കാ​ര്യം അ​യ​ൽ​ക്കാ​രൊ​ക്കെ ത​ന്നെ, മ​ത്സ​ര​കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ല
Saturday, November 28, 2020 10:27 PM IST
മ​ങ്കൊ​ന്പ്: നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ മു​ന്ന​ണി​ക​ളു​ടെ ബൂ​ത്ത് ഓ​ഫീ​സു​ക​ൾ തൊ​ട്ട​ടു​ത്താ​ണെ​ങ്കി​ലും പോ​രാ​ട്ട​ത്തി​ന്‍റെ തീ​വ്ര​ത​യ്ക്ക് ഒ​രു​കു​റ​വു​മി​ല്ല. പ്ര​ധാ​ന മു​ന്ന​ണി​ക​ളാ​യ യു​ഡി​എ​ഫി​ന്‍റെ​യും, എ​ൽ​ഡി​എ​ഫി​ന്‍റെ​യും ബൂ​ത്താ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഒ​രേ​കെ​ട്ടി​ട​ത്തി​ന്‍റെ അ​ടു​ത്ത​ടു​ത്ത മു​റി​ക​ളി​ൽ. ച​ന്പ​ക്കു​ള​ത്ത് അ​ങ്ങാ​ടി​യി​ൽ, സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യു​ടെ തെ​ക്കു​വ​ശ​ത്ത് റോ​ഡി​ന് കി​ഴ​ക്കു​വ​ശ​ത്താ​യാ​ണ് ഇ​രു​കൂ​ട്ട​രു​ടെ​യും ഓ​ഫീ​സ്.

പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ് ഓ​ഫീ​സി​ലെ​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്പ​രം കു​ശ​ലം പ​റ​ഞ്ഞും സൗ​ഹൃ​ദം പ​ങ്കു​വ​ച്ചു​മാ​ണ് ക​ഴി​യു​ന്ന​ത്. ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും തോ​ര​ണ​ങ്ങ​ളും, ബാ​ന​റു​ക​ളു​മെ​ല്ലാം ഇ​ട​ക​ല​ർ​ന്നു നി​ൽ​ക്കു​ന്ന​ത് വാ​ർ​ഡി​ലെ വോ​ട്ട​ർ​മാ​ർ​ക്കു കൗ​തു​ക​മാ​കു​ന്ന കാ​ഴ്ച​യാ​ണ്.

വ​നി​താ സം​വ​ര​ണ വാ​ർ​ഡാ​ണി​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സോ​ഫി​യാ​മ്മ മാ​ത്യു​വും, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മി​നി സെ​ബാ​സ്റ്റ്യ​നും ച​ന്പ​ക്കു​ളം ബ​സി​ലി​ക്കാ ഇ​ട​വ​കാം​ഗ​ങ്ങ​ളും, ഇ​ട​വ​ക​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മു​ൻ​നി​ര​ക്കാ​രു​മാ​ണ്.