ചെ​ങ്ങ​ന്നൂ​രി​ൽ വീ​ണ്ടും ഭൂ​ഗ​ർ​ഭ മ​ത്സ്യ​ത്തെ ല​ഭി​ച്ചു
Monday, November 30, 2020 10:15 PM IST
ചെ​ങ്ങ​ന്നൂ​ർ: പ​ന്പാ​തീ​ര​ത്തെ കി​ണ​റ്റി​ൽനി​ന്നും ഭൂ​ഗ​ർ​ഭ​മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി. മ​ത്സ്യ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​നാ​ട്ടി​ലെ മാ​ന​ങ്കേ​രി പു​ത്ത​ൻ​പ​റ​ന്പി​ൽ മ​റി​യാ​മ്മ കു​രു​വി​ള​യു​ടെ വീ​ട്ടി​ൽ ഗ​വേ​ഷ​ക​രു​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും തി​ര​ക്കാ​യി​രു​ന്നു. ബ​ന്ധു​കൂ​ടി​യാ​യ അ​യി​രു​ക്കു​ഴി​യി​ൽ കി​ഴ​ക്കേ​തി​ൽ ജോ​ർ​ജ് ചാ​ക്കോ​യു​ടെ വീ​ട്ടി​ൽനി​ന്നും ല​ഭി​ച്ച മ​ത്സ്യ​ത്തെ അ​ല​ങ്കാ​ര​മ​ത്സ്യ വ​ള​ർ​ത്ത​ൽ ന​ട​ത്തു​ന്ന മ​ക​ൻ സ​ന്തു​വി​നെ ഏ​ല്പി​ച്ച​തോ​ടെ​യാ​ണ് മ​റി​യാ​മ്മ​യു​ടെ വീ​ട് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത്. കി​ണ​റ്റി​ൽനി​ന്നും പ​ന്പു​ചെ​യ്ത ജ​ലം പാ​ത്ര​ത്തി​ൽ ശേ​ഖ​രി​ച്ച​പ്പോ​ഴാ​ണ് മത്സ്യത്തെ കണ്ടത്. ഭൂ​മി​ക്ക​ടി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തും ഒ​രു വി​ര​ലി​ന്‍റെ മാ​ത്രം വ​ലി​പ്പ​മു​ള്ള​തു​മാ​യ സ​ബ്ടെ​റാ​നി​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട മ​ത്സ്യം നേ​ര​ത്തെ​യും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സി​ലെ ഗ​വേ​ഷ​ക ര​മ്യ എ​ൽ. സു​ന്ദ​ർ, മ​ല​ബാ​ർ അ​വ​യ​ർ​നെ​സ് ആ​ൻ​ഡ് റെ​സ്ക്യൂ സെ​ന്‍റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫി​ലെ സി.​പി.​അ​ർ​ജു​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​നാ​ട്ടി​ലെ​ത്തി മ​ത്സ്യ​ത്തെ കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. മ​ത്സ്യ​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​ത്തി പ്ര​ത്യേ​ക​ത​ക​ൾ പ​ഠ​ന വി​ധേ​യ​മാ​ക്കും. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ൽ നാ​ലി​ന​ത്തി​ൽ​പെ​ട്ട മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷം 2018 ന​വം​ബ​റി​ൽ പെ​രി​ങ്ങ​ര​യി​ൽനി​ന്നും 2019 ഓ​ഗ​സ്റ്റി​ൽ ചെ​ങ്ങ​ന്നൂ​രി​നു സ​മീ​പം ഇ​ട​നാ​ട്ടി​ൽനി​ന്നും 2020 ഒ​ക്ടോ​ബ​റി​ൽ തി​രു​വ​ൻ​വ​ണ്ടൂ​ർ തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ എ.​എ. ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ലെ കി​ണ​റു​പൈപ്പി​ൽ നി​ന്നും ഇ​ത്ത​രം മ​ത്സ്യ​ത്തെ ല​ഭി​ച്ചി​രു​ന്നു.
നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് ഫി​ഷ് ജെ​ന​റ്റി​ക്സ് ഇ​തി​നെ​ക്കു​റി​ച്ച് അ​ന്ന് പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. പെ​രി​ങ്ങ​ര​യി​ൽ നി​ന്നും ല​ഭി​ച്ച മത്സ്യത്തിന് ശാ​സ്ത്ര​ജ്ഞ​ൻ എ​നി​ഗ്മ​ച​ന്ന മ​ഹാ​ബ​ലി എ​ന്ന് പേ​രും ന​ൽ​കി​യി​രു​ന്നു. ക്യാ​റ്റ് ഫി​ഷ് എ​ന്ന അ​പ​ര​നാ​മ​ത്തി​ലും ഇ​ത​റി​യ​പ്പെ​ടു​ന്നു​ണ്ട്. നീ​ർ​വി​ളാ​ക​ത്തു നി​ന്നും നേ​ര​ത്തെ​യും ഇ​ത്ത​രം മീ​ൻ ല​ഭി​ച്ചെ​ങ്കി​ലും വ​രാ​ൽ കു​ഞ്ഞാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ക​രു​തി​യ​ത്.
മ​ത്സ്യ​ത്തെ​ക്കു​റി​ച്ച് അ​പ​സ​ർ​പ്പ​ക ക​ഥ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വ​രാ​ൻ പോ​കു​ന്ന വ​ര​ൾ​ച്ച​യു​ടെ പ്ര​തീ​ക​മാ​ണ് മ​ത്സ്യ​മെ​ന്നാ​ണ് ചി​ല​രു​ടെ പ​ക്ഷം.
എ​ന്നാ​ൽ ഇ​ന്ത്യ​യി​ലും ആ​ഫ്രി​ക്ക​യി​ലും ഉ​ൾ​പ്പെ​ടെ 250 ഇ​ന​ത്തി​ൽ​പെ​ട്ട ഇ​ത്ത​ര​ത്തി​ലു​ള്ള മ​ത്സ്യ​ങ്ങ​ളു​ണ്ട്. ഇ​വ​യി​ൽ നാ​ലി​ന​ങ്ങ​ൾ ഇ​തി​ന​കം കേ​ര​ള​ത്തി​ൽ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. പ്ര​ള​യ​ത്തി​നു ശേ​ഷം കൂ​ടു​ത​ലാ​യി ഇ​വ പു​റ​ത്തുവ​രാ​ൻ​തു​ട​ങ്ങി​യെ​ന്ന് മാ​ത്രം.
കു​റ​ഞ്ഞ​വാ​യു​വി​ലും ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ത്ത​രം മ​ത്സ്യ​ങ്ങ​ൾ ശു​ദ്ധ​ജ​ല​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ ഇ​വ​യെ ക​ണ്ടെ​ത്തി​യ കി​ണ​ർ​ജ​ല​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​വേ​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധരു​ടെ അ​ഭി​പ്രാ​യം.