പു​ലി​മു​ട്ടി​നു​ള്ള ടെ​ട്രോ​പോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Friday, November 27, 2020 10:28 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര ക​ട​പ്പു​റ​ത്ത് പു​ലി​മു​ട്ടി​നു​ള​ള ടെ​ട്രോ​പോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ച​ള്ളി തീ​രം മു​ത​ൽ പൂ​മീ​ൻ പൊ​ഴി വ​രെ മൂ​ന്നു കി​ലോ​മീ​റ്റ​റി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ക​ട​ലാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണി​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രു​മാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്. മെ​റ്റ​ൽ പൊ​ടി​യും മെ​റ്റ​ലും ച​ര​ലും പ്ര​ത്യ​ക മി​ശ്രി​ത​ങ്ങ​ളും ചേ​ർ​ത്താ​ണ് ടെ​ട്രോ​പോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഹാ​ർ​ബ​ർ​വി​ഭാ​ഗം എ​ൻ​ജി​നി​യ​ർ​മാ​രാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്, ബീ​ഹാ​ർ തു​ട​ങ്ങി​യ ക​ട​ലോ​ര​ങ്ങ​ളി​ലെ​ല്ലാം ഈ ​സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ്ലാ​സ്മ ഡൊ​ണേ​ഷ​ൻ
ക്യാ​ന്പി​നു തു​ട​ക്കം

അ​ന്പ​ല​പ്പു​ഴ: റെ​ഡ് ഈ​സ് ബ്ല​ഡ് കേ​ര​ള ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ലാ​സ്മ ഡൊ​ണേ​ഷ​ൻ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക്ക് പ്ലാ​സ്മ ന​ൽ​കി​ക്കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം.
കോ​വി​ഡി​നെത്തുട​ർ​ന്ന് തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക് പ്ലാ​സ്മ ദാ​നം ചെ​യ്ത ദാ​താ​വി​ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. ഡോ. ​ഹ​രി​പ്രി​യ ഉ​പ​ഹാ​രം കൈ​മാ​റി. റെ​ഡ് ഈ​സ് ബ്ല​ഡ് കേ​ര​ള എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം നി​ധി​ൽ കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.