ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലൂ​ടെ...
Friday, November 27, 2020 10:18 PM IST
മു​തു​കു​ളം നി​ല​നി​ർ​ത്താ​നും പി​ടി​ച്ചു​കെ​ട്ടാ​നും മു​ന്ന​ണി​ക​ൾ

ഹ​രി​പ്പാ​ട്: ക​ഴി​ഞ്ഞ ര​ണ്ടു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫി​നോ​ടൊ​പ്പം നി​ന്ന മു​തു​കു​ള​ത്തെ ഇ​ക്കു​റി​യെ​ങ്കി​ലും പി​ടി​ച്ചു​കെ​ട്ടാ​നാ​കു​മോ​യെ​ന്ന് എ​ൽ​ഡി​എ​ഫ്. 2010ലും 2015​ലും വ​ലി​യ വി​ജ​യം നേ​ടി​യ യു​ഡി​എ​ഫാ​ക​ട്ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ ത​ന്നെ​യി​റ​ക്കി ഇ​ക്കു​റി​യും കൈ​പ്പി​ടി​യി​ൽ വ​യ്ക്കാ​മെ​ന്നു​ത​ന്നെ​യാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. യു​വ​നേ​താ​വി​നെ ത​ന്നെ ക​ള​ത്തി​ലി​റ​ക്കി എ​ൻ​ഡി​എ​യും ഒ​ര​ങ്ക​ത്തി​നു ത​യാ​റെ​ടു​ക്കു​ന്നു. മു​തു​കു​ളം, ആ​റാ​ട്ടു​പു​ഴ, ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും കാ​ർ​ത്തി​ക​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നാ​ലു​മു​ത​ൽ 11 വ​രെ വാ​ർ​ഡു​ക​ളും കു​മാ​ര​പു​രം ഒ​ന്പ​താം വാ​ർ​ഡും ചേ​ർ​ന്ന​താ​ണ് മു​തു​കു​ളം ഡി​വി​ഷ​ൻ. ആ​കെ 55 വാ​ർ​ഡു​ക​ൾ ഇ​വി​ടെ​യു​ണ്ട്.
ഇ​ക്ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വും ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ണ്‍​ തോ​മ​സാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. അ​ഞ്ചാം ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന ഇ​ദ്ദേ​ഹ​ത്തെ എ​തി​രി​ടു​ന്ന​ത് എ​ൽ​ജെ​ഡി​യു​ടെ ഷം​ഷാ​ദ് റ​ഹീ​മാ​ണ്. ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫി​ൽ എ​ൽ​ജെ​ഡി​ക്കു കി​ട്ടി​യ ഏ​ക ഡി​വി​ഷ​നു​മാ​ണ് ഇ​ത്. പ്ര​വാ​സി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് ഷം​ഷാ​ദ് റ​ഹീം. നാ​ട്ടു​കാ​ര​ൻ ത​ന്നെ​യാ​യ യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മ​ഹേ​ഷ്കു​മാ​ർ എ​ൻ​ഡി​എ​യ്ക്കു വേ​ണ്ടി​യും അ​ണി​നി​ര​ക്കു​ന്നു.
ക​ഴി​ഞ്ഞ​ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ ബ​ബി​ത ജ​യ​നാ​യി​രു​ന്നു ഇ​വി​ടെനി​ന്നും വി​ജ​യി​ച്ച​ത്. സി​പി​എ​മ്മി​ലെ മി​നി സി​ൽ​സി​നെ​യാ​ണ് 8240 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് സ്വ​ത​ന്ത്ര​യാ​യ ര​ജി​ത ചി​ത്ര​ഭാ​നു​വാ​യി​രു​ന്നു. യു​ഡി​എ​ഫി​ന്‍റേതെ​ന്ന് ഉ​റ​പ്പു​ള്ള ഡി​വി​ഷ​നാ​യ​തി​നാ​ൽ വി​ജ​യം സു​നി​ശ്ചി​ത​മെ​ന്നു ത​ന്നെ​യാ​ണ് അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. മു​ന്പും ഇ​വി​ടെനി​ന്നും വി​ജ​യി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ​ന്ന​ത് ഇ​വ​രു​ടെ ഉ​റ​പ്പി​ന് ക​ട്ടി​കൂ​ട്ടു​ന്നു. അ​തേ​സ​മ​യം തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്ക്.
ആ​ര്യാ​ട് വീ​ണ്ടും ചു​വ​ക്കു​മോ?
ആ​ല​പ്പു​ഴ: കാ​ല​ങ്ങ​ളാ​യി ചു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ര്യാ​ട് വീ​ണ്ടും ചു​വ​ക്കു​മോ? അ​തോ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ​ട​ല​പ്പി​ണ​ക്കം മൂ​ലം അ​ടി​യ​റ​വു​വ​ച്ച സീ​റ്റ് യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കു​മോ? മോ​ദി​യു​ടെ ത​ണ​ലി​ൽ എ​ൻ​ഡി​എ കാ​വി​യ​ണി​യി​ക്കു​മോ?-​ക​ട​ലും കാ​യ​ലും അ​തി​രി​ടു​ന്ന ഡി​വി​ഷ​നി​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ ചെ​ങ്കൊ​ടി​യേ​ന്തി​യ​വ​ർ​ക്ക​നു​കൂ​ല​മാ​ണ്. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും ആ​ര്യാ​ടി​ലെ ഒ​ന്നു​മു​ത​ൽ 13 വാ​ർ​ഡു​ക​ളും മാ​രാ​രി​ക്കു​ളം തെ​ക്കി​ന്‍റെ തീ​ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴു​മു​ത​ൽ പ​ന്ത്ര​ണ്ടു​വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ആ​ര്യാ​ട് ഡി​വി​ഷ​ൻ. സി​പി​എം മാ​രാ​രി​ക്കു​ളം ഏ​രി​യാ​ക​മ്മി​റ്റി​യം​ഗ​വും എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ഡ്വ. ആ​ർ. റി​യാ​സാ​ണ് ഇ​ടു​ത​പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി. കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗം ജന​റ​ൽ സെ​ക്ര​ട്ട​റി സി.​സി. നി​സാ​റി​നെ​യാ​ണ് യു​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ് എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി.
2000-ൽ ​റി​ബ​ൽ സ്ഥാ​നാ​ർ​ഥി പി​ടി​ച്ച വോ​ട്ടി​ന്‍റെ എ​ണ്ണ​ത്തി​നു ഏ​ക​ദേ​ശം തു​ല്യ​മാ​യ വോ​ട്ടി​നു തോ​റ്റ യു​ഡി​എ​ഫി​ന് പി​ന്നീ​ട് ഇ​വി​ടെ സ്വ​പ്നം കാ​ണാ​നേ ക​ഴി​ഞ്ഞി​രു​ന്നു​ള്ളൂ. അ​തി​നൊ​ര​റു​തി​യെ​ന്ന നി​ല​യ്ക്കാ​ണ് നി​സാ​റി​നെ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം റി​യാ​സി​ലൂ​ടെ ഡി​വി​ഷ​ൻ ഉ​റ​പ്പി​ച്ചു ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ നീ​ക്കം. ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​തി​ലൂം കൂ​ടു​ത​ൽ വോ​ട്ടു​നേ​ടാ​നാ​കു​മെ​ന്നു​ത​ന്നെ​യാ​ണ് എ​ൻ​ഡി​എ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. സി​പി​എ​മ്മി​ലെ ജു​മൈ​ല​ത്താ​യി​രു​ന്നു ക​ഴി​ഞ്ഞ​ത​വ​ണ ഇ​വി​ടെ നി​ന്നും വി​ജ​യി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ലെ ഗീ​ത​മു​ര​ളി​യെ 5427 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി​ജെ​പി​യു​ടെ ജി. ​രേ​ണു​ക 6840 വോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ നേ​ടി​യ​ത്.

മാ​രാ​രി​ക്കു​ള​ത്ത് ത​ന്ത്ര​ങ്ങ​ൾ
മെ​ന​ഞ്ഞ് മു​ന്ന​ണി​ക​ൾ
എ​സ്എ​ൽ​പു​രം: ​സി​പി​എ​മ്മി​ന്‍റെ കു​ത്ത​ക ത​ക​ർ​ക്കാ​ൻ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ് മു​ന്നേ​റു​ന്ന​തി​നാ​ൽ മാ​രാ​രി​ക്കു​ള​ത്ത് ഇ​ക്കു​റി പോ​രാ​ട്ടം ക​ടു​പ്പ​മേ​റി​യ​താ​കും. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ജി. രാ​ജേ​ശ്വ​രി​യി​ലൂ​ടെ ഡി​വി​ഷ​ൻ അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​ൻ ത​ന്നെ​യാ​ണ് ഇ​ട​തു​നീ​ക്കം. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​യാ​യു​മൊ​ക്കെ​യു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​ച​യം മു​തലാ​ക്കി ഡി​വി​ഷ​നെ ഉ​റ​പ്പി​ച്ചു നി​ർ​ത്താ​മെ​ന്ന് ഇ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ആ​ല​പ്പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് വൈ​സ്പ്ര​സി​ഡ​ന്‍റ്, സാ​മൂ​ഹി​ക ക്ഷേ​മ​ബോ​ർ​ഡം​ഗം, അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​വും ഇ​വ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കും.
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഡി​സി​സി അം​ഗ​വു​മാ​യ കാ​ട്ടൂ​ർ സ്വ​ദേശി​നി ശോ​ശാ​മ്മ ലൂ​യി​സി​നെ​യാ​ണ് ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ലു​ത​വ​ണ മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​ട്ടു​ള്ള ശോ​ശാ​മ്മ ര​ണ്ടു​ത​വ​ണ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വു​മാ​യി​രു​ന്നു. മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തി​ഭ​യാ​ണ് എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ലെ വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു​വാ​യി​രു​ന്നു ഇ​വി​ടെ നി​ന്നു​ള്ള ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം. കോ​ണ്‍​ഗ്ര​സി​ലെ അ​ഡ്വ. എം. ​ര​വീ​ന്ദ്ര​ദാ​സി​നെ 5485 വോ​ട്ടു​ക​ൾ​ക്കാ​ണ് മാ​ത്യു പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബി​ജെ​പി​യി​ലെ കെ.​വി. അ​ശോ​ക​ന് 4600 വോ​ട്ടു​ക​ളെ നേ​ടാ​നാ​യി​രു​ന്നു​ള്ളൂ. 2005-ൽ ​മാ​ത്ര​മാ​ണ് ഡി​വി​ഷ​ൻ ഇ​ട​തി​ൽ നി​ന്നു​മ​ക​ന്നുനി​ന്ന​ത്.
മാ​രാ​രി​ക്കു​ളം തെ​ക്കു പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ വാ​ർ​ഡു​ക​ളും 11-ാം വാ​ർ​ഡും 13 മു​ത​ൽ 23 വ​രെ വാ​ർ​ഡു​ക​ളും മാ​രാ​രി​ക്കു​ളം വ​ട​ക്കു​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ​യും എ​ട്ടു​മു​ത​ൽ 17 വ​രെ​യു​മു​ള്ള വാ​ർ​ഡു​ക​ളും ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ 14 മു​ത​ൽ 18 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മാ​രാ​രി​ക്കു​ളം ഡി​വി​ഷ​ൻ.

മാ​ന്നാ​റി​ൽ
അ​നു​ഭ​വ​സ​ന്പ​ന്ന​രു​ടെ പോ​രാ​ട്ടം
മാ​ന്നാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽനി​ന്നും ല​ഭി​ച്ച അ​നു​ഭ​വസ​ന്പ​ത്തു​മാ​യി​ട്ടാ​ണ് ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് മാ​ന്നാ​ർ ഡി​വി​ഷ​നി​ലേ​ക്ക് അ​ങ്കം കു​റി​ക്കാ​ൻ അം​ഗ​ന​മാ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ലെ ശ്രീ​ദേ​വി തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. 2005 മു​ത​ൽ 2020 വ​രെ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച പൊ​തുപ​രി​ച​യ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടിക്കൊടു​ത്ത​ത്. മാ​ന്നാ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. എ​ൽ​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് പാ​ണ്ട​നാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല ​മോ​ഹ​ന​നെ​യാ​ണ്.
എ​ന്നും ജ​നാ​ധി​പ​ത്യ ചേ​രി​ക്ക് മു​ൻ​തൂ​ക്ക​മു​ള്ള ഇ​വി​ടെ ഇ​ത്ത​വ​ണ തി​രി​കെപ​ടി​ക്കാ​ൻ അ​ധ്യാ​പി​ക കൂ​ടി​യാ​യി​രു​ന്ന വ​ത്സ​ലാ മോ​ഹ​നി​ലൂ​ടെ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, സി​പി​എം മാ​ന്നാ​ർ ഏ​രി​യാ ക​മ്മ​ിറ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ബി​ജെ​പി​ക്കും വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ഡി​വി​ഷ​നാ​ണ് മാ​ന്നാ​ർ. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് ജി. ​പ്ര​മീ​ള​യാ​ണ്. തെരഞ്ഞെ​ടു​പ്പ് രം​ഗ​ത്തു ക​ന്നി​യ​ങ്ക​മാ​ണെ​ങ്കി​ലും ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ഇ​വ​രും കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14, 15 വാ​ർ​ഡു​ക​ൾ ഒ​ഴി​കെ​യു​ള്ള 16 വാ​ർ​ഡു​ക​ളും ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ​യും 11 മു​ത​ൽ 14 വ​രെ​യു​ള്ള എ​ട്ടു വാ​ർ​ഡു​ക​ളും തി​രു​വ​ൻ​വ​ണ്ടൂ​ർ, പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് മാ​ന്നാ​ർ ഡി​വി​ഷ​ൻ. ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഏ​ക ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നാ​യ മാ​ന്നാ​ർ നി​ല​നി​ർ​ത്താ​ൻ കോ​ണ്‍​ഗ്ര​സും ഏ​തു​ത​ര​ത്തി​ലെ​ങ്കി​ലും പി​ടി​ച്ചെ​ടു​ക്കാ​ൻ സി​പി​എമ്മും വാ​ശി​യേ​റി​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ന്പോ​ൾ ബി​ജെ​പി​യും ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​ച്ച് രം​ഗ​ത്തു​വ​ന്ന​തോ​ടെ ത്രി​കോ​ണ മ​ത്സ​ര​ത്തി​നു മാ​ന്നാ​ർ ഡി​വി​ഷ​ൻ ക​ള​മൊ​രു​ങ്ങി.