ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലൂ​ടെ...
Sunday, November 29, 2020 10:14 PM IST
വെ​ളി​യ​നാ​ട് ജാ​തി​വോ​ട്ടു​ക​ളി​ൽ ക​ണ്ണുംന​ട്ട് മു​ന്ന​ണി​ക​ൾ

മ​ങ്കൊ​ന്പ്: ജി​ല്ല​യു​ടെ കി​ഴ​ക്കേ​യ​റ്റ​ത്തു​ള്ള വെ​ളി​യ​നാ​ട് ഡി​വി​ഷ​ന്‍റെ ഒ​ഴു​ക്ക് എ​ന്നും ഇ​ട​തു​വ​ശം ചേ​ർ​ന്നാ​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ച കാ​ല​ഘ​ട്ടം മു​ത​ൽ ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. ഓ​രോ​ത​വ​ണ​യും ഇ​ട​തു​മു​ന്ന​ണി​ക്കു ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​ൻ സാ​ധി​ച്ചു​വെ​ന്ന​താ​ണ് ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞത​വ​ണ വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം പി​ടി​ക്കാ​നാ​യ​തും യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ഇ​ര​ട്ടി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ മു​ന്ന​ണി​യി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളെ തു​ട​ർ​ന്ന് പി​ന്നീ​ട് യു​ഡി​എ​ഫി​നു ഭ​ര​ണം ന​ഷ്ട​മാ​യി​രു​ന്നു. അ​തേ​സ​മ​യം ക​ഴി​ഞ്ഞത​വ​ണ യു​ഡി​എ​ഫ് മു​ന്ന​ണി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ഭാ​ഗ​ങ്ങ​ൾ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. ക​ഴി​ഞ്ഞ ടേ​മി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​കെ. അ​ശോ​ക​നാ​ണ് എ​ൽ​ഡി​എ​ഫി​നാ​യി വി​ജ​യം ആ​വ​ർ​ത്തി​ച്ച​ത്. യു​ഡി​എ​ഫി​ലെ എ​തി​ർ സ്ഥാ​നാ​ർ​ഥി കെ. ​ഗോ​പ​കു​മാ​ർ 2426 വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്.
2005ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം 2000 ത്തി​ൽ താ​ഴെ​യാ​യി​രു​ന്നു. മു​ട്ടാ​ർ, വെ​ളി​യ​നാ​ട്, രാ​മ​ങ്ക​രി, പു​ളി​ങ്കു​ന്ന്, കാ​വാ​ലം, നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 81 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വെ​ളി​യ​നാ​ട് ഡി​വി​ഷ​ൻ. ഓ​രോ വാ​ർ​ഡു​ക​ളി​ൽനി​ന്നും വി​ര​ലി​ലെ​ണ്ണാ​വു​ന്ന വോ​ട്ടു​ക​ൾ മ​റി​ച്ചാ​ൽ വി​ജ​യം ത​ങ്ങ​ൾ​ക്കൊ​പ്പം നി​ർ​ത്താ​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ എ​സ്എ​ൻ​ഡി​പി​യു​ടെ നേ​താ​ക്ക​ളു​ടെ ഭാ​ര്യ​മാ​രെ​യാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ട് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ര്യ എം.​വി. പ്രി​യ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. നി​ല​വി​ലെ യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ന്‍റെ ഭാ​ര്യ ല​ളി​താ​കു​മാ​രി​യെ​യാ​ണ് പ​ക​രം യു​ഡി​എ​ഫ് അ​ങ്ക​ത്ത​ട്ടി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​വി​ഷ​നി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള എ​സ്എ​ൻ​ഡി​പി വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ വി​ഭ​ജി​ക്ക​പ്പെ​ടു​ന്പോ​ൾ മ​റ്റു സ​മു​ദാ​യ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ വി​ജ​യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​കും. നാ​യ​ർ, ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ളാ​ണ് പി​ന്നീ​ടു​ള്ള ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ൾ.
എ​ന്നാ​ൽ നാ​യ​ർ വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ട് എ​ൻ​ഡി​എ​യും പ്ര​ചാ​ര​ണ​രം​ഗ​ത്ത സ​ജീ​വ​മാ​ണ്. ഇ​ത്ത​വ​ണ 10,000നു​മു​ക​ളി​ൽ വോ​ട്ടു പി​ടി​ക്കാ​നാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ എം.​വി. പ്രി​യ ത​ക​ഴി ദേ​വ​സ്വം ബോ​ർ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്നു പ്രി​ൻ​സി​പ്പ​ലാ​യി വി​ര​മി​ച്ചു. നി​ല​വി​ൽ ത​ക​ഴി പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് സി​പി​എ​മ്മി​ന്‍റെ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു. ഇ​ട​തു​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെഎസ്ടി​എ​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ല​ളി​താ​കു​മാ​രി ചെ​ങ്ങ​ന്നൂ​ർ പെ​രി​ങ്ങാ​ല ഗ​വ. എ​ൽ​പി​എ​സി​ൽനി​ന്നും പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ചു. സ​ർ​വീ​സ് കാ​ല​യ​ള​വി​ൽ ഗ​വ​ണ്‍​മെ​ന്‍റ് സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് യൂ​ണി​യ​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യ ബി​ന്ദു വി​ന​യ​കു​മാ​റാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.
പൂ​ച്ചാ​ക്ക​ലി​ൽ പി​ടി​മു​റു​ക്കാ​ൻ എ​ൽ​ഡി​എ​ഫ്,പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും എ​ൻ​ഡി​എ​യും
പൂ​ച്ചാ​ക്ക​ൽ: ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും ഇ​ട​തു കോ​ട്ട​യി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​ൻ യു​ഡി​എ​ഫും സാ​ന്നി​ ധ്യം ഉ​റ​പ്പി​ക്കാ​ൻ എ​ൻ​ഡി​എ​യും രം​ഗ​ത്ത് സ​ജീ​വ​മാ​യ​തോ​ടെ പൂ​ച്ചാ​ക്ക​ലി​ൽ പ​തി​വി​ല്ലാ​ത്ത മ​ത്സ​രാ​വേ​ശം. കോ​വി​ഡി​ന്‍റെ വ​ര​വ് പ്ര​ച​ാര​ണ​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​ന്ന​ണി​ക​ളി​ൽ ആ​വേ​ശ​ത്തി​നു കു​റ​വൊ​ന്നു​മി​ല്ല. ഇ​ക്കു​റി മു​ന്ന​ണി​ക​ൾ​ക്ക് ഇ​വി​ടെ അ​ഭി​മാ​ന പോ​രാ​ട്ടം ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ എ​സ്‌​സി സം​വ​ര​ണ സീ​റ്റി​ൽ മ​ത്സ​രി​ച്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എം. പ്ര​മോ​ദ് 1356 വോ​ട്ടി​നാ​ണ് യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​കെ. കു​ഞ്ഞ​പ്പ​നോ​ട് വി​ജ​യി​ച്ച​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​റി മാ​റി യുഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് ഭ​ര​ണം വ​ന്നാ​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നു ത​ന്നെ​യാ​ണ് വി​ജ​യം. മ​ണ്ഡ​ലം പി​ടി​ക്കു​വാ​നു​ള്ള വാ​ശി​യി​ലാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും. എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​താ പ്ര​മോ​ദാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജീ​ന സ​ലിം വെ​ജി​റ്റ​ബി​ൾ ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ വ​നി​താ വി​ഭാ​ഗം വി​പ​ണി​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ശ്രീ​ദേ​വീ വി​പി​ൻ ബി​ജെ​പി​യു​ടെ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യും യു​വ​മോ​ർ​ച്ച​യു​ടെ മു​ൻ സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​നം ത​ന്നെ​യാ​ണ് ഇ​ട​തി​ന്‍റെ മു​ദ്രാ​വാ​ക്യം. അ​തേ​സ​മ​യം അ​ഴി​മ​തി​യും ഡി​വി​ഷ​നി​ലെ മ​റ്റു പ്ര​ശ്ന​ങ്ങ​ളും യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.

പ​ള്ളി​പ്പു​റ​ത്ത് ഇ​ത്ത​വ​ണ
മ​ത്സ​രം ക​ടു​ക്കും

പൂ​ച്ചാ​ക്ക​ൽ: കാ​ല​ങ്ങ​ളാ​യി ഇ​ട​തു​മു​ന്ന​ണി​യാ​ണ് വി​ജ​യി​ക്കു​ന്ന​തെ​ങ്കി​ലും ഇ​ക്കു​റി പി​ടി​ച്ച​ട​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ വ​ര​വ്. ശ​ക്തി തെ​ളി​യി​ക്കാ​ൻ എ​ൻ​ഡി​എ​യും കൂ​ടി വ​രു​ന്ന​തോ​ടെ പ​ള്ളി​പ്പു​റ​ത്ത് പോ​രാ​ട്ടം ക​ടു​ക്കും. പ​ള്ളി​പ്പു​റം പി​ടി​ച്ച​ട​ക്കാ​ൻ എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി പി.​എ​സ്. ഷാ​ജി​യും യു​ഡി​എ​ഫി​നു വേ​ണ്ടി വി.​എം.​സു​ഗാ​ന്ധി​യും എ​ൻ​ഡി​എ​യ്ക്കു വേ​ണ്ടി എം.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​നു​മാ​ണ് രം​ഗ​ത്തു​ള്ള​ത്. അ​വ​സാ​ന നാ​ലു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​യാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളും ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഒ​പ്പം തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ 10, എ​ട്ട് എ​ന്നീ വാ​ർ​ഡു​ക​ളും. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡു​ക​ളി​ൽ 21 വാ​ർ​ഡും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​ഡി​വി​ഷ​ൻ. ത​ണ്ണീ​ർ​മു​ക്ക​ത്തെ 18,19 വാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടാ​ത്ത​ത്. മു​പ്പ​തു​വ​ർ​ഷ​മാ​യി സം​ഘ​ട​നാരം​ഗ​ത്തു​ള്ള ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ചി​റ​യി​ൽ അ​ഡ്വ. പി.​എ​സ്. ഷാ​ജി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എം. സു​ഗാ​ന്ധി​യാ​ക​ട്ടെ കെഎസ്‌യുവി​ലൂ​ടെ 12-ാം വ​യ​സി​ൽ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വ്യ​ക്തി​യാ​ണ്. ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞത​വ​ണ ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ത്ത​ന​ങ്ങാ​ടി ഡി​വി​ഷ​നി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു. 46 വ​ർ​ഷ​മാ​യി സം​ഘ​ട​നാ​രം​ഗ​ത്തു​ള്ള എം.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. മു​ൻ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ ഇ​ദ്ദേ​ഹം ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് മാ​വ​ല്ലൂ​ർ വീ​ട്ടി​ലാ​ണ് താ​മ​സം. ആ​ർ​എ​സ്എ​സി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്തെ​ത്തു​ന്ന​ത്. മൂ​ന്നു മു​ന്ന​ണി​ക​ളും വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്.

വ​യ​ലാ​റി​ൽ തീ​പാ​റും
പോ​രാ​ട്ടം

ചേ​ർ​ത്ത​ല: ചെ​ങ്കോ​ട്ടയെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വ​യ​ലാ​ർ ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ പോ​രാ​ട്ടം തീ​പാ​റും. ചു​വ​പ്പു​കോ​ട്ട​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്നു​വെ​ങ്കി​ലും 2010ൽ ​ഇ​വി​ടെ വി​ജ​യി​ക്കാ​നാ​യ​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ആ​വേ​ശ​ത്തോ​ടെ​യാ​ണ് യു​ഡി​എ​ഫ് രം​ഗ​ത്തു​ള്ള​ത്. ത​ങ്ങ​ളു​ടെ ക​രു​ത്തു തെ​ളി​യി​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് എ​ൻ​ഡി​എ​യും. എ​ൻ​ഡി​എ​യി​ൽ പോ​രാ​ട്ട ചു​മ​ത​ല മു​ഖ്യ ഘ​ട​ക​ക​ക്ഷി​യാ​യ ബി​ഡി​ജെഎ​സി​നാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്.
50 വാ​ർ​ഡു​ക​ളാ​ണ് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. വ​യ​ലാ​റി​ലെ 16 വാ​ർ​ഡു​ക​ളും പ​ട്ട​ണ​ക്കാ​ട് (11), ക​ട​ക്ക​ര​പ്പ​ള്ളി (ഒ​ന്പ​ത്), ചേ​ർ​ത്ത​ല​തെ​ക്ക് (12), മാ​രാ​രി​ക്കു​ളം വ​ട​ക്ക് (ര​ണ്ട്) ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വ​യ​ലാ​ർ ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ൽ സി​പി​ഐ​യി​ലെ സ​ന്ധ്യാ​ബെ​ന്നി 3219 വോ​ട്ടു​ക​ൾ​ക്കാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. കോ​ട്ട​നി​ല​നി​ർ​ത്താ​ൻ സു​പ​രി​ചി​ത​നാ​യ എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​റും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വു​മാ​യ എ​ൻ.​എ​സ് ശി​വ​പ്ര​സാ​ദി​നെ രം​ഗ​ത്തി​റ​ക്കി​യാ​ണ് എ​ൽ​ഡി​എ​ഫ് നീ​ക്കം. 10 വ​ർ​ഷം വ​യ​ലാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ്, പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചാ​ണ് എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കൂ​ടി​യാ​ണ് ശി​വ​പ്ര​സാ​ദ്. കൂ​ടാ​തെ എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു.
തു​റ​വൂ​രി​ൽ നി​ന്നെ​ത്തു​ന്ന വി​ര​മി​ച്ച അ​ധ്യാ​പ​ക​നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ തു​റ​വൂ​ർ ദേ​വ​രാ​ജി​നെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പോ​രാ​ട്ട​ചു​മ​ത​ല ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ച്ചാ​ക്ക​ൽ ശ്രീ​ക​ണ്ഠേ​ശ്വ​രം സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ച്ച ഇ​ദ്ദേ​ഹം ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ൻ കൂ​ടി​യാ​ണ്. കെഎസ്‌യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ങ്ങ​ളി​ലു​ടെ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ മി​ക​ച്ച വാ​ഗ്മി​ക​ളി​ലൊ​രാ​ളാ​യും മാ​റി. 2000 ൽ ​തു​റ​വൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നും പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. ചേ​ർ​ത്ത​ല തെ​ക്കി​ൽ നി​ന്നു​ള്ള വി.​പി. ശ്രീ​നീ​ഷി​നെ​യാ​ണ് എ​ൻ​ഡി​എ​യി​ൽ ബി​ഡി​ജെഎ​സ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റും യൂ​ത്ത്മൂ​വ്മെ​ന്‍റ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യു​മാ​ണ് ശ്രീ​നി​ഷ്. ആ​ദ്യ​മാ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.