ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ർ​ശ​ന നി​ർ​ദേശം
Saturday, November 28, 2020 10:25 PM IST
ആ​ല​പ്പു​ഴ: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ൽ നി​യോ​ഗി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഈ​ഡ്രോ​പ്പ് സോ​ഫ്റ്റ്‌‌വെ​യ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ല​ഭ്യ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണ്.

ഈ ​വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ന​ല്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ, ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ തൊ​ഴി​ൽ​നി​കു​തി ര​ജി​സ്റ്റ​ർ പ​ക​ർ​പ്പ് സ​ഹി​തം ക​ള​ക്ട​റേ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ലി​സ്റ്റ് ന​ല്കാ​ത്ത​വ​ർ 30ന് ​ര​ണ്ടി​നു മു​ന്പാ​യി ക്ള​ക്ട​റേ​റ്റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്ക് നി​യ​മി​ക്കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ത്ത സ്ഥാ​പ​ന​മേ​ധാ​വി​ക​ൾ ക്കെ​തി​രെ 1994 ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് വ​കു​പ്പ് 46,1994 കേ​ര​ള മു​ൻ​സി​പ്പാ​ലി​റ്റി ആ​ക്ട് വ​കു​പ്പ് 102 എ​ന്നി​വ പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ജി​ല്ല ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.