പാ​ടി ജ​യി​ക്കാ​ൻ ദെ​ലീ​മ​യും പി​ടി​ച്ച​ട​ക്കാ​ൻ സ​ലാ​മും
Saturday, November 28, 2020 10:25 PM IST
തു​റ​വൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​ൻ നി​ല​നി​ർ​ത്തു​വാ​ൻ എ​ൽ​ഡി​എ​ഫി​ന്‍റെ ഗാ​യി​ക ദ​ലീ​മ ജോ​ജോ​യും, തി​രി​ച്ചു പി​ടി​ക്കാ​ൻ യു​ഡി​എ​ഫി​ന്‍റെ യു​വ​നേ​താ​വ് അ​ഡ്വ. ടി.​എ​ച്ച.് സ​ലാ​മും, ക​രു​ത്തു​കാ​ട്ടാ​ൻ എ​ന്‌ഡി​എ​യു​ടെ മ​ണി​ലാ​ലും രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ശ​ക്ത​മാ​യ മ​ത്സ​ര​മാ​യി അ​രൂ​രി​ലേ​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തു​സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ച്ച ദ​ലീ​മ ജോ​ജോ​യെ ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ് മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ചി​ഹ്ന​ത്തി​ലാ​ണ് ഇ​ക്കു​റി അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്ന വ്യ​ത്യാ​സം മാ​ത്രം. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മി​ക​വു​മാ​യി​ട്ടാ​ണ് ദ​ലീ​മ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന​ത്. ജ​ന​റ​ൽ സീ​റ്റാ​യ അ​രൂ​രി​ൽ ഇ​ത്ത​വ​ണ​യും വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്. ഏ​തു​വി​ധേ​ന​യും സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​നാ​യി​ട്ടാ​ണ് ടി.​എ​ച്ച് സ​ലാ​മി​നെ യു​ഡി​എ​ഫ് മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല സെ​ന്‍റ്. മൈ​ക്കി​ൾ​സ് കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം, കെഎസ്‌‍്‌യു ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ചെ​യ​ർ​മാ​ൻ, ക​ഴി​ഞ്ഞ മൂ​ന്ന് ത​വ​ണ പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ നി​ന്ന് വി​ജ​യി​ച്ചു​വ​രു​ന്ന സ​ലാം ശ​ക്ത​മാ​യ വെ​ല്ലു​വി​ള​യാ​ണ് മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​തു​വി​ധേ​ന​യും വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കു​വാ​ൻ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് അ​രൂ​ർ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ബി​ഡി​സി​ന്‍റ മ​ണി​ലാ​ൽ ആ​ണ് എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തുള്ളത്. വ​ള​മം​ഗ​ലം സ്വ​ദേ​ശി​യാ​യ മ​ണി​ലാ​ൽ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ മൂ​ന്നു​മു​ന്ന​ണി​ക​ളും പ്ര​ഗ​ത്ഭ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി മ​ത്സ​രി​പ്പി​ക്കു​ന്പോ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​നി​ലെ വി​ജ​യം ഇ​ക്കു​റി പ്ര​വ​ച​നാ​തീ​ത​മാ​ണ്.