സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ ഭൂ​മി കൈ​യേ​റി റോ​ഡ് നി​ർ​മി​ച്ചെ​ന്നു പ​രാ​തി
Sunday, November 29, 2020 10:16 PM IST
തു​റ​വൂ​ർ: പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കെ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ ഭൂ​മി കൈ​യേ​റി പ​ഞ്ചാ​യ​ത്തി​ന്‍റെ റോ​ഡ് നി​ർ​മാ​ണം. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ട​ണ​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ തെ​ക്കു​വ​ശ​ത്തു കൂ​ടി​യാ​ണ് വി​വാ​ദ​മാ​യ റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ദൂ​ര​പ​രി​ധി ലം​ഘി​ച്ച് അ​തി​വേ​ഗ​ത്തി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന റോ​ഡി​നെ​തി​രേ സ്കൂ​ൾ പി​ടി​എ​യും ഹെ​ഡ്മി​സ്ട്ര​സും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ റോ​ഡു​പ​ണി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ന്‍റെ ജ​നാ​ല​ക​ൾ റോ​ഡി​ലേക്കേ തു​റ​ക്കാ​ൻ ക​ഴി​യൂ എ​ന്ന​താ​ണു സ്ഥി​തി.

റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യവ്യ​ക്തി​യു​ടെ സ്ഥ​ലം വി​ല​യ്ക്കെ​ടു​ക്കാ​നു​ള്ള സാധ്യത നി​ല​നി​ൽ​ക്കെ​യാ​ണ് സ്കൂ​ളി​ന്‍റെ സ്ഥ​ല​ത്തി​ലൂ​ടെ റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പി​ടി​എ​യും പ​റ​യു​ന്നു.

സ്കൂ​ൾ കെ​ട്ടി​ട​വു​മാ​യി മു​ക്കാ​ൽ മീ​റ്റ​ർ പോ​ലും അ​ക​ലം റോ​ഡി​നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ക്ലാ​സ് മു​റി​ക​ളി​ലി​രി​ന്നു പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ തോ​ളി​ൽ കൈ​വ​യ്ക്കാ​വു​ന്ന അ​വ​സ്ഥയാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന റോ​ഡ് പൊ​ളി​ച്ചുമാ​റ്റ​ണ​മെ​ന്ന​താ​ണ് പൊ​തു​ആ​വ​ശ്യം. സ്കൂ​ൾ കെ​ട്ടി​ട​വു​മാ​യി ചു​രു​ങ്ങി​യ​ത് ഒ​ന്ന​ര​മീ​റ്റ​റെ​ങ്കി​ലും അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കാ​തെ റോ​ഡ് നി​ർ​മി​ച്ച​തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി അ​ധി​കൃ​ത​രി​ൽ നി​ന്നും ഉ​ട​ന​ടി ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് പി​ടി​എ ക​മ്മ​ിറ്റി​യും സ്കൂ​ൾ അ​ധി​കൃ​ത​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​ക്കാ​ര്യം അ​റി​ഞ്ഞ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​യും ഉ​യ​രു​ന്നു. അ​തേ​സ​മ​യം ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് റോ​ഡ് നി​ർ​മി​ച്ച​തെ​ന്നും സ്കൂ​ളി​ന്‍റെ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്നും ഇ​തി​ൽ ആ​രു​ടേ​യും പ​രാ​തി​യും ആ​ക്ഷേ​പ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​പി​ന​ച​ന്ദ്ര​നും പ​റ​യു​ന്നു.