ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: പ​രി​ശീ​ല​നം ന​ൽ​കി
Sunday, November 29, 2020 10:16 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ ​സ്വ​യംഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ 12 ബ്ലോ​ക്കു​ക​ളി​ലും ആ​റു മു​നി​സി​പ്പ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും നി​യോ​ഗി​ച്ചി​ട്ടു​ള്ള പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ല​യി​ൽ ചെ​ങ്ങ​ന്നൂ​ർ ഒ​ഴി​കെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള അ​തതു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. ചെ​ങ്ങ​ന്നൂ​രി​ൽ മു​നി​സി​പ്പ​ൽ ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​കം നി​യ​മി​ച്ചി​ട്ടു​ള്ള കോ​വി​ഡ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, സ്പെ​ഷ​ൽ പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ടി​ഡി എ​ച്ച്എ​സ്എ​സ് തു​റ​വൂ​ർ, ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ക​ല​വൂ​ർ, മോ​ഡ​ൽ ബോ​യ്സ് എ​ച്ച്എ​സ്എ​സ് അ​ന്പ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ൽ ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, വി​വി​എ​ച്ച്എ​സ്എ​സ് താ​മ​ര​ക്കു​ളം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
ഇ​തോ​ടൊ​പ്പം, അ​ന്പ​ല​പ്പു​ഴ മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​ല​പ്പു​ഴ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​തതു വ​ര​ണാ​ധി​കാ​രി​ക​ളോ​ട് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.