ഹരിപ്പാട്: തദ്ദേശ തെരഞ്ഞെടുപ്പിനു കേവലം പത്തുദിവസം അവശേഷിക്കേ ഹരിപ്പാട് നഗരസഭയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മൂന്നുമുന്നണികളും പ്രചാരണം കൊഴുപ്പിച്ചു. സർവ അടവുകളും തന്ത്രങ്ങളും പുറത്തെടുത്താണ് പ്രചാരണം മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം മണ്ഡലം എന്ന നിലയ്ക്കും, യുഡിഎഫിന് മുൻതൂക്കമുള്ള നഗരസഭ എന്നനിലയ്ക്കും വലിയ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് രംഗത്തുള്ളത്. ഇടതുപക്ഷത്തിനും ബിജെപിക്കും വലിയ സ്വാധീനം ചെലുത്താൻ ഇതുവരെ നഗരസഭയിലായിട്ടില്ലെങ്കിലും ഇത്തവണ ജനങ്ങൾ മാറി ചിന്തിക്കും എന്ന പ്രതീക്ഷയിലാണ് ഇവരും. റിബലുകളുടെ രംഗപ്രവേശം മുന്നണികൾക്ക് ഏറെ പ്രശ്നം തീർക്കുന്നുമുണ്ട്. 2015ലാണ് നഗരസഭ നിലവിൽ വന്നത്. ഹരിപ്പാട് പഞ്ചായത്ത് മുഴുവനും പള്ളിപ്പാട്, കാർത്തികപ്പള്ളി, കുമാരപുരം എന്നീ പഞ്ചായത്തുകളിലെ ഏതാനും വാർഡുകൾ കൂട്ടി ചേർത്താണ് നഗരസഭ രൂപീകൃതമായത്
ഇക്കഴിഞ്ഞ 29 അംഗ ഭരണസമിതിയിൽ യുഡിഎഫ്-22, എൽഡിഎഫ്-അഞ്ച്5, ബിജെപി-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്നതായിരുന്നു കക്ഷിനില. മുൻധാരണപ്രകാരം പ്രഫ.സുധസുശീലനും, വിജയമ്മ പുന്നൂർമഠവുമായിരുന്നു രണ്ടര വർഷക്കാലം വീതം നഗരസഭ ഭരിച്ചിരുന്നത്. ഇക്കുറി യുഡിഎഫ് കോട്ടയിൽ നിന്നും നാലു സീറ്റുകളിലേക്ക് റിബലുകൾ ഉണ്ട്. കെഎസ്ആർടിസി, ത്രിവേണി, നെടുംതറ, തൈക്കൂട്ടം എന്നീ നാലുവാർഡുകളിലാണ് റിബലുകൾ. എൽഡിഎഫിൽ ഒന്നും, ബിജെപിക്ക് രണ്ടും റിബലുകളും നിലവിലുണ്ട്. എൽഡിഎഫിന്റെ മുൻ മെന്പറാണ് റിബലായി മത്സരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ രണ്ട് ചെയർമാൻമാരായിരുന്നു ഭരണചക്രം തിരിച്ചത്.
ചെയർപേഴ്സണ്‍ ആയിരുന്ന വിജയമ്മ പുന്നൂർമഠവും വൈസ് ചെയർമാൻ ആയിരുന്ന കെ.എം. രാജുവും മത്സരരംഗത്തുണ്ട്. യുഡിഎഫിൽ അഞ്ചു പേരോളം ചെയർമാൻ സ്ഥാനത്തിനായി രംഗത്തുണ്ടെന്നാണ് സൂചന. സിപിഎമ്മിൽ നിന്നും മൂന്നുപേർ ഈ പ്രതീക്ഷ വച്ചാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ സിപിഐക്കുള്ള അഞ്ചു സീറ്റുകളിൽ അഞ്ചിലും വനിതകൾ മത്സരിക്കുന്നത് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്. യുഡിഎഫിലും ബിജെപിയിലും ജനറൽ സീറ്റുകളിൽ വനിതകളുടെ സ്വാധീനവും ചില പൊട്ടിത്തെറികൾക്ക് കാരണമായിട്ടുണ്ട്
നഗരസഭയിലെ വികസനവും ഭരണനേട്ടവും ഉയർത്തിപ്പിടിച്ചാണ് യുഡിഎഫിന്റെ വോട്ടഭ്യർഥന. ഒപ്പം കേരള സർക്കാരിന്റെ അഴിമതിയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളും പ്രചരണ ആയുധമാക്കുന്നു. സംസ്ഥാന സർക്കാരിന്റെ വികസനങ്ങളും ഭരണ നേട്ടങ്ങളും എടുത്തു കാട്ടിയാണ് എൽഡിഎഫ് വോട്ട് അഭ്യർഥിക്കുന്നത്. യുഡിഎഫ് നഗരസഭ ഭരണത്തിലെ വികസന മുരടിപ്പും, അഴിമതികളും പ്രചരണായുധമാക്കുന്നുമുണ്ട്. ബിജെപി നഗരസഭയിൽ തങ്ങൾക്കു ലഭിച്ച വാർഡിലെ ഇടപെടലുകളും കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടവും എടുത്തു പറഞ്ഞാണ് വോട്ട് അഭ്യർഥിക്കുന്നത്. യുഡിഎഫ് നഗരസഭ ഭരണസമിതിയുടെ വീഴ്ചകളും അഴിമതിയും കേരള സർക്കാരിന്റെ അഴിമതികളും ഭൂരിപക്ഷ സമുദായത്തോടുള്ള ഇരു കൂട്ടരുടെയും നല്ലതല്ലാത്ത സമീപനങ്ങളും പ്രചാരണ ആയുധമാക്കുന്നു
സ്ഥാനാർഥികളും ചിഹ്നങ്ങളും: ഹോമിയോ ഡിസ്പെൻസറി-നിസ നൗഷീർ(ചുറ്റികയും അരിവാളും നക്ഷത്രവും), സുബി പ്രജിത്ത്(കൈപ്പത്തി), സുശീല അനിൽ(താമര). തുലാംപറന്പ്-പ്രമോദ്കുമാർ(ശംഖ്), മനോജ് കൊട്ടാരം(കൈപ്പത്തി), അഡ്വ. ആർ. രാജേഷ്(ചുറ്റികയും അരിവാളും നക്ഷത്രവും), സനൽകുമാർ(താമര). കിളിക്കാകുളങ്ങര-ഡോ. പ്രജിത്ത്കുമാർ(താമര), മിനി സാറാമ്മ(കൈപ്പത്തി), രജനി(കാർ), സിന്ധു(ചുറ്റികയും അരിവാളും നക്ഷത്രവും).തൃപ്പക്കുടം-എം.ബി. അനിൽമിത്ര(കൈപ്പത്തി), ബിജു മോഹൻ(ചുറ്റികയും അരിവാളും നക്ഷത്രവും), വാസുദേവൻപോറ്റി(പൈനാപ്പിൾ), എച്ച്. ഹർഷൻ(താമര). തുലാംപറന്പ് നടുവത്ത്-രശ്മിമോൾ(താമര), ശ്രീജാകുമാരി(കൈപ്പത്തി), പി.സതിയമ്മ(ചുറ്റികയും അരിവാളും നക്ഷത്രവും). നഗരി-ഗീതഗോകുലൻ(ധാന്യക്കതിരും അരിവാളും), എസ്. ശ്രീകുമാരി(കൈപ്പത്തി), പി.എസ്. ശ്രീലത(താമര). ആരൂർ എൽപിഎസ്-അജിതകുമാരി(താമര), ജി. നിഷ(ശംഖ്), വിജയലക്ഷ്മി(കൈപ്പത്തി). വാത്തുകുളങ്ങര-ഗീത അശോകൻ(മൊബൈൽ ഫോണ്‍), നിർമലകുമാരി(കൈപ്പത്തി), ശാന്ത മോഹൻദാസ്(താമര). പിഎച്ച്സി-എസ്. കൃഷ്ണകുമാർ(ചുറ്റികയും അരിവാളും നക്ഷത്രവും), ജോണ്‍ വി. മാത്യു(കൈപ്പത്തി), കെ.എസ്.വിനോദ്(താമര). മാങ്കാകുളങ്ങര-അനസ് എ. നസീം(ചുറ്റികയും അരിവാളും നക്ഷത്രവും), നോമിത പ്രസാദ്(ഓട്ടോറിക്ഷ), സി.കെ. പ്രതാപചന്ദ്രൻ(താമര), എം. സജീവ്(കൈപ്പത്തി). പിലാപ്പുഴ- സി. ബിന്ദു(മണ്‍കലം), ബീന പ്രദീപ്(കൈ), സജിനി സുരേന്ദ്രൻ(ചുറ്റികയും അരിവാളും നക്ഷത്രവും). നെടുന്തറ-രാജീവ് ശർമ(ചുറ്റികയും അരിവാളും നക്ഷത്രവും), രാമചന്ദ്രൻ(ശംഖ്), സജീഷ് പാലത്തുംപാടൻ(കൈപ്പത്തി), എ. സന്തോഷ്(താമര). ത്രിവേണി-പത്മകുമാർ(സ്കൂട്ടർ), ടി. പ്രകാശ്(താമര), ബി. വിജയൻനായർ(മഷിക്കുപ്പിയും പേനയും), വിനു ആർ. നാഥ്(മണ്‍വെട്ടിയും മണ്‍കോരിയും). ഈരിയ്ക്കൽ-ജൂലിമോൾ(ക്രിക്കറ്റ് ബാറ്റ്), ശ്യാമള(കുട), ഷീന വിശ്വൻ(താമര), സുജ(ചുറ്റികയും അരിവാളും നക്ഷത്രവും), സുലേഖ(ചെണ്ട). മണിമംഗലം-പി. മഞ്ജുഷ(താമര), രജനി(കൈപ്പത്തി), ശ്രീകല(മൊബൈൽ ഫോണ്‍). ആശുപത്രി-ഉമാറാണി(കൈപ്പത്തി), ആർ.എസ്. ജ്യോതിലക്ഷ്മി(ധാന്യക്കതിരും അരിവാളും), ബേബി മിനി(ഓട്ടോറിക്ഷ). ആർ.കെ. ജംഗ്ഷൻ-എസ്. വിശ്വകുമാർ(ചുറ്റികയും അരിവാളും നക്ഷത്രവും), പി.വി. ശിവകുമാർ(മൊബൈൽ ഫോണ്‍), എൻ. ശ്രീജിത്ത്(താമര), ശ്രീവിവേക്(കൈപ്പത്തി). നങ്ങ്യാർകുളങ്ങര-ബിജു കുന്നേൽ(താമര), കെ.എം. രാജു(കൈപ്പത്തി), സുഭാഷ് കടന്പാട്ട്(ചുറ്റികയും അരിവാളും നക്ഷത്രവും). മാന്പറ-ഉഷാരാജൻ(ചുറ്റികയും അരിവാളും നക്ഷത്രവും), മഞ്ജുഷാജി(കൈപ്പത്തി). മൃഗാശുപത്രി-ജെസി തോമസ്(കൈപ്പത്തി), പി. വിനോദിനി(ധാന്യക്കതിരും അരിവാളും). തൈക്കൂട്ടം ലക്ഷംവീട്-ചന്ദ്രമതി(ചുറ്റികയും അരിവാളും നക്ഷത്രവും), തൃകല(ശംഖ്), പി. പ്രഭ(മണ്‍വെട്ടിയും മണ്‍കോരിയും), കെ. സുഭാഷിണി(താമര). സുരേഷ് മാർക്കറ്റ്-ഈപ്പൻ ജോണ്‍(ചുറ്റികയും അരിവാളുംനക്ഷത്രവും), അൻപറയിൽ രാഗേഷ്കുമാർ(താമര), സദാശിവൻപിള്ള(കൈപ്പത്തി), സുധാകരനാശാരി(മൊബൈൽ ഫോണ്‍). വെട്ടുവേനി-ജി.എസ്. ബൈജു(താമര), ജെ. രഘു(ചുറ്റികയും അരിവാളും നക്ഷത്രവും), കെ.കെ. രാമകൃഷ്ണൻ(കൈപ്പത്തി). ഡികഐൻഎം എൽപിഎസ്-ബിന്ദു എസ്. പിള്ള(ചുറ്റികയും അരിവാളും നക്ഷത്രവും), എം. രമേശ് കുമാർ(താമര), സുരേഷ് വെട്ടുവേനി(കൈപ്പത്തി). കഐസ്ആർടിസി-ബാബുരാജ്(കൈപ്പത്തി), എസ്. നാരായണഅയ്യർ(ശംഖ്), പി.എസ്. നോബിൾ(താമര), രജനീകാന്ത് സി. കണ്ണന്താനം(ചുറ്റികയും അരിവാളും നക്ഷത്രവും). ടൗണ്‍-എസ്. ദേവിക(ഓട്ടോറിക്ഷ), രഞ്ജിനിദേവി(മൊബൈൽ ഫോണ്‍), രാജശ്രീ സുദിൻ(താമര), വൃന്ദ എസ്. കുമാർ(കൈപ്പത്തി). തുലാംപറന്പ് തെക്ക്-രാജശ്രീ(ചുറ്റികയും അരിവാളും നക്ഷത്രവും), പി.ബി. സുറുമിമോൾ(കൈപ്പത്തി). ഡാണാപ്പടി-എസ്. രാധാമണിയമ്മ(ചുറ്റികയും അരിവാളും നക്ഷത്രവും), വിജയമ്മ പുന്നൂർമഠം(കൈപ്പത്തി), ആർ. ശ്രീകല(താമര). മണ്ണാറശാല-പി.എം. ചന്ദ്രൻ(ചുറ്റികയും അരിവാളും നക്ഷത്രവും), ജിഷാദ്(ഓട്ടോറിക്ഷ), എസ്. നാഗദാസ്(വൃക്ഷം), ജി. വേണു ചെന്പകന്തറ(താമര).