യാ​​ത്രാ​​വേ​​ള​​യി​​ലു​​മാ​​കാം ഇ​​നി സീ​റ്റ് റി​​സ​​ർ​​വേ​​ഷ​​ൻ
Saturday, November 28, 2020 10:28 PM IST
കോ​​ട്ട​​യം: കെ​എ​സ്ആ​​ർ​​ടി​​സി ബ​​സി​​ൽ യാ​​ത്ര ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കെ മ​​ട​​ക്ക​​യാ​​ത്ര​​യ്ക്കു സീ​​റ്റു​​ക​​ൾ റി​​സ​​ർ​​വ് ചെ​​യ്യാ​​ൻ യാ​​ത്ര​​ക്കാ​​ർ​​ക്ക് സൗ​​ക​​ര്യം.

രാ​​വി​​ല​​ത്തെ യാ​​ത്രാ​​വേ​​ള​​യി​​ൽ വൈ​​കു​​ന്നേ​​ര​​ത്തെ മ​​ട​​ക്ക​​ത്തി​​നു​​ള്ള യാ​​ത്ര​​യ്ക്ക് ഓ​​ർ​​ഡി​​ന​​റി ബ​​സു​​ക​​ളി​​ലാ​​ണ് ക്ര​​മീ​​ക​​ര​​ണം ഒ​​രു​​ക്കു​​ന്ന​​ത്. ക​​ണ്ട​​ക്ട​​ർ​​മാ​​രി​​ൽ​​നി​​ന്ന് അ​​ഞ്ചു രൂ​​പ മു​​ട​​ക്കി റി​​സ​​ർ​​വേ​​ഷ​​ൻ കൂ​​പ്പ​​ണ്‍ മു​​ൻ​​കൂ​​ർ വാ​​ങ്ങാം. യാ​​ത്ര മു​​ട​​ങ്ങി​​യാ​​ൽ റി​​സ​​ർ​​വേ​​ഷ​​ൻ തു​​ക തി​​രി​​കെ ല​​ഭി​​ക്കി​​ല്ല. ഒ​​രു ബ​​സി​​ൽ പ​​ര​​മാ​​വ​​ധി 30 സീ​​റ്റു​​ക​​ളി​ൽ വ​​രെ ഇ​​ത്ത​​ര​​ത്തി​​ൽ റി​​സ​​ർ​​വേ​​ഷ​​ൻ അ​​നു​​വ​​ദി​​ക്കും.

മു​​ഴു​​വ​​ൻ സീ​​റ്റു​​ക​​ളി​​ലേ​​ക്കും റി​​സ​​ർ​​വേ​​ഷ​​ൻ വ​​ന്നാ​​ൽ അ​​തേ റൂ​​ട്ടി​​ൽ അ​​തേ സ​​മ​​യം ഒ​​രു ബ​​സു​​കൂ​​ടി അ​​നു​​വ​​ദി​​ക്കും. ഈ ​​സം​​വി​​ധാ​​നം വി​​ജ​​യി​​ച്ചാ​​ൽ ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഫാ​​സ്റ്റ്, സൂ​​പ്പ​​ർ ഫാ​​സ്റ്റ് ബ​​സു​​ക​​ളി​​ലും സം​​വി​​ധാ​​നം ഒ​​രു​​ക്കും. ദീ​​ർ​​ഘ​​ദൂ​​ര ബ​​സു​​ക​​ളി​​ൽ ഓ​​ണ്‍​ലൈ​​ൻ റി​​സ​​ർ​​വേ​​ഷ​​ൻ നി​​ല​​വി​​ലു​​ണ്ട്.