വി​മു​ക്ത​ഭ​ട​നും സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ​ക്കും മ​ക​നും പ​രി​ക്ക്
Friday, November 27, 2020 10:18 PM IST
മാ​വേ​ലി​ക്ക​ര: പ്ര​ചാ​ര​ണം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്ന് ആ​രോ​പി​ച്ച​തി​നെത്തുട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. വി​മു​ക്തഭ​ട​നും എ​ൽ​ഡി​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ​ക്കും മ​ക​നും പ​രി​ക്കേ​റ്റു. വി​മു​ക്തഭ​ട​നും കോ​ണ്‍​ഗ്ര​സ് 18-ാം ന​ന്പ​ർ ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജ​യ്സ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ പു​തി​യ​കാ​വ് കാ​വി​ന്‍റെ കി​ഴ​ക്കേ​തി​ൽ ര​തീ​ഷ്(47), എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പു​തി​യ​കാ​വ് ആ​ലി​ന്‍റെ തെ​ക്ക​തി​ൽ തോ​മ​സ് മാ​ത്യു​വി​ന്‍റെ (മോ​ന​ച്ച​ൻ) ഭാ​ര്യ ഷൈ​നി തോ​മ​സ് (50), മ​ക​ൻ ടി​നു ഇ​ടി​ക്കു​ള തോ​മ​സ് (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.45ന് ​മ​ഞ്ഞാ​ടി റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.
ഒ​ന്പ​താം വാ​ർ​ഡ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി തോ​മ​സ് മാ​ത്യു​വും സം​ഘ​വും കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പ​ത്തോ​ളം വ​രു​ന്ന എ​ൽ​ഡി​എ​ഫ് സം​ഘം ത​ന്നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​മു​ക്തഭ​ട​നാ​യ ര​തീ​ഷ് പ​റ​ഞ്ഞു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ ഭ​ര​ണസ​മി​തി​യി​ലെ ഇ​ട​തു​കൗ​ണ്‍​സി​ല​ർ കൂ​ടി​യാ​യ ഷൈ​നി​യും മ​ക​നും തോ​മ​സ് മാ​ത്യു​വി​നു വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ വീ​ടു​ക​ൾ ക​യ​റ​വേ ഇ​തു​വ​ഴി വ​ന്ന ര​തീ​ഷും, കാ​വി​ൽ ഹൗ​സി​ൽ ബി​നു ജി. ​പി​ള്ള​യും ചേ​ർ​ന്ന് അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഷൈ​നി​യും ടി​നു​വും പ​റ​ഞ്ഞു. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ.​ജി. ത​ന്പി​യും അ​ക്ര​മ​ത്തി​നി​ര​യാ​യ​താ​യും ഇ​വ​ർ പ​റ​ഞ്ഞു.
അ​ടി​പി​ടി​യി​ൽ പ​രി​ക്കേ​റ്റ ര​തീ​ഷ്, ഷൈ​നി, ടി​നു എ​ന്നി​വ​ർ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഇ​രു​കൂ​ട്ട​രും മാ​വേ​ലി​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.