ഒ​രുമാ​സ​ം പ​ഴ​ക്ക​മു​ള്ള വി​ത്തും കി​ളി​ർ​ത്തില്ല; സീ​ഡ് കോ​ർ​പറേ​ഷ​നെതിരേ പ​രാ​തി​യേ​റു​ന്നു
Sunday, November 29, 2020 10:14 PM IST
മ​ങ്കൊ​ന്പ്: ഒ​രുമാ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള വി​ത്തും കി​ളി​ർ​ക്കാ​തെ വ​ന്ന​തോ​ടെ നാ​ഷ​ണ​ൽ സീ​ഡ് കോ​ർ​പറേ​ഷ​ൻ വി​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​യി​ൽ ക​ർ​ഷ​ക​ർ​ക്കു പ​രാ​തി​യേ​റു​ന്നു. കാ​വാ​ലം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മ​ണി​യ​ങ്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് വി​ത്തു കി​ളി​ർ​ക്കാ​ത്ത​തു മൂ​ലം ഇ​പ്പോ​ൾ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ വി​ത​യാ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​യി​ല്ലാ​യ്മയെ​ത്തു​ട​ർ​ന്ന് വിത വൈകും.

ഇ​തോ​ടെ 350 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും യ​ഥാ​സ​മ​യം വി​ത പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ വി​ത്തു മു​ള​യ്ക്കാ​തെ വ​രു​ന്ന സം​ഭ​വം കു​ട്ട​നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി​രു​ന്ന​ത് മ​ണി​യ​ങ്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വി​ത​യ്ക്ക് ഇ​നി​യും ആ​ഴ്ച​ക​ൾ ബാ​ക്കി​യു​ണ്ടെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. ക​ഴി​ഞ്ഞ മാ​സം ത​ന്നെ വി​ത​യ്ക്കാ​നു​ള്ള വി​ത്തു വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 25ന് 20 ​മ​ണി​ക്കൂ​ർ വി​ത്ത് വെ​ള്ള​ത്തി​ലി​ട്ടു. തു​ട​ർ​ന്ന് 36 മ​ണി​ക്കൂ​ർ ത​ട​യ്്ക്കു വ​ച്ചി​ട്ടും വി​ത്തു കി​ളി​ർ​ക്കാ​തെ പോ​കു​ക​യാ​യി​രു​ന്നു. വി​ത്തി​ന്‍റെ ചാ​ക്കി​നു പു​റ​ത്തെ ലേ​ബ​ലി​ൽ ഒ​ക്ടോ​ബ​റി​ൽ പാ​യ്ക്ക് ചെ​യ​ത​യാ​യി​ട്ടാ​ണ്് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

വി​ത​യ്ക്കാ​ൻ ഒ​രു മാ​സ​ത്തി​ലേ​റെ സ​മ​യ​മു​ള്ള​തി​നാ​ൽ പൂ​ർ​ണ​മാ​യും മു​ള​യ്ക്കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ​ധി​കൃ​ത​ർ ഉ​റ​പ്പുന​ൽ​കി​യി​രു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞമാ​സം കു​ട്ട​നാ​ട്ടി​ൽ വി​ത്തു കി​ളി​ർ​ക്കാ​തെ വ​ന്ന​പ്പോ​ൾ വി​ത്തി​നു പ​ഴ​ക്ക​മി​ല്ലാ​ത്ത​താ​ണ് മു​ള​യ്ക്കാ​ൻ ത​ട​സ​മാ​കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ പാ​യ്ക്കു ചെ​യ്ത് ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും വി​ത്തു കി​ളി​ർ​ക്കാ​താ​യ​തോ​ടെ​യാ​ണ് വി​ത്തി​ന്‍റെ ഗു​ണ​മേ​ന്മ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. വി​ത്തു മു​ള​യ്ക്കാ​താ​യ​തോ​ടെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും വി​ത്തു ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.

എ​ന്നാ​ൽ ഇ​ത്ര​യേ​റെ വി​ത്ത് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. നി​ല​മൊ​രു​ക്ക​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു വി​ത സ​മ​യ​ത്തു ന​ട​ക്കാ​തെ പോ​യ​തോ​ടെ പാ​ട​ത്തു ക​ള​ക​ളും കി​ളി​ർ​ത്തു തു​ട​ങ്ങി. ഇ​നി ഇ​വ നീ​ക്കം ചെ​യ്യു​ന്ന​തും ക​ർ​ഷ​ക​ർ​ക്കു അ​ധി​ക​ച്ചി​ല​വു​ണ്ടാ​ക്കും. വി​ത്തു കി​ളി​ർ​ക്കാ​തെ വ​ന്ന​തോ​ടെ കൃ​ഷി​ഭ​വ​നി​ൽ വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ നാ​ഷ​ണ്ൽ സീ​ഡ് കോ​ർ​പറേ​ഷ​ൻ അ​ധി​കൃ​ത​ർ വ​ര​ണ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

നേ​ര​ത്തെ വി​ത്ത മു​ള​യ്ക്കു​ന്നി​ല്ലെ​ന്ന വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ നാ​ഷ​ണ​ൽ സീ​ഡ് കോ​ർ​പറേ​ഷ​ൻ അ​ധി​കൃ​ത​ർ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രുമാ​സമായിട്ടും പ​ക​രം വി​ത്തോ, പ​ണ​മോ ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഇ​പ്പോ​ഴും സം​ഭ​വം ആ​വ​ർ​ത്തി​ക്കു​ക​യു​മാ​ണ്.