കു​ട്ട​നാ​ടും വേ​ന്പ​നാ​ട്ടു​കാ​യ​ലും ഇ​നി​യെ​ത്ര​നാ​ൾ; ആ​​ശ​​ങ്ക​യി​ൽ​ പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ
Wednesday, January 13, 2021 11:28 PM IST
കു​​മ​​ര​​കം: ജ​​ല​​മ​​ലി​​നീ​​ക​​ര​​ണം വ​​ർ​​ധി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​പ്പ​​ർ​​കു​​ട്ട​​നാ​​ടും വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലും ഇ​​നി​​യെ​​ത്ര നാ​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നാ​​കു​​മെ​​ന്ന​​തി​​ൽ പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ആ​​ശ​​ങ്ക​​യേ​​റു​​ന്നു.
കു​​മ​​ര​​ക​​ത്തി​​നു ടൂ​​റി​​സം ഭൂ​​പ​​ട​​ത്തി​​ൽ ഇ​​ടം നേ​​ടി​​കൊ​​ടു​​ത്ത​​തി​​ൽ പ്ര​​ധാ​​ന പ​​ങ്കു വ​​ഹി​​ച്ച​​ത് കു​​ട്ട​​നാ​​ട​​ൻ ഗ്രാ​​മീ​​ണ സൗ​​ന്ദ​​ര്യ​​വും വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലു​​മാ​​ണ്. മ​​നു​​ഷ്യ​​രു​​ടെ ജീ​​വ​​ന് ഭീ​​ഷ​​ണി​​യാ​​യ കോ​​വി​​ഡ് പോ​​ലെ കു​​ട്ട​​നാ​​ടി​​ന്‍റെ​​യും വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ന്‍റെ​​യും നി​​ല​​നി​​ല്പി​​നു ഭീ​​ഷ​​ണി​​യാ​​യി തീ​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ് ജ​​ല​​മ​​ലി​​നീ​​ക​​ര​​ണം.
പ​​തി​​യി​​രി​​ക്കു​​ന്ന വി​​പ​​ത്ത് പ​​രി​​ഗ​​ണി​​ക്കാ​​തെ ജ​​ന​​ങ്ങ​​ൾ ജ​​ല​​മ​​ലി​​നീ​​ക​​ര​​ണ​​ത്തെ നി​​സാ​​ര​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​താ​​ണ് മ​​ലി​​നീ​​ക​​ര​​ണം വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണം. മാ​​ലി​​ന്യ​​ങ്ങ​​ൾ സ​​മീ​​പ​​ത്തെ തോ​​ട്ടി​​ലേ​​ക്കു നി​​ക്ഷേ​​പി​​ക്കു​​ക​​യാ​​ണ് ഭൂ​രി​​പ​​ക്ഷം ആ​​ളു​​ക​​ളും. വെ​​ള്ള​​പ്പൊ​​ക്ക സീ​​സ​​ണു​​ക​​ളി​​ൽ ന​​ദി​​ക​​ളി​​ലൂ​​ടെ ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​തി​​ലേ​​റെ​യും പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ്. ഒ​​പ്പം കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന രാ​​സ​​കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ​യും ക​​ള​​നാ​​ശി​​നി​​ക​​ളു​​ടെ​​യും അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും ജ​​ല​​ത്തി​​ൽ ക​​ല​​രു​​ന്നു.

ടൂ​​റി​​സം മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന യ​​ന്ത്ര​​വ​ത്കൃ​​ത ജ​​ല​​യാ​​ന​​ങ്ങ​​ളു​​ടെ ബാ​​ഹു​​ല്യ​​വും ജ​​ല​​മ​​ലി​​നീ​​ക​​ര​​ണ​​ത്തെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു. വ​​ള്ളം തു​​ഴ​​യാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന തു​​ഴ​​യും ഉൗ​​ന്നാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ക​​ഴു​​ക്കോ​​ലും ഇ​​പ്പോ​​ൾ ക​​ണി​കാ​​ണാ​​ൻ പോ​​ലും വി​​ര​​ള​​മാ​​യി​​രി​​ക്കു​​ന്നു. ഇ​​വ​​യു​​ടെ സ്ഥാ​​ന​​ത്ത് ഇ​​പ്പോ​​ൾ യ​​മ​​ഹാ എ​​ൻ​​ജി​​നാ​​ണ്. വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ന്‍റെ വി​​സ്തൃ​​തി​​യും കൈ​​യേ​​റ്റം മൂ​​ലം കു​​റ​​ഞ്ഞു കൊ​​ണ്ടി​​രി​​ക്കു​​ക​​യു​​മാ​​ണ്.

ആ​​ഫ്രി​​ക്ക​​ൻ പാ​​യ​​ലും ജ​​ർ​​മ​​ൻ പോ​​ള​​യും ചീ​​ഞ്ഞ​​ഴു​​കി ദു​​ഷി​​ക്കു​​ന്ന ജ​​ല​​ത്തി​​ൽ​നി​​ന്നും പ​​ല​​പ്പോ​​ഴും വ​​മി​​ക്കു​​ന്ന​​ത് ദു​​ർ​​ഗ​​ന്ധ​​മാ​​ണ്. ജ​​ല​​മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​നു ത​​ട​​യി​​ടാ​​ൻ സ​​ർ​​ക്കാ​​രു​​ക​​ൾ പ​​ല പ​​ദ്ധ​​തി​​ക​​ളും ന​​ട​​ത്തു​​ന്നു​​ണ്ട്. മീ​​ന​​ച്ചി​​ലാ​​ർ -കൊ​​ടു​​രാ​​ർ - മീ​​ന​​ന്ത​​യാ​​ർ സം​​യോ​​ജ​​ന പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത് ജ​​ല​​മ​​ലി​​നീ​​ക​​ര​​ണ​​വും വെ​​ള്ള​​പ്പൊ​​ക്ക​​വും ഒ​​ഴി​​വാ​​ക്കി കു​​ട്ട​​നാ​​ട്ടി​​ൽ ഹ​​രി​​ത വി​​പ്ല​​വ​​വും ടൂ​​റി​​സ വി​​ക​​സ​​ന​​വു​​മാ​​ണ്.

കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ​​ല പ​​ദ്ധ​​തി​​ക​​ളും പ​​ല പേ​​രു​​ക​​ളി​​ൽ ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​പ്പോ​​ൾ ന​​ട​​ത്തു​​ന്ന ശു​​ചി​​ത്വ കു​​മ​​ര​​കം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ വീ​​ടു​​ക​​ളി​​ൽ​നി​​ന്നു ക​​ട​​ക​​ളി​​ൽ​നി​​ന്നു ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്. ഹ​​രി​​ത ക​​ർ​​മ സേ​​ന​​യാ​​ണ് ഇ​​വ ശേ​​ഖ​​രി​​ക്കു​​ന്ന​​ത്. ഓ​​രോ വീ​​ടു​​ക​​ളി​​ൽ നി​​ന്നും 50 രൂ​​പാ വീ​​തം മാ​​സം തോ​​റും യൂ​​സ​​ർ ഫീ​​യാ​​യി ന​​ൽ​​ക​​ണം, ക​​ട​​ക്കാ​​ർ ന​​ൽ​​കേ​​ണ്ട​​ത് 100 രൂ​​പാ വീ​​ത​​മാ​​ണ്. ക​​ഴു​​കി ഉ​​ണ​​ക്കി വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്കു​​ന്ന പ്ലാ​​സ്റ്റി​​ക്കാ​​ണ് ശേ​​ഖ​​രി​​ക്കു​​ക. ഇ​​വ​ നാ​​ര​​ക​​ത്ര​​യി​​ലു​​ള്ള എം​​സി​എ​​ഫി​​ൽ വ​​ച്ച് വേ​​ർ​​തി​​രി​​ച്ച് ക്ലീ​​ൻ കേ​​ര​​ള ക​​ന്പ​നി​​ക്ക് വി​​ല്ക്കും. എ​​ന്നാ​​ൽ ഒ​​ട്ടു​​മി​​ക്ക വീ​​ട്ടു​​കാ​​രും ഈ ​​പ​​ദ്ധ​​തി​​യി​​ൽ പ്ലാ​​സ്റ്റി​​ക് ന​​ൽ​​കു​​ന്നി​​ല്.​ല ചി​​ല​​ർ ക​​ത്തി​​ച്ചു ന​​ശി​​പ്പി​​ച്ച് വാ​​യു മ​​ലി​​നീ​​ക​​ര​​ണം ന​​ട​​ത്തും. മ​​റ്റു​​ള്ള​​വ​​ർ തോ​​ട്ടി​​ലേ​​ക്ക് വ​​ലി​​ച്ചെ​​റി​​യും. ഇ​​വ​​യെ​​ല്ലാം ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​ത് വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ലാ​​ണ്.

ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് അ​​ട​​ഞ്ഞു കി​​ട​​ന്നാ​​ൽ ക​​ട​​ലി​​ലേ​​ക്കും പോ​​കി​​ല്ല. വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ പ​​ണി​​യെ​​ടു​​ക്കു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​നെ​​യാ​​ണ് കാ​​യ​​ൽ​മാ​​ലി​​ന്യം ഏ​​റെ ബാ​​ധി​​ക്കു​​ക. കാ​​യ​​ലി​​ൽ മ​​ത്സ്യ​​സ​​ന്പ​​ത്ത് ഏ​​റെ കു​​റ​​ഞ്ഞു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നു പ്ര​​ധാ​​ന കാ​​ര​​ണം കാ​​യ​​ൽ മ​​ലി​​ന​​പ്പെ​​ടു​​ന്ന​​താ​​ണ്. ബോ​​ട്ടു​ക​ളു​ടെ​യും മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി വ​ള്ള​ങ്ങ​ളു​​ളു​​ടെ​​യും പ്രൊ​​പ്പ​​ല്ല​​റു​​ക​​ളി​​ൽ പ്ലാ​​സ്റ്റി​​ക് ഉ​​ട​​ക്കി എ​​ൻ​​ജി​​ൻ ത​​ക​​രാ​​റി​​ലാ​​കു​​ന്ന​​ത് നി​​ത്യ​​സം​​ഭ​​വ​​മാ​​ണ്. ജ​​ല​​മ​​ലി​​നീ​​ക​​ര​​ണം ത​​ട​​യാ​​ൻ ഫ​​ല​​പ്ര​​ദ​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ച്ചു വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​പ്പാ​​ക്കാ​​ൻ പു​​തി​​യ ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി​ക​ൾ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി.