ആലപ്പുഴ: ജില്ലയിൽ ഇന്നലെ 236 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്. 224 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ 251 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 39678 പേർ രോഗമുക്തരായി. 6581 പേർ ചികിത്സയിലുണ്ട്. 218 പേരാണ് വൈറസ് ബാധിതരായി ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1157 പേർ സിഎഫ്എൽടിസികളിലും 4614 പേർ വീടുകളിലും ഐസൊലേഷനിലുണ്ട്. ഇന്നലെ 106 പേരെ കൂടി ആശുപത്രിനിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 251 പേരെ ഒഴിവാക്കി. 1228പേരാണ് ക്വാറന്റൈനിൽനിന്നും ഒഴിവാക്കപ്പെട്ടത്. 633 പേരെ പുതുതായി ക്വാറന്റൈനിലും പ്രവേശിപ്പിച്ചു. 150 പേർ വിദേശത്തുനിന്നുമെത്തിയപ്പോൾ 302 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നുമെത്തി. 1018 സാന്പിളുകളാണ് ഇന്നലെ പരിശോധനയ്ക്കായി അയച്ചത്.
ആലപ്പുഴ നഗരസഭാ പരിധിയിൽ 33 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂരിൽ മൂന്നും കായംകുളത്ത് അഞ്ചും ചേർത്തലയിൽ 17ഉം മാവേലിക്കരയിൽ മൂന്നും ഹരിപ്പാട് രണ്ടും പേർക്കു വീതവും കോവിഡ് സ്ഥിരീകരിച്ചു. അന്പലപ്പുഴ നോർത്ത്-നാല്, അന്പലപ്പുഴ സൗത്ത്-ഒന്ന്, ആറാട്ടുപുഴ-നാല്, അരൂർ-39, ആര്യാട്-ഏഴ്, ചന്പക്കുളം-ഒന്ന്, ചേന്നംപള്ളിപ്പുറം-രണ്ട്, ചെന്നിത്തല-മൂന്ന്, ചേപ്പാട്-അഞ്ച്, ചേർത്തല സൗത്ത്-അഞ്ച്, ചെറുതന-ഒന്ന്, എടത്വ-മൂന്ന്, എഴുപുന്ന-ഒന്ന്, കടക്കരപ്പള്ളി-ഒന്ന്, കൈനകരി-ഒന്ന്, കഞ്ഞിക്കുഴി-ഒന്ന്, കരുവാറ്റ-ഒന്ന്, കാവാലം-ഒന്ന്, കൃഷ്ണപുരം-ഒന്ന്, മണ്ണഞ്ചേരി-എട്ട്, മാരാരിക്കുളം നോർത്ത്-ഒന്ന്, മാരാരിക്കുളം സൗത്ത്-രണ്ട്, മുഹമ്മ-രണ്ട്, മുതുകുളം-12, നെടുമുടി-എട്ട്, നൂറനാട്-ഒന്ന്, പാലമേൽ-നാല്, പത്തിയൂർ-ഒന്ന്, പട്ടണക്കാട്-ഒന്ന്, പുലിയൂർ-ഒന്ന്, പുന്നപ്ര നോർത്ത്-ഒന്ന്, പുറക്കാട്-എട്ട്, തകഴി-ആറ്്, തലവടി-ഒന്ന് തണ്ണീർമുക്കം-പത്ത്, തിരുവൻവണ്ടൂർ-രണ്ട്, തെക്കേക്കര-രണ്ട്, വള്ളികുന്നം-ആറ്, വയലാർ-അഞ്ച്, വീയപുരം-ഒന്ന്, വെളിയനാട്-ഏഴ് എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ അവസ്ഥ.
ലോക്ക്ഡൗണ് ലംഘനവുമായി ബന്ധപ്പെട്ട് 25 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 67 പേർക്കെതിരെയും സാമൂഹ്യാകലം പാലിക്കാത്തതിന് 156 പേർക്കെതിരെയും നടപടി സ്വീകരിച്ചു.