സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് മ​ന്ത്രി സു​ധാ​ക​ര​ൻ
Sunday, November 29, 2020 10:16 PM IST
അ​ന്പ​ല​പ്പു​ഴ: എ​ൽഡിഎ​ഫ് സ്ഥാ​നാ​ർഥിക​ൾ​ക്ക് വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​ര്യ​ട​നം ന​ട​ത്തി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലു​മാ​യി ഒ​ന്പ​തു​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു പ​ര്യ​ട​നം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​റ​വൂ​ർ അ​സം​ബ്ലി ജം​ഗ്ഷ​നി​ൽനി​ന്നാ​ണ് പ​ര്യ​ട​ന​ത്തി​നു തു​ട​ക്ക​മാ​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് നി​ര​വ​ധി പേ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.
കി​ഫ്ബി ​ഉ​ൾ​പ്പെടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി 422 കോ​ടി രൂ​പ​യു​ടെ വി​ക​സനപ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് ഓ​രോ പ്ര​വൃത്തിക​ളു​ടെ പേ​രും അ​നു​വ​ദി​ച്ച തു​ക​യു​മടക്കം അ​ദ്ദേ​ഹം അ​ക്ക​മി​ട്ടു നി​ര​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി ഗീ​താ ബാ​ബു, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ച്ച്. സ​ലാം, ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ഓ​മ​ന​ക്കു​ട്ട​ൻ, സി. ​വാ​മ​ദേ​വ​ൻ, കെ.​എ​ഫ്. ലാ​ൽ​ജി, കെ. ​മോ​ഹ​ൻ​കു​മാ​ർ, എ​ൻ.​പി. വി​ദ്യാ​ന​ന്ദ​ൻ, എം. ​ര​ഘു, കെ.​പി. സ​ത്യ​കീ​ർ​ത്തി എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.