കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്
Monday, November 30, 2020 10:16 PM IST
ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ ത​ങ്ക​ിക്ക​വ​ല​യി​ൽ കാ​റി​ടി​ച്ച് ബൈ​ക്കു​യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ഹ​രി​പ്പാ​ട് ചേ​പ്പാ​ട് നാ​ലി​ൽ​ചി​റ​മേ​ൽ കി​ഴ​ക്ക​തി​ൽ കാ​ർ​ത്തി​കേ​യ​ന്‍റെ മ​ക​ൻ അ​രു​ണ്‍ കാ​ർ​ത്തി​കേ​യ​ൻ (27), ഗോ​കു​ൽ നി​വാ​സി​ൽ ഗോ​കു​ൽ(27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഗോ​കു​ലി​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ട​റോ​ഡി​ൽനി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്ന കാ​റി​ടി​ച്ച് തെ​റി​ച്ച ബൈ​ക്ക് മീ​ഡി​യ​ൻ ഗ്യാ​പ്പി​ലു​ണ്ടാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​രു​വ​രെ​യും നാ​ട്ടു​കാ​രെ​ത്തി ഉ​ട​ൻത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കൊ​ച്ചി​ൻ ഷി​പ്പ്‌യാർ​ഡി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ഇ​രു​വ​രും ജോ​ലി​ക്കാ​യി പോ​കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഈ ​പ്ര​ദേ​ശ​ത്ത് ഇ​തി​നു മു​ന്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.