ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നു രാവിലെ എട്ടുമുതൽ കളക്ടറേറ്റ് കാര്യാലയത്തിൽനിന്നും വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മാവേലിക്കര, ചെങ്ങന്നൂർ, കായംകുളം നഗരസഭകൾ, തൈക്കാട്ടുശേരി, പട്ടണക്കാട്, ചെങ്ങന്നൂർ, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം എന്നീ ബ്ലോക്കുകൾ എന്നിവയ്ക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം രാവിലെ എട്ടുമുതൽ ആരംഭിക്കും. ഹരിപ്പാട്, ആലപ്പുഴ, ചേർത്തല നഗരസഭകൾ, ഹരിപ്പാട്, അന്പലപ്പുഴ, വെളിയനാട്, ചന്പക്കുളം, ആര്യാട്, കഞ്ഞിക്കുഴി എന്നീ ബ്ലോക്കുകൾക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം രാവിലെ 11.30 മുതലാണ് തുടങ്ങുക. വോട്ടിംഗ് മെഷീനുകളും അനുബന്ധ സാമഗ്രികളും എല്ലാ ബ്ലോക്ക് ബിഡിഒമാരും നഗരസഭാ സെക്രട്ടറിമാരും നഗരസഭാ വരണാധികാരികളും കൃത്യസമയത്ത് കളക്ടറേറ്റിൽ നേരിട്ട് എത്തി കൈപ്പറ്റണം.
മെറിറ്റ് സീറ്റുകൾക്ക് അപേക്ഷിക്കാം
പുന്നമൂട്: മവേലിക്കര മാർ ഈവാനിയോസ് കോളജിൽ എംകോം ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, ബിഎ ഇംഗ്ലീഷ്, ബികോം ടൂറിസം ട്രാവൽ മാനേജ്മെന്റ് കോഴ്സുകൾക്ക് മെറിറ്റ് സീറ്റുകൾക്ക് അപേക്ഷിക്കാം. വെബ് സെറ്റ് admissions.keralauniverstiy.ac.in. മാനേജ്മെന്റ് സീറ്റിന് കോളജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9061202814.