ച​ന്പ​ക്കു​ളം ബ്ലോ​ക്ക് എ​ട​ത്വ ഡി​വി​ഷ​നി​ൽ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ടം
Sunday, November 29, 2020 10:14 PM IST
എ​ട​ത്വ: എ​ൻ​ഡി​എ​യ്ക്ക് സ്ഥാ​നാ​ർ​ഥി​യി​ല്ലാ​ത്ത ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട​ത്വ ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ്് നേ​ർ​ക്കു​നേ​ർ പോ​രാ​ട്ടം. യു​ഡി​എ​ഫ് പ്ര​തി​നി​ധി​യാ​യ എ​ട​ത്വ പ​ഞ്ചാ​യ​ത്ത് മു​ൻ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ളി കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ലും, എ​ൽ​ഡി​എ​ഫി​ൽ സ്ഥാ​നാ​ർ​ഥി​യും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ക​മ​ല​മ്മ ര​ണ്ടി​ല ചി​ഹ്ന​ത്തി​ലു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. എ​ൻ​ഡി​എ വോ​ട്ടു​ക​ൾ ഏ​ത് സ്ഥാ​നാ​ർ​ഥി​ക്കു വീ​ഴു​മെ​ന്ന ആ​ശ​ങ്ക ഇ​രു​മു​ന്ന​ണി​യി​ലു​മു​ണ്ട്.
എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ വാ​ർ​ഡു​ക​ളും ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ചും ആ​റും വാ​ർ​ഡും ചേ​ർ​ന്ന​താ​ണ് എ​ട​ത്വ ഡി​വി​ഷ​ൻ. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ച​ന്പ​ക്കു​ളം ആ​റാം വാ​ർ​ഡ് മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള​ത്. പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ലെ ഭ​ര​ണ​ത്തി​ൽ ക​ണ്ണും​ന​ട്ടാ​ണ് യു​ഡി​എ​ഫ് ജ​ന​വി​ധി തേ​ടു​ന്ന​ത്.
സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ൽ നി​ന്ന് പ്ര​വർത്തി​ച്ച പ​രി​ച​യ​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയു​ടെ വി​ജ​യ​പ്ര​തീ​ക്ഷ. കു​ടി​വെ​ള്ള പ്ര​ശ്നം, റോ​ഡ്, പാ​ലം വി​ക​സ​നം തു​ട​ങ്ങി സ്ഥി​രം പ​ല്ല​വി​യാ​ണ് എ​ട​ത്വ ഡി​വി​ഷ​നി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ മു​ന്നോ​ട്ടു​വയ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽനി​ന്ന് പോ​ളി തോ​മ​സാ​ണ് വി​ജ​യി​ച്ച​ത്. ഇ​ക്കു​റി വ​നി​ത സം​വ​ര​ണ സീ​റ്റാ​യ​തോ​ടെ യു​ഡി​എ​ഫ് മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​കു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫി​ന് മൂ​ൻ​തൂ​ക്ക​മു​ള്ള എ​ട​ത്വ​യി​ൽ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന ജി​ൻ​സി ജോ​ളി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ക്കു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി ഗ്രൂ​പ്പി​ന് ആ​ധി​പ​ത്യ​മു​ള്ള എ​ട​ത്വാ​യിൽ എ​ൽ​ഡി​എഫ് സ്ഥാ​നാ​ർ​ഥിയും ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.