പോ​രാ​ട്ട​ത്തി​ന്‍റെ ക​രു​ത്തു​മാ​യി ക​രു​വാ​റ്റ
Monday, November 30, 2020 10:11 PM IST
ഹ​രി​പ്പാ​ട്: പോ​രാ​ട്ട​ത്തി​ന്‍റെ ക​രു​ത്തു​ള്ള​താ​ണ് ക​രു​വാ​റ്റ​യി​ലെ മ​ണ്ണ്. ഇ​ത്ത​വ​ണ ക​രു​വാ​റ്റ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ത്തി​ൽ ത്രി​കോ​ണ പോ​രാ​ട്ട​മെ​ങ്കി​ലും ക​രു​ത്തും രാ​ഷ്ട്രീ​യ പാ​ര​ന്പ​ര്യ​വു​മൊ​ക്കെ ഇ​ട​ക​ല​ർ​ന്നു​ള്ള​താ​ണ്. ഹ​രി​പ്പാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഈ ​പ്ര​ദേ​ശം എ​ല്ലാ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ക്കും വേ​രോ​ട്ട​മു​ള്ള മ​ണ്ണാ​ണ്. തു​ട​ർ​ച്ച​യാ​യി ഒ​രു മു​ന്ന​ണി​യെ​യും പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ഭാ​വം ഈ ​ഡി​വി​ഷ​നി​ലി​ല്ല. ഇ​ട​തു​വ​ല​ത് മു​ന്ന​ണി​ക​ൾ മാ​റി​മാ​റി​യാ​ണ് ഇ​വി​ടെ നി​ല​വി​ൽ വി​ജ​യി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​രു​വാ​റ്റ, കു​മാ​ര​പു​രം, തൃ​ക്കു​ന്ന​പ്പു​ഴ, കാ​ർ​ത്തി​ക​പ്പ​ള്ളി തു​ട​ങ്ങി നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 49 വാ​ർ​ഡു​ക​ളാ​ണ് ഈ ​ഡി​വി​ഷ​നി​ലുള്ള​ത്.
മൂ​ന്നാം ത​വ​ണ ഇ​വി​ടെനി​ന്നും ജ​ന​വി​ധി തേ​ടു​ന്ന എ.​കെ. രാ​ജ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 2000, 2010 ലും ​ഈ ഡി​വി​ഷ​നി​ൽ നി​ന്നും രാ​ജ​ൻ വി​ജ​യി​ച്ചി​രു​ന്നു. നി​ല​വി​ൽ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, ക​യ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു​ണ്ട്. കു​മാ​ര​പു​രം ക്ലാ​സ് വ​ണ്‍ സ്പെ​ഷ​ൽ ഗ്രേ​ഡ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​ണ്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കേ​ര​ള ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു.
ജി​ല്ല​യി​ലെത​ന്നെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്ന പ​ദ​വി നേ​ടി​യ അ​ഡ്വ. ടി.​എ​സ്. താ​ഹ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, പ​ല്ല​ന കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​രു​വാ​റ്റ സ്വ​ദേ​ശി​യും ഹ​രി​പ്പാ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും ആ​യ അ​ഡ്വ. കെ. ​ശ്രീ​കു​മാ​റാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ര​ണ്ടു​ത​വ​ണ ബി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്നു. പ്ര​ള​യ​കാ​ല​ത്ത് ഹ​രി​പ്പാ​ട് സേ​വാ​ഭാ​ര​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ക്ഷാ​ധി​കാ​രി ആ​യി​രു​ന്നു. ക​രു​വാ​റ്റ ഹ​രി തി​യ​റ്റ​ർ ഉ​ട​മ​യും ആ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ര​മ​ണ​ൻ 4378 വോ​ട്ടു​ക​ൾ​ക്കാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ്രീ​ദേ​വി രാ​ജു​വി​നെ ഇ​വി​ടെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.