പ്ര​ചാ​ര​ണം ഡി​ജി​റ്റ​ൽ! വോ​ട്ട​ഭ്യ​ർ​ഥ​ന ഹെ​ലി​കോ​പ്റ്റ​റു​മാ​യി
Saturday, November 28, 2020 10:27 PM IST
പൂ​ച്ചാ​ക്ക​ൽ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ചു​നി​ൽ​ക്കേ പാ​ണാ​വ​ള്ളി​യി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന പ​തി​വി​ലും വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ഹ​ബീ​ബ് റഹ്‌മാ​ന്‍റെ വോ​ട്ട​ഭ്യ​ർ​ഥ​ന ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ്. ഒ​പ്പം പു​ഷ്പ​വൃ​ഷ്ടി​യും. സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര​സ്യ​ബോ​ർ​ഡു​മാ​യി കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ​ക്കു മീ​തെ പൊ​ങ്ങു​ന്ന ഹെ​ലി​കോ​പ്റ്റ​ർ...​ഉ​യ​രു​ന്ന ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​ത്തി​ലേ​ക്കു പു​ഷ്പ​വൃ​ഷ്ടി....​സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര​സ്യ​മെ​ഴു​തി​യ ബോ​ർ​ഡും വ​ഹി​ച്ചു മേ​ഘ​ങ്ങ​ളെ തൊ​ട്ടു​രു​മ്മി നീ​ങ്ങു​ന്ന വി​മാ​ന​ങ്ങ​ൾ...​ഹ​ബീ​ബി​ന് വേ​ണ്ടി​യു​ള്ള ക​ന്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സി​ന്‍റെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​പു​ത്ത​ൻ പ്ര​ചാ​ര​ണ രീ​തി ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്.
ഗ്രാ​ഫി​ക്സി​ൽ ഒ​തു​ങ്ങു​ന്നി​ല്ല പ്ര​ചാ​ര​ണം.

സൗ​ണ്ട് ഇ​ഫ​ക്ടു​ക​ളും വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ പ​ങ്കു​വ​ച്ചു​ള്ള വീ​ഡി​യോ​ക​ളും ശ്ര​ദ്ധ​നേ​ടി​യി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗ​മാ​ണു ഇ​ത്ത​രം ഡി​ജി​റ്റ​ൽ പ​ര​സ്യ ചി​ത്ര​ങ്ങ​ൾ ഡി​സൈ​ൻ ചെ​യ്യു​ന്ന​തെ​ന്നു ഹ​ബീ​ബ് പ​റ​ഞ്ഞു. വോ​ട്ട​ർ​മാ​രു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റാ​ൻ വേ​റി​ട്ട ത​ന്ത്ര​ങ്ങ​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ​ത്തു​ന്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ ലോ​ക​ത്തും പ്ര​ചാ​ര​ണം ത​ക​ർ​ക്കു​ക​യാ​ണ്. ഇ​ത്ത​രം വോ​ട്ട​ഭ്യ​ർ​ഥ​ന​ക​ൾ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു ഗ്രൂ​പ്പു​ക​ളി​ലേ​ക്കു വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ന്നു. ഓ​രോ ദി​വ​സ​വും രാ​വി​ലെ പു​തി​യ ഗ്രാ​ഫി​ക്ക​ൽ പ​ര​സ്യ​ങ്ങ​ൾ വോ​ട്ട​ർ​മാ​രി​ലേ​ക്ക് എ​ത്തു​ന്ന രീ​തി​യാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ത്യ​സ്ത​മാ​യ പ്ര​ചാ​ര​ണ​രീ​തി​ക​ളും വി​വി​ധ സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട​ർ​മാ​രി​ലേ​ക്ക് എ​ത്തും എ​ന്ന് ത​ന്നെ പ്ര​തീ​ക്ഷി​ക്കാം