ഇ​ക്കു​റി പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നാ​കാ​തെ ഭ​ക്ത​ർ
Sunday, November 29, 2020 10:14 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നു​ള്ള ഭ​ക്ത​രു​ടെ കാ​ത്തി​രി​പ്പ് ഇ​ക്കു​റി ദേ​വീദ​ർ​ശ​ന​ത്തി​ൽ ഒ​തു​ങ്ങി. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കു​റി ഭ​ക്ത​ർ​ക്ക് പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​ൻ അ​നു​മതി ന​ൽ​കി​യി​രു​ന്നി​ല്ല. പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ട്ര​സ്റ്റ് മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ൻ​കൂ​ട്ടി പേ​രും നാ​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഭ​ക്ത​ർ​ക്ക് പൊ​ങ്കാ​ല നേ​ദ്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ പേ​രും നാ​ളും ന​ൽ​കി​യി​രു​ന്നു. പൊ​ങ്കാ​ല പാ​ക​പ്പെ​ടു​ത്തു​ന്ന സ​മ​യ​ത്ത് ഭ​ക്ത​രു​ടെ പേ​രും നാ​ളും ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ൽനി​ന്നും വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്നു. നേ​ദ്യം സ്വീ​ക​രി​ക്കാ​നും നി​ര​വ​ധി ഭ​ക്ത​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.
ശ​ര​ണ​മ​ന്ത്ര​ങ്ങ​ൾ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ചെ​ണ്ട​മേ​ള​ങ്ങ​ളു​ടേ​യും വാ​യ്കു​ര​വ​യു​ടേ​യും അ​ക​ന്പ​ടി​യോ​ടെ ദേ​വി​യെ ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​ൽനി​ന്ന് എ​ഴു​ന്ന​ള്ളി​ച്ച് പ​ണ്ടാ​ര​പൊ​ങ്കാ​ല അ​ടു​പ്പി​നു സ​മീ​പം എ​ത്തി​ച്ച​ശേ​ഷം മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​ർ​ന്നു. ഭ​ക്ത​ർ​ക്കു​വേ​ണ്ടി​കൂ​ടി​യും ത​യാ​റാ​ക്കി​യ പൊ​ങ്കാ​ല നേ​ദ്യം നാ​ല് അ​ടു​പ്പു​ക​ളി​ലാ​ണ് പാ​ക​പ്പെ​ടു​ത്തി​യ​ത്.
ദേ​വി​ക്ക് യ​ഥാ​വി​ധി വ​ഴി​പാ​ടു​ക​ൾ അ​ർ​പ്പി​ച്ച തീ​ർ​ഥാ​ട​ക​ർ ദി​വ്യാ​ഭി​ഷേ​ക​ത്തി​ലും ഉ​ച്ച​ദീ​പാ​രാ​ധ​ന​യി​ലും പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.