​ന​​ഷ്ട​​ത്തി​​ലാ​​ണു ക​​ർ​​ഷ​​ക​​ർ.
മ​​ല​​ഞ്ച​​ര​​ക്ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും കാ​​ര്യ​​മാ​​യ വി​​ല​​മെ​​ച്ച​​മി​​ല്ല.