ടോ​റ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Saturday, November 28, 2020 10:32 PM IST
ചേ​ർ​ത്ത​ല: ടോ​റ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു. ആ​ലു​വ മു​പ്പ​ത്ത​ടം മ​ണ​പ്പു​റ​ത്ത് ഹൗ​സ് വി​ഷ്ണു​പ്രി​യ (19) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് അ​ന​ന്തു (23), അ​ഭി​ജി​ത്ത്, ജി​യോ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ അ​ന​ന്തു​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല തി​രു​വി​ഴ ക​വ​ല​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്തെ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ലു​വ​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. ചേ​ർ​ത്ത​ല​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യും മാ​രാ​രി​ക്കു​ളം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​പ്രി​യ​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​ന​ന്തു​വി​നെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് വി​ഷ്ണു​പ്രി​യ മ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മാ​രാ​രി​ക്കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.