ക​ട്ട​ച്ചി​റ പ​ള്ളി​ക്കു മു​ന്പി​ൽ ച​ങ്ങ​ല തീ​ർ​ത്ത് യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ
Sunday, November 29, 2020 10:16 PM IST
കാ​യം​കു​ളം: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യ്ക്കുനേ​രെ ന​ട​ക്കു​ന്ന നീ​തി​നി​ഷേ​ധ​ത്തി​നും പ​ള്ളി കൈ​യേ​റ്റ​ങ്ങ​ൾ​ക്കു​മെ​തി​രേ നി​യ​മനി​ർ​മാ​ണം ന​ട​ത്തു​ന്ന​തുവ​രെ അ​നി​ശ്ചി​ത​കാ​ലസ​മ​രം ന​ട​ത്ത​ണ​മെ​ന്ന യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ആ​ഹ്വാ​ന​ത്തി​നു പി​ന്തു​ണ അ​ർ​പ്പി​ച്ച് ക​ട്ട​ച്ചി​റ വ​ലി​യപ​ള്ളി​ക്കു​മു​ന്നി​ൽ വി​ശ്വാ​സി​ക​ൾ ച​ങ്ങ​ല തീ​ർ​ത്തു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​വും ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​ട്ട​ച്ചി​റ പ​ള്ളി മാ​നേ​ജി​ംഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ശ്വാ​സ ച​ങ്ങ​ല പ​ള്ളി ട്ര​സ്റ്റി അ​ല​ക്സ് എം. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റ്റാ​ണ്ടു​ക​ളാ​യി കൈ​മാ​റി വ​ന്ന വി​ശ്വാ​സ പൈ​തൃ​ക​വും പാ​ര​ന്പ​ര്യ​വും വി​ശ്വാ​സി​ക​ൾ പ​ടു​ത്തു​യ​ർ​ത്തി​യ ദേ​വാ​ല​യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും നി​ല​നി​ർ​ത്താ​നും കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ 25, 26 വ​കു​പ്പു​ക​ൾ പ്ര​കാ​രം ഓ​രോ പൗ​ര​നും ല​ഭി​ക്കേ​ണ്ട അ​വ​കാ​ശം യാ​ക്കോ​ബാ​യ സ​ഭാം​ഗ​ങ്ങ​ൾ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ ഇ​ട​വ​ക​യി​ലും ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി സ​ഭാ​ത​ർ​ക്കം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ട്ര​സ്റ്റി അ​ല​ക്സ് എം. ​ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​ൽ ആ​രാ​ധ​ന ന​ട​ത്താ​ൻ 125 കു​ടും​ബ​ങ്ങ​ൾ പ​ടു​ത്തു​യ​ർ​ത്തി​യ ദേ​വാ​ല​യം കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​ർ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വി​ശ്വാ​സി​ക​ളെ സെ​മി​ത്തേ​രി​യി​ൽ പോ​ലും പ്ര​വേ​ശി​പ്പി​ക്കാ​തെ ത​ട​യു​ക​യു​മാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ചെ​യ്യു​ന്ന​തെ​ന്ന് ഫാ. ​റോ​യി ജോ​ർ​ജ് പ​റ​ഞ്ഞു. നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്ക് പ്രാ​ർ​ഥിക്കാ​നാ​യി റോ​ഡ​രി​കി​ൽ പ​ണി​ത കു​രി​ശ​ടി പോ​ലും വി​ശ്വാ​സി​ക​ൾ​ക്ക് ക​യ​റാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും അ​ടി​യ​ന്ത​ര​മാ​യി അ​ത് വി​ശ്വാ​സി​ക​ൾ​ക്ക് പ്രാ​ർ​ഥന​യ്ക്കാ​യി തു​റ​ന്നുന​ൽ​കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം രാ​വി​ലെ സെ​മി​ത്തേ​രി​യി​ൽ പ്രാ​ർഥന​യ്ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ച​തു പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി. പി​ന്നീ​ട് പോ​ലീ​സ് വി​ശ്വാ​സി​ക​ൾ​ക്ക് പ്രാ​ർ​ഥന​യ്ക്കാ​യി അ​വ​സ​രം ഒ​രു​ക്കി. സ്ഥ​ല​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച വി​ശ്വാ​സ ച​ങ്ങ​ല 11 ഓടെ സ​മാ​പി​ച്ചു.